SREE Vigneswara Driving School

SREE Vigneswara Driving School our speciality, ladies, learn with leady Instructor.

08/02/2026
22/12/2025

ഏതാനും നാൾക്കു മുമ്പ് ഒരു ബന്ധുവിന്റെ മരണവീട്ടിൽ പോവുകയുണ്ടായി. അവിടെവച്ച് വളരെയേറെ അടുപ്പമുണ്ടായിരുന്ന ഒരു ബന്ധുവിനെ ഏറെ നാളുകൾക്കു ശേഷം കാണുകയുണ്ടായി. കണ്ട സന്തോഷത്തിൽ അടുത്തു ചെന്ന് എന്തുണ്ട് വിശേഷം എന്ന് ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ ..കണ്ടില്ല എന്ന ഭാവത്തിൽ മാറിപ്പോയപ്പോൾ ...എന്തേ ഇങ്ങനെയെന്ന് ചിന്തിച്ചു. ഒരു ഉത്തരമേ കിട്ടിയുള്ളൂ. ഒരുപക്ഷേ മിണ്ടിയാൽ, ചിരിച്ചാൽ, നമ്മൾ ചെയ്യുന്ന പ്രവർത്തികളുടെ ഭാഗമാകേണ്ടി വരുമോ എന്ന ഭയമായിരിക്കാം. ഓർത്തപ്പോൾ ഉള്ളിൽ ചിരി പൊട്ടി . കാരണം ഒരു ബന്ധുക്കളോടും ..ഒരു കൂട്ടുകാരോടും.. ഒരു പരിചയക്കാരോടും.. മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി ആരോടും അങ്ങോട്ട് ആവശ്യപ്പെടാറില്ല. അവനവൻറെ മനസ്സിൽ തോന്നി വേണം മറ്റുള്ളവരെ സഹായിക്കാൻ. അല്ലാതെ ആരും ആവശ്യപ്പെട്ടിട്ടല്ല. എന്ത് ചെയ്യാം. എന്തെല്ലാം തരത്തിലാണ് മനുഷ്യർ.😀😄

01/10/2025

പിണറായി സർക്കാർ കൊട്ടിഘോഷിക്കുന്ന 'കേരള മോഡൽ' യഥാർത്ഥത്തിൽ ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്ന ഒന്നായി മാറിയിരിക്കുന്നുവെന്ന ഭയാനകമായ സത്യമാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, രാജ്യത്ത് ഏറ്റവും ഉയർന്ന ആത്മഹത്യാനിരക്കുള്ള ജില്ല കൊല്ലമാണ് എന്നത് ഇടതുപക്ഷ സർക്കാരിന്റെ സമ്പൂർണ പരാജയമാണ് തുറന്നുകാട്ടുന്നത്.

കൂട്ട/കുടുംബ ആത്മഹത്യകളുടെ കാര്യത്തിൽ സംസ്ഥാനം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. സ്വകാര്യമേഖലയിലെ ജീവനക്കാർക്കിടയിലെ ആത്മഹത്യയുടെ എണ്ണത്തിലും കേരളം മുന്നിൽ നിൽക്കുന്നു. ആത്മഹത്യകളിൽ 2022-നെ അപേക്ഷിച്ച് 2023-ൽ 8% വർധനയാണ് പിണറായി ഭരണത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

ഈ ദുരവസ്ഥയുടെ കാരണം വ്യക്തമാണ്. പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയും ജനദ്രോഹ നയങ്ങളുമാണ്. കുതിച്ചുയരുന്ന വിലക്കയറ്റം കാരണം ജനം കഷ്ടപ്പെടുന്നു. തൊഴിലില്ലായ്മയും നിരാശയും മാത്രം നൽകി ഈ സർക്കാർ ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുകയാണ്.

പിണറായി സർക്കാർ അതിദരിദ്രർ ഇല്ലാത്ത കേരളം നിർമ്മിക്കുന്നത് ഇങ്ങനെ ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുകൊണ്ടാണോ? ഈ അപകടഭരണത്തിന് അന്ത്യം കുറിച്ചേ മതിയാകൂ. കേരളത്തെ ഈ ദുരിതത്തിൽ നിന്ന് കരകയറ്റാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ. വേണം വികസിത കേരളം.

എല്ലാവർക്കുമൊപ്പം
എല്ലാവർക്കും വേണ്ടി…

വികസിത കേരളത്തിനായി ബിജെപി…


01/10/2025

‘അപകടം ഈ ഭരണം’…

കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ (KSWMP) വായ്പയിൽ നിന്ന് ലോകബാങ്ക് 800 കോടി രൂപ വെട്ടിക്കുറച്ചത്, പ്രഖ്യാപനങ്ങളിലെ പൊള്ളത്തരവും ഭരണപരമായ കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ പിണറായി സർക്കാരിനേറ്റ കനത്ത പ്രഹരമാണ്.

2200 കോടിയുടെ പദ്ധതി നടത്തിപ്പിലെ സമ്പൂർണ്ണ പരാജയം ഒന്നുകൊണ്ടു മാത്രമാണ് കേരളത്തിന് ഈ ഭീമമായ തുക നഷ്ടമായത്. ഇനിയും അലംഭാവം തുടർന്നാൽ പദ്ധതിയിൽ നിന്ന് പിന്മാറുമെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

2022 ൽ കൊട്ടിഘോഷിച്ച് ആരംഭിച്ച ഈ പദ്ധതിക്കായി ഇതിനകം 120 കോടിയോളം രൂപ ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി പാഴാക്കിക്കഴിഞ്ഞു. എന്നാൽ, ഒരു പ്രവൃത്തി പോലും ആരംഭിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. മാത്രമല്ല, ലോകബാങ്ക് വായ്പ വകമാറ്റിയതും ഈ വിഷയവുമായി ചേർത്തുവായിക്കേണ്ടതാണ്.

കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളും മാലിന്യക്കൂമ്പാരത്തിൽ വീർപ്പുമുട്ടുമ്പോൾ, മാലിന്യമുക്ത കേരളം എന്നത് പിണറായി സർക്കാരിന്റെ തള്ളു മാത്രമായി ഒതുങ്ങുകയാണ്. പദ്ധതിയെ നയിക്കാൻ ആളില്ലാതെ ഉന്നത ഉദ്യോഗസ്ഥർ ഒന്നൊന്നായി പടിയിറങ്ങുന്നതും, സ്വന്തം ഉദ്യോഗസ്ഥർക്കുപോലും വിശ്വാസമില്ലാത്ത ഒരു ദുർഭരണ സ്മാരകമായി ഈ പദ്ധതിയെ സർക്കാർ മാറ്റിയതിൻ്റെ തെളിവാണ്.

ഈ സംഭവങ്ങളിലൂടെ, തള്ളിൽ ഒന്നാമതും പ്രവൃത്തിയിൽ വട്ടപ്പൂജ്യവുമാണെന്ന് പിണറായി സർക്കാർ വീണ്ടും തെളിയിക്കുന്നു.


28/09/2025
28/09/2025

Address

Orila Home Meals Opp Cutting, Ambalathara
Trivandrum City

Website

Alerts

Be the first to know and let us send you an email when SREE Vigneswara Driving School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category