Royal enfield Kerala

Royal enfield Kerala This is the Official Fan Page of the legendary Royal Enfield Bullet 350. The Bullet 350 is now available with an all new Unit Construction Engine.

There are also huge numbers of the older Cast iron engine motorcycles running all over the world. Royal Enfield was the name under which the Enfield Cycle Company made motorcycles, bicycles, lawnmowers and stationary engines. This legacy of weapons manufacture is reflected in the logo, a cannon, and their motto "Made like a gun, goes like a bullet". Use of the brand name Royal Enfield was licensed

by the Crown in 1890. The original Redditch, Worcestershire based company was sold to Norton-Triumph-Villiers (NVT) in 1968. Production ceased in 1970 and the company was dissolved in 1971. In 1956 Enfield of India started assembling Bullet motorcycles under licence from UK components, and by 1962 were manufacturing complete bikes. Enfield of India bought the rights to use the Royal Enfield name in 1995. Royal Enfield production, based in Chennai, continues and Royal Enfield is now the oldest motorcycle brand in the world still in production with the Bullet model enjoying the longest motorcycle production run of all time. Royal Enfield motorcycles had been sold in India from 1949. In 1955, the Indian government looked for a suitable motorcycle for its police and army, for use patrolling the country's border. The Bullet was chosen as the most suitable bike for the job. The Indian government ordered 800 350 cc model Bullets, an enormous order for the time.In 1955, the Redditch company partnered Madras Motors in India in forming 'Enfield India' to assemble, under licence, the 350 cc Royal Enfield Bullet motorcycle in Madras (now called Chennai). Under Indian law, Madras Motors owned the majority (over 50%) of shares in the company. In 1957 tooling equipment was sold to Enfield India so that they could manufacture components. Royal Enfield India is still manufacturing in India and is being sold in India and is also being exported to Europe as well as America and Australia. Recently Royal Enfield has undergone a major retooling particularly in the engine department with introduction of twin spark unit construction engine on all its models with EFI available on their flagship 500cc model. This retooling has sparked such an interest in these bikes that they have started double shifts at the plants.

24/04/2025

In new look.

24/04/2025

Royal Enfield Classic 650 exhaust note Roy Kadakkavur

13/09/2024

എറണാകുളം കടവന്ത്ര കരിത്തല റോഡ് ശിവകൃപയിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സുഭദ്ര(72)യെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആലപ്പുഴ കാട്ടൂർ സ്വദേശി നിധിൻ എന്ന മാത്യൂസ് (38), ഭാര്യ കർണാടക ഉഡുപ്പി സ്വദേശിനി ശർമിള (36) എന്നിവരെ മണിപ്പാൽ പെറംപള്ളിയിൽ നിന്ന് കേരള പോലീസ് അറസ്റ്റ് ചെയ്തു.

സുഭദ്രയെ കാണാനില്ലെന്ന മകൻ രാധാകൃഷ്ണന്റെ പരാതിയിൽ കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഓഗസ്റ്റ് ഏഴിന് രജിസ്റ്റർ ചെയ്ത പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കടവന്ത്ര പോലീസിന്റെ അന്വേഷണത്തിൽ സുഭദ്ര ആലപ്പുഴ കലവൂരിൽ കോർത്തുശ്ശേരി ക്ഷേത്രത്തിനു സമീപത്തെ ഒരു വാടകവീട്ടിൽ എത്തിയതായി മനസിലാക്കി. പോലീസ് സംഘം എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് കേസ് ഫയൽ തുടരന്വേഷണത്തിനായി സെപ്റ്റംബർ ഏഴിന് ആലപ്പുഴ മണ്ണഞ്ചേരി പോലീസിന് കൈമാറുകയായിരുന്നു.

മണ്ണഞ്ചേരി പോലീസിന്റെ തുടരന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ സുഭദ്ര ആ വാടകവീട് വിട്ടുപോയിട്ടില്ലെന്ന് മനസിലായി. വിശദമായ അന്വേഷണം മേസ്തിരിയായ അജയനെ കണ്ടെത്തി. ചോദ്യം ചെയ്യലിലും ഫോൺ പരിശോധനയിലും ഇയാൾക്ക് പ്രതിയായ മാത്യൂസ് പണം നൽകിയതായി മനസിലാക്കി. മാലിന്യം മൂടാനാണെന്നു തെറ്റിദ്ധരിപ്പിച്ച് അജയനെക്കൊണ്ട് മാത്യൂസ് കുഴി എടുപ്പിച്ചിരുന്നു. എന്നാൽ അടുത്ത ദിവസം എത്തിയപ്പോൾ കുഴി മൂടിയ നിലയിലാണ് അജയൻ കണ്ടത്.

പോലീസ് സംഘം കുഴി തുറന്നു പരിശോധിച്ചപ്പോണ് സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ സാന്നിധ്യം മനസിലാക്കുന്നതിൽ പോലീസ് നായയുടെ സഹായവും ഉണ്ടായിരുന്നു.

പ്രതികളെന്നു സംശയിക്കുന്ന മാത്യൂസും ശർമിളയും പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലിസ് തിരച്ചിൽ നടത്തി. ഫോൺ, ട്രെയിൻ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികൾ മംഗലാപുരം ഭാഗത്തുണ്ടെന്ന് മനസിലാക്കി. ഇതിൽ ശർമിളയുടെ സ്വദേശമായ ഉഡുപ്പിയിൽ നേരത്തെതന്നെ പോലീസ് സംഘം പ്രതികൾക്കായി തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. ഈ സംഘമാണ് ഉഡുപ്പിയിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്വർണാഭരണങ്ങൾ കൈക്കലാക്കാനാണു കൊലനടത്തിയതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രനാണ് അന്വേഷണത്തിന് ചുക്കാൻ പിടിച്ചത്. DySP മധു ബാബു എം ആർ ന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ രാജേഷ് എം കെ, സബ് ഇൻസ്പെക്ടർ കെ ആർ ബിജു, ഗ്രേഡ് സബ് ഇൻസ്പെക്ടർമാരായ നിവിൻ ടി ഡി, മോഹൻ കുമാർ ആർ, സുധീർ, സജികുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ രാജേഷ് ആർ, ഉല്ലാസ്, SCPO മാരായ ഷൈജു കെ എസ്, വിപിൻ ദാസ്, CPO മാരായ ശ്യാം ആർ, വിഷ്ണു, ശ്യാം കുമാർ ആർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow KERALA POLICE Whatsapp Channel: https://whatsapp.com/channel/0029VaGkRxoD8SE0GjvKQn2s

06/07/2024

മലയാളിയുടെ ഒരു പൊതു സ്വഭാവം എന്താണെന്ന് വച്ചാൽ ഇവിടെ ആരും സന്തോഷിക്കാനും ആഹ്ലാദിക്കാനും പാടില്ല. നമ്മുടെ സമൂഹത്തിന് അത് ഇഷ്ടമാവില്ല. പട്ടി കിടക്കുന്ന പോലെ റൂമിൽ ദിവസങ്ങളോളം ടെൻഷൻ അടിച്ച് കിടന്നാലും സമൂഹം ക്ഷമിക്കും. പക്ഷെ അവൻ മനസ് തുറന്ന് ഒന്ന് സന്തോഷിച്ചാൽ, ആഹ്ലാദിച്ചാൽ, ആസ്വദിച്ചാൽ അവൻ അഹങ്കാരി ആയി മാറി. ജോലിയുടെ ഇടവേളകൾ ആനന്ദകരമാകട്ടെ. സ്‌ട്രെസ്‌ കുറക്കാൻ ഇതൊക്കെ സഹായകരമാണ്.

റോയൽ എൻഫീൽഡിന്റെ പുതിയ അവതാരം; ഗറില്ല 450 കുതിക്കും, അമ്മാതിരി ഐറ്റമല്ലേ പടച്ചു വിട്ടിരിക്കുന്നത്ഇന്ത്യൻ വിപണിയിൽ ഏതൊക്ക...
06/07/2024

റോയൽ എൻഫീൽഡിന്റെ പുതിയ അവതാരം; ഗറില്ല 450 കുതിക്കും, അമ്മാതിരി ഐറ്റമല്ലേ പടച്ചു വിട്ടിരിക്കുന്നത്
ഇന്ത്യൻ വിപണിയിൽ ഏതൊക്കെ മോട്ടോർസൈക്കിൾ ബ്രാൻഡുകൾ വന്നാലും റോയൽ എൻഫീൽഡിന്റെ സ്ഥാനം സവിശേഷമായിരിക്കും. അതുകൊണ്ട് തന്നെ അവരുടെ ഓരോ മോഡലിനും ആരാധകർ കാത്തിരിക്കാറാണ് പതിവ്. ഇക്കുറി അങ്ങനെ കാത്തിരിക്കുന്ന ഏറ്റവും പുതിയൊരു മോഡലാണ് റോയൽ എൻഫീൽഡ് ഗറില്ല 450. ഈ സെഗ്‌മെന്റിലേക്ക് റോയൽ എൻഫീൽഡ് സ്വാധീനം വ്യാപിപ്പിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം എന്ന് വേണമെങ്കിൽ പറയാം.

ജൂലൈ പതിനേഴിന് ഈ വാഹനം ലോഞ്ച് ചെയ്യുമെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. ലോഞ്ചിന് രണ്ടാഴ്‌ച മാത്രം ശേഷിക്കെ റോയൽ എൻഫീൽഡ് ഗറില്ലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇങ്ങനെ ലീക്കായി കൊണ്ടിരിക്കുകയാണ്. വാഹനത്തിന്റെ പ്രത്യേകതകളും മറ്റ് ഫീച്ചറുകളും ഇതിനോടകം തന്നെ പല വെബ്‌സൈറ്റുകളും മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തു കഴിഞ്ഞു.

25/05/2024
23/01/2024

പോലീസ് സബ് ഇൻസ്പെക്ടർ ജോലിയാണോ നിങ്ങളുടെ സ്വപ്നം ?

ഇപ്പോൾ അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 31-01-2024.

വിശദവിവരങ്ങൾ ചുവടെ.

https://www.keralapsc.gov.in/sites/default/files/2024-01/noti-572-574-23.pdf

https://www.keralapsc.gov.in/sites/default/files/2024-01/noti-575-576-23.pdf

വരൂ, ഞങ്ങളോടൊപ്പം ചേരൂ.

23/01/2024

തിരുവനന്തപുരം സെൻറ് ജോസഫ് സ്‌കൂൾ വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി പി. പ്രസാദിനെ അതേ സ്‌കൂളിൽ പഠിക്കുന്ന മകനും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്ലറ്റൂൺ കമാന്ററുമായ ഭഗത് പ്രസാദ് സല്യൂട്ട് നൽകി സ്വീകരിക്കുന്നു.

02/01/2024

'മത്സരപ്പാച്ചിലിനിടെ ബൈക്കിന്റെ സ്റ്റാൻഡ് താഴ്ത്തി തീപ്പൊരി ചിതറിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടു. അപകടത്തിൽ രണ്ടു ജീവൻ പൊലിഞ്ഞു.' - ഇങ്ങനെ എത്രയോ വാർത്തകളാണ് ദിനംപ്രതി നാം കേൾക്കുന്നത്. എന്നിട്ടും പാഠം പഠിക്കുന്നില്ല.

റീൽസ് എടുത്ത് സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നവർക്കുംകൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നവർക്കുമല്ല നഷ്ടം, മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്കാണ്. മക്കളുടെ നിർബന്ധത്താൽ വാങ്ങിക്കൊടുക്കുന്ന ലക്ഷങ്ങൾ വിലപിടിപ്പുള്ള ബൈക്കുകൾ. ഇത്തരം ബൈക്കുകളിൽ ആവേശപൂർവ്വം കാട്ടിക്കൂട്ടുന്ന അഭ്യാസങ്ങൾ. നിരപരാധികളായ കാൽനടക്കാരും ഇവരുടെ ഇരകളാണ്.

വാഹനം യാത്രാസംബന്ധമായ ആവശ്യങ്ങൾക്കുള്ളതാണ്. അത് മത്സരിക്കാനുള്ളതാക്കി മാറ്റുമ്പോൾ നഷ്ടപ്പെടുന്നത് വിലപ്പെട്ട ജീവനുകളാണ്.

ലക്ഷ്യത്തിലെത്താൻ നമ്മെ പ്രാപ്തരാക്കുന്നത് അമിത വേഗമല്ല, വിവേകമാണ്. ഓർക്കുക, ജീവിതം ഇനിയും ബാക്കിയുണ്ട്, ഒരല്പം വേഗം കുറഞ്ഞാലും. റോഡ് സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നിരത്തിലെ മര്യാദകൾ പാലിക്കാം. അപകടങ്ങൾ ഒഴിവാക്കാം.

ശുഭയാത്ര..
സുരക്ഷിതയാത്ര ...

02/01/2024
10/12/2023

Sign in Enfield SG650 Concept | Yeh Shotgun yahaan launch kab hogi? | Explained | Bikedekho.com1.9 lakh views · 1 year ago...moreBikeDekho79.7K...

Address

Thiruvananthapuram

Telephone

+919745454343

Website

Alerts

Be the first to know and let us send you an email when Royal enfield Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Royal enfield Kerala:

Share