Concept TVS King Trivandrum

Concept TVS King Trivandrum AUTHORIZED DEALERSHIP FOR TVS AUTO

18/09/2021

പ്രിയ ഓട്ടോറിക്ഷ സുഹൃത്തുക്കളെ,

കഴിഞ്ഞ രണ്ട്‌... മൂന്ന് ദിവസമായി സോഷ്യൽ മീഡിയയിൽ യാഥാർഥ്യത്തിന്‌ നിരക്കാത്ത പ്രചാരണവുമായി അൽ_ അമീൻ എന്ന വ്യക്തിയും ജീമോൻ കല്ലുപുരക്കൽ എന്നയാളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വൻ പ്രചരണവുമായി വന്നിരിക്കുകയാണ്.അതിന്റെ വിശദീകരണം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ഞങ്ങളുടെ(Concept TVS) നെയ്യാറ്റിൻകര സബ് ഡീലർ മുഖേന വിൽപ്പന ( BILL DATE 6/08/2021) നടത്തിയ ഒരു ഓട്ടോറിക്ഷ COMPLAINT ആണ് ഓടാൻ കഴിയുന്നില്ല എന്നതായിരുന്നു പരാതി.

19.08.21 തിയതി ഞങ്ങളുടെ ഉള്ളൂർ വർക്ഷോപ്പിൽ ഇ വാഹനം പരിശോധിക്കുകയും , അന്ന് പല പ്രാവശ്യം ചെക്ക് ചെയ്‌തെങ്കിലും യാതൊരു വിധ COMPLAINT ഉണ്ടായിരുന്നില്ല.
പിന്നീട് ഇതേ വാഹനം മറ്റൊരുദിവസം (31/08/2021 )തിരുവനന്തപുരത്തെ മറ്റൊരു അംഗീകൃത വർക്ക്ഷോപ്പിൽ പരിശോധിക്കുകയും, വളരെ ദൂരം കസ്റ്റമർനെ കൊണ്ട് വാഹനം ഓടിച്ചു COMPLAINT ഇല്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്തു.

അതിനുശേഷം വീണ്ടും അതെ കംപ്ലൈന്റ് ഉണ്ടെന്നു കസ്റ്റമർ പറഞ്ഞതനുസരിച്ചു മൂന്നു പ്രാവശ്യം വണ്ടിയുടെ കംപ്ലൈന്റ്റ് പരിശോദിക്കുന്നതിനു വീട്ടിൽ ചെന്നെങ്കിലും വണ്ടി പരിശോദിക്കാനോ വർക്ഷോപ്പിൽ കൊടുത്തുവിടാനോ കസ്റ്റമർ തയ്യാറായില്ല .

അതിനു ശേഷം വണ്ടി ഓടാൻ കഴിയില്ല എന്ന് പറഞ്ഞുകൊണ്ട് വണ്ടി കെട്ടി വലിച്ച് സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിച്ചു.ഈ വണ്ടിയുടെ മീറ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന 2746 KM ആണ്. ഇത്രയും ചുരുങ്ങിയ നാളുകൾ കൊണ്ട് 2746 KM ഓടിയിരിക്കുന്നു .എങ്ങനെ ആണ് ഓടാത്ത വണ്ടിയുടെ മീറ്ററിൽ 40 ദിവസം കൊണ്ട് 2746 KM കാണിക്കുന്നത് ??( METER വീഡിയോ അപ്‌ലോഡ് ചെയ്യുന്നു dated 15/09/2021)

സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി ഇതിൽ ഒരു ബന്ധവുമില്ലാത്ത ഒരാൾ അൽ_അമീൻ എന്ന ഓട്ടോറിക്ഷ ഡ്രൈവറെ കരുവാക്കുന്ന കാഴ്ചയാണ് പിന്നെ നമ്മൾ കണ്ടത്,ഇപ്പോഴും അത് തുടർന്ന് കൊണ്ടിരിക്കുന്നു.

തിരുവനന്തപുരത്തെ ഓട്ടോ യൂണിയൻ പ്രതിനിധികൾ COMPLAINT ഉണ്ടെങ്കിൽ അവരുടെ സാന്നിധ്യത്തിൽ CHECK ചെയ്തു റിപ്പയർ ചെയ്തു തരാം എന്ന് പറഞ്ഞിട്ടും ഇവർ വാഹനം കൈമാറാൻ തയാറായില്ല.



അതിനിശേഷം ഞങ്ങളുടെ ഷോറൂമിന്റെ മുൻപിൽ പ്രതിഷേധിക്കുകയും ,അത് വഴി വന്ന പോലീസ് ഞങ്ങളെയും കസ്റ്റമറെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ചർച്ചക്ക് വിളിച്ചു
കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞപ്പോൾ ഞങ്ങളുടെ ഭാഗത്താണ് നീതി എന്ന് ബോധ്യപ്പെടുകയും ചെയ്തു. ആയതിനാൽ... ഈ വാഹനം തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ മുഖാന്തരം രണ്ട് കൂട്ടരുടെയും സമ്മതത്തോടെ വണ്ടി സർവ്വീസിന് കൊടുക്കാമെന്ന് അൽ അമീൻ സമ്മതിക്കുകയും 15.09.2021 5 PM മണിക്ക് പോലീസ് സ്റ്റേഷനിൽ പരസ്പരം എഴുതി വയ്ക്കുകയും ചെയ്തു.വണ്ടിക്കു എന്ത് COMPLAINT ഉണ്ടെകിലും ഒറ്റ ദിവസം കൊണ്ട് വണ്ടിയുടെ COMPLAINT പരിഹരിച്ചു നൽകാമെന്ന് ഞങ്ങൾ ഉറപ്പും നൽകി.പോലീസ് പറഞ്ഞിട്ടുപോലും വണ്ടി നൽകാതെ അൽ അമീൻ പോയി ( ഓടാത്ത വണ്ടി എന്ന് കസ്റ്റമർ അവകാശപ്പെടുന്ന ഓട്ടോയിൽ പോകുന്ന വിഡിയോയും അപ്‌ലോഡ്‌ ചെയ്യുന്നു DATED 15/09/2021). പിന്നീട് വാഹനം സർവ്വീസിന് കൊണ്ടുവന്നിട്ടില്ല. അതിൽ നിന്നും മനസിലാക്കുന്നത് വാഹനത്തിന് ഇതുവരെ ഒരു COMPLAINT ഇല്ല എന്നാണ് . അതെ സമയം കസ്റ്റമർ വണ്ടി നല്കാൻ തയ്യാറാണെകിൽ വണ്ടി ചെക്ക് ചെയ്യാൻ ഞങ്ങൾ തയ്യാറാണ്

തിരുവനന്തപുരത്തെ പതിനായിരത്തോളം വരുന്ന T VS ഓട്ടോറിക്ഷ കസ്റ്റമാറോട് ഞങ്ങളുടെ വാഹനത്തിന്റെ ക്വാളിറ്റിയെ പറ്റിയും സർവ്വീസിനെ പറ്റിയും നിങ്ങൾക്ക് അന്വേഷിക്കാം.

ഈ വാർത്ത വന്നതുമുതൽ ഞങ്ങളെ സപ്പോർട്ട് ചെയ്ത ഞങ്ങളിൽ വിശ്വാസം അർപ്പിച്ച എല്ലാ ഓട്ടോ സുഹൃത്തുക്കൾക്കും ഞങ്ങൾ നന്ദി പറയുന്നു .

*NB: ഓട്ടോറിക്ഷ ഓടാൻ കഴിയുന്നില്ല എന്ന്‌ ഫ്ളക്സ് വച്ചു കെട്ടി വലിച്ചു കൊണ്ട് വന്ന കാഴ്ചയാണ് നിങ്ങൾ എല്ലാവരും കണ്ടത്. അവസാനം അവർ രണ്ട് പേരും സമരം കഴിഞ്ഞ് അതേ ഓട്ടോറിക്ഷയിൽ പോകുന്ന കാഴ്ച്ച നിങ്ങൾക്ക് കാണാം ഇതൊടപ്പം വീഡിയോയും upload ചെയ്യുന്നു

Kargil Vijay Diwas 26 th July
26/07/2020

Kargil Vijay Diwas 26 th July

Address

Thiruvananthapuram
695011

Opening Hours

Monday 9am - 1:30pm
2pm - 5:30pm
Tuesday 9am - 1:30pm
2pm - 5:30pm
Wednesday 9am - 1:30pm
2pm - 5:30pm
Thursday 9am - 1:30pm
2pm - 5:30pm
Friday 9am - 1:30pm
2pm - 5:30pm
Saturday 9am - 1:30pm
2pm - 5:30pm

Telephone

+919645106000

Website

Alerts

Be the first to know and let us send you an email when Concept TVS King Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share