Jesus Motor Driving School Kumbanad"

Jesus Motor Driving School Kumbanad" Ladies for Ladies trainers
2 wheeler 3 wheeler 4 wheeler Heavy practice

01/10/2021
H practice
13/02/2021

H practice

30/03/2020

Automobile രംഗത്തു 24 വർഷമായി ജോലി ചെയ്യുന്ന ആളുടെ കുറിപ്പ്

ഇപ്പൊ ഈ പോസ്റ്റ് ഇടുന്നതിന്റെ ഉദ്ദേശമെന്തെന്നാൽ ലോകം മുഴുവൻ #കോവിഡ്_19 ന്റെ ഭീതിയിലാണ്. ഇന്ത്യയടക്കം മിക്ക രാജ്യങ്ങളും ലോക്ക് ഡൗണിലുമാണ്. ഈ ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ നമ്മളെ പോലെ നമ്മുടെ വാഹനങ്ങളും പുറത്തിറക്കാൻ സാധിക്കാതെ പാർക്കിങ്ങിൽ തന്നെ സൂക്ഷിക്കേണ്ടി വരും അങ്ങനെ വാഹനം കുറച്ച് ദിവസം ഉപയോഗിക്കാതിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് അറിവുകൾ എന്റെ സുഹൃത്തുക്കളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് . ഇനി അതിനെ കുറിച്ച് പറയാം.

#ബാറ്ററി

വാഹനത്തിൻറെ ബാറ്ററിയുടെ ചാർജ് ഇറങ്ങി പോകാതിരിക്കാൻ മൂന്നു വഴികൾ ആണ് ഉള്ളത് .
1. ഇടയ്ക്ക് വാഹനം ഇടയ്ക്ക് സ്റ്റാർട്ട് ചെയ്തിടുക എന്നുള്ളതാണ്,
2. external charger ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്യുക എന്ന രീതി ആണ്,
3. ബാറ്ററിയുടെ നെഗറ്റീവ് ടെർമിനൽ അഴിച്ചു വയ്ക്കുക എന്ന രീതിയാണ്. പൊതുവെ എല്ലാരും സജസ്റ്റ് ചെയ്യുന്ന രീതിയാണെങ്കിലും ഈ രീതി കൊണ്ട് പല ബുദ്ധിമുട്ടുകളും പുതിയ വാഹനങ്ങളിൽ പിന്നീട് നെഗറ്റീവ് ടെർമിനൽ ഫിക്സ് ചെയ്യുമ്പോൾ അനുഭവപ്പെടാം . പുതിയ വാഹനങ്ങളിലെ പല സെൻസറുകൾക്കും ആക്ച്ചുവേറ്റേഴ്സിനും കാലിബ്രേഷൻസ് ആവശ്യമായി വരും. പഴയ വാഹനങ്ങളിൽ ആണേൽ ഈ രീതി ഉപയോഗിക്കാം. എന്റെ ഒരു അഭിപ്രായത്തിൽ ആദ്യം പറഞ്ഞ രീതിയാണ് ഏറ്റവും ഫലപ്രദമായതും എളുപ്പവുമായ രീതി.

#പാർക്കിംഗ്_ബ്രേക്ക്

വാഹനം കുറച്ച് നാൾ ഒരു സ്ഥലത്ത് പാർക്ക് ചെയ്‌ത് വച്ചാൽ വാഹനത്തിന്റെ പാർക്കിംഗ് ബ്രേക്ക് ജാം ആവാനുള്ള സാധ്യത കൂടുതലാണ് അതിനാൽ പാർക്കിംഗ് ബ്രേക്ക് ഉപയോഗിക്കാതെ എന്തെങ്കിലും കട്ടയോ മരക്കട്ടയോ വച്ച് വീലുകൾ ബ്ലോക്ക് ചെയ്‌ത് വയ്ക്കാം ഒരു സപ്പോർട്ടിനായ് വാഹനം ടോപ്പ് ഗിയറിലും ഇടാം.

#ടയറുകൾ

വാഹനം കുറച്ച് നാൾ ഒരു സ്ഥലത്ത് ഉപയോഗിക്കാതെ ഇരിക്കുമ്പോൾ വാഹനത്തിൻറെ ടയറുകളിൽ ഫ്ലാറ്റ് സ്പോട്ട് രൂപപ്പെടാനുള്ള സാധ്യത ഉണ്ട് അത് പിന്നീട് ഉപയോഗിക്കുമ്പോൾ വാഹനത്തിനു വൈബ്രേഷൻസ് ഉണ്ടാക്കും. അങ്ങനെ സംഭവിക്കാതിരിക്കാൻ ടയറുകളിലെ ടയർ പ്രഷർ 50-60 psi ലേക്ക് മാറ്റുക അതുകൂടാതെ ടയറുകളുടെ പൊസിഷനുകൾ ഇടയ്ക് മാറ്റുക .

#വാഹനത്തിൻറെ_വൃത്തി

വാഹനം വൃത്തിയിലാതെ ഉപയോഗത്തെ ഇരിക്കുമ്പോൾ അതിൽ പൂപ്പലുകൾ വരാൻ സാധ്യതയുണ്ട്. അതുമാത്രമല്ല ഭക്ഷണത്തിൻറെ അവശിഷ്ടങ്ങൾ ഉണ്ടെങ്കിൽ അവയുടെ മണം പിടിച്ച് എലിയെങ്ങാനും വാഹനത്തിൽ കയറിയാൽ വാഹനത്തിൻറെ എല്ലാ ഇലക്ട്രിക്കൽ വയറുകളും മറ്റും കടിച്ചു മുറിക്കും

#വൈപ്പർ_ബ്ലേഡുകൾ

വൈപ്പർ ബ്ലേഡുകൾ ഉപയോഗിക്കാതെ ഒരേ പൊസിഷനിൽ തന്നെ ഇരിക്കുമ്പോൾ പെട്ടന്ന് നശിച്ച പോകാൻ സാധ്യതയുണ്ട് അതിനാൽ ഒന്നിലെങ്കിൽ സർവീസ് പൊസിഷനിലേക്ക് പൊക്കി വയ്ക്കുക അതുമല്ലെങ്കിൽ വൈപ്പർ ആർമിന്റെ ഈടായിൽ വല്ല റബ്ബർ കഷ്ണമോ മറ്റോ വച്ച് പൊക്കി വയ്ക്കുക .

*ഇനി വീണ്ടും വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടേ കാര്യങ്ങൾ നോക്കാം ;

വാഹനത്തിൻറെ എല്ലാ ആക്‌സെസ്സറിസുകളും എസിയും ഓഫ് ചെയ്തതിനു ശേഷം വാഹനം സ്റ്റാർട്ട് ചെയ്യുക. സ്റ്റാർട്ട് ചെയ്തതിനു പിറകെ അപ്പോൾ തന്നെ ആക്സിലേറെറ്റർ കൊടുക്കരുത്. കാരണം എൻജിൻറെ എല്ലാഭാഗത്തും പെട്ടെന്ന് ഓയിൽ എത്തിച്ചേരണമെന്നില്ല, അത് ചിലപ്പോ എൻജിൻറെ പല ഭാഗങ്ങൾക് നാശം വിധച്ചേക്കാം. വാഹനത്തിൻറെ എസി പ്രവർത്തിപ്പിക്കുന്നതിനേക്കാൾ മുൻപ് വാഹനത്തിൻറെ എല്ലാ ഡോറുകളും വിൻഡോകളും തുറന്നിടാൻ ശ്രെദ്ധിക്കണം. പിന്നെ എസി യുടെ റിസർക്കുലേഷൻ മോഡ് ഓഫ് ആണെന്നും ഉറപ്പ് വരുത്തണം കുറച്ചു നേരം കഴിഞ്ഞതിനു ശേഷം മാത്രം വാഹനത്തിൻറെ ഉള്ളിലേക്ക് പ്രവേശിച്ചാൽ മതി.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ വാഹനത്തിനു ദോഷകരമായ ഒന്നും സംഭവിക്കുകയില്ല.

Vivaha vinoda teertha yaathrakalkku ISHAN HOLIDAYS othera,thiruvalla. contact no:9747862835,9544898726
19/12/2016

Vivaha vinoda teertha yaathrakalkku ISHAN HOLIDAYS othera,thiruvalla. contact no:9747862835,9544898726

Ishan hoildays
18/09/2016

Ishan hoildays

05/05/2016
14/04/2016

Happy vishu all fb frndz

Address

KUMBANAD
Thiruvalla
689551

Telephone

+919747862835

Alerts

Be the first to know and let us send you an email when Jesus Motor Driving School Kumbanad" posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jesus Motor Driving School Kumbanad":

Share

Category