Cars World

Cars World Car and Accessories

28/02/2017
20/02/2017

Buckle Up No Excuses

മോട്ടോര്‍ വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് ഫീസും കുത്തനെ കൂട്ടി. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര...
07/01/2017

മോട്ടോര്‍ വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് ഫീസും കുത്തനെ കൂട്ടി. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന മുഴുവന്‍ ഫീസിലും അനേകം ഇരട്ടി വര്‍ധനയാണ് വരുത്തിയത്. 2016 ഡിസംബര്‍ 29 മുതല്‍ ഇതിന് പ്രാബല്യമുണ്ട്.
ഇവക്കുപുറമെ, സംസ്ഥാന സര്‍ക്കാര്‍ വിവിധ സേവനങ്ങള്‍ക്ക് 50 രൂപ മുതല്‍ 240 രൂപ വരെ ഫീസ് ഈടാക്കുന്നുണ്ട്. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല. വെള്ളിയാഴ്ചയാണ് കേന്ദ്രത്തില്‍നിന്ന് നിരക്ക് വര്‍ധിപ്പിച്ച അറിയിപ്പ് ലഭിച്ചത്. വന്‍ ബാധ്യതയാണ് ഇതുമൂലം വാഹന ഉടമകള്‍ക്ക് വരുക.
നിലവില്‍ 30 രൂപയായിരുന്ന ലേണേഴ്സ് ലൈസന്‍സ് ഫീസ് 100 രൂപയാക്കി. അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റ് 500ല്‍നിന്ന് 1000 രൂപയാക്കി. വിവിധ രജിസ്ട്രേഷനുകളും ലൈസന്‍സുകളും വൈകിയാല്‍ ഓരോ മാസത്തിനും പിഴ ഈടാക്കും. ഡ്രൈവിങ് സ്കൂളുകളുടെ ലൈസന്‍സ് ഫീസും വാഹന രജിസ്ട്രേഷന്‍ ഫീസും കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇളവുള്ള സമയത്തിനുശേഷം ഡ്രൈവിങ് ലൈസന്‍സ് പുതുക്കലിന് അപേക്ഷിക്കാന്‍ 300 രൂപയാക്കി. താമസിക്കുന്ന ഓരോ വര്‍ഷത്തിനും 1000 രൂപ വീതം നല്‍കണം. സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സ് നല്‍കുന്ന സ്ഥലങ്ങളില്‍ 200 രൂപ അധികം ഈടാക്കും. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കലിന് അപേക്ഷ വൈകിയാല്‍ മോട്ടോര്‍ സൈക്കിളിന് മാസത്തിന് 300 രൂപ വീതവും മറ്റുള്ള നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ മാസം 500 രൂപ വീതവും നല്‍കണം.

മാരുതിയുടെ പുത്തന്‍ വാഹനമായ മാരുതി ഇഗ്നസ് 13 ജനുവരി 2017 ന്ന്‍ വിപണിയില്‍ എത്തും. അഞ്ചുലക്ഷം മുതല്‍ ഏഴുലക്ഷം വരെ ആയിരിക്...
26/12/2016

മാരുതിയുടെ പുത്തന്‍ വാഹനമായ മാരുതി ഇഗ്നസ് 13 ജനുവരി 2017 ന്ന്‍ വിപണിയില്‍ എത്തും. അഞ്ചുലക്ഷം മുതല്‍ ഏഴുലക്ഷം വരെ ആയിരിക്കും വില. മിനി എസ്യുവി എന്ന്‍ വിളിക്കാവുന്ന വാഹനത്തിന്ന്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 1.3ലിറ്റര്‍ ഡീസല്‍ എഞ്ചിനും ആയിരിക്കും. 5 സ്പീഡ് ഗീര്‍ ബോക്സ്‌ കൂടാതെ ആടോമാടിക് കൂടി ഉണ്ടാവും. പെട്രോള്‍ എഞ്ചിന്‍ 20 ലിറ്റര്‍ നല്കുിമ്പോള്‍ ഡിസല്‍ എഞ്ചിന്‍ 26 ലിറ്റര്‍ മൈലേജ് നല്കും . ഇരു നിറങ്ങളില്‍ ആയിട്ടായിരിക്കും ഇന്ത്യന്‍ വിബണിയില്‍ എത്തുന്നത്. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനത്തിന്ന്‍ 3.7 മീറ്റര്‍ നീളവും 1.66 മീറ്റര്‍ വീതിയും 180 സെന്റിമീറ്റര്‍ ഗ്രൗണ്ട് ക്ലീരെന്‍സ് ഉണ്ടാവും. കെയുവീ 100, പുറമേ ഹുണ്ടായി I20 ആക്റ്റീവ്, ബീറ്റ് ആക്ടിവ്, ടൊയോട എതിയോസ് ക്രോസ് എന്നിവക്ക് നല്ല ഒരു വെല്ലുവിളി ഉയര്ത്തും എന്ന കാര്യത്തില്‍ യാതൊരു സംശവും വേണ്ട.

ലോകത്താകമാനം രണ്ടുതരം വാഹനങ്ങളാണുള്ളത്. ചരക്കുവാഹനങ്ങളും മനുഷ്യ വാഹനങ്ങളും. വാഹക ശേഷിയും കഴിവും സൗകര്യങ്ങളുമൊക്കെയാണ് ...
12/10/2016

ലോകത്താകമാനം രണ്ടുതരം വാഹനങ്ങളാണുള്ളത്. ചരക്കുവാഹനങ്ങളും മനുഷ്യ വാഹനങ്ങളും. വാഹക ശേഷിയും കഴിവും സൗകര്യങ്ങളുമൊക്കെയാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. ഓട്ടോയിലും കാറിലും ട്രക്കിലുമൊക്കെ നാം ചെയ്യുന്നത് യാത്രതന്നെയാണ്. യാത്രയുടെ അവസാനം ഒരാള്‍ക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ അനുഭവം ആണ് വാഹനത്തെ വ്യത്യസ്തമാക്കുന്നത്. ഇങ്ങിനെ വാഹനങ്ങളെ നിര്‍വ്വചിച്ചാല്‍ മഹീന്ദ്രയുടെ ബൊലേറോ ഇന്ത്യയില്‍ തീര്‍ത്തത് മഹത്തായൊരു വിപ്ളവമാണെന്ന് പറയേണ്ടിവരും. മാന്യമായ എണ്ണം ആളുകള്‍ക്ക് മാന്യമായ യാത്രയായിരുന്നു ബൊലേറോയുടെ ലളിതമായ സമവാക്യം. കേള്‍ക്കുമ്പോള്‍ അത്രക്കില്ളെങ്കിലും ഈ മന്ത്രവുമായി 11വര്‍ഷംകൊണ്ട് ഒമ്പത് ലക്ഷം ബോലേറോകളാണ് മഹീന്ദ്ര വിറ്റഴിച്ചത്. വ്യക്തികളും കച്ചവടക്കാരും പഞ്ചായത്ത് അധികൃതരും തുടങ്ങി പൊലീസില്‍വരെ ഇവന്‍െറ സാന്നിധ്യമുണ്ട്.അടുത്തകാലത്തായി ഈ യാത്ര അത്ര സുഗമമല്ലാതായി മാറിയിട്ടുണ്ട്. മത്സരാര്‍ഥികളുടെ എണ്ണക്കൂടുതലും വിപണി സമവാക്യങ്ങള്‍ മാറിയതുമാണ് കാരണം. കുറേനാളായി മഹീന്ദ്രയുടെ വിപണിവിശാരദന്മാരും രൂപകല്‍പ്പനാ വിദഗ്ദ്ധരും ഇതിനൊരു പരിഹാരം ആലോചിക്കുകയായിരുന്നു. ഇന്ത്യയില്‍ ഒരു വാഹനം വില്‍ക്കണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. വിലകുറയണം, ഇന്ധനക്ഷമതകൂടണം. ഈ ആലോചനകളെല്ലാം സമാസമം ചേര്‍ത്ത് പുതിയൊരു ബൊലേറോ മഹീന്ദ്ര പുറത്തിറക്കിയിരിക്കുന്നു. പേര് ബൊലേറോ പവര്‍ പ്ളസ്. പഴയ വാഹനത്തെ ചത്തെിമിനുക്കിയ രൂപം, തീര്‍ത്തും പുതിയ എഞ്ചിന്‍, വര്‍ദ്ധിപ്പിച്ച മൈലേജും കുറഞ്ഞ വിലയും ഇതെല്ലാമാണ് പവര്‍ പ്ളസ്.4107മില്ലിമീറ്റര്‍ നീളമുണ്ടായിരുന്ന പഴയ വാഹനത്തെ 3995ലേക്ക് ഒതുക്കിയിട്ടുണ്ട്. 112മില്ലീമീറ്ററിന്‍െറ ഈ കുറവ് അത്ര നിസാരമല്ല. ഇതോടെ നിരവധി കാര്യങ്ങളില്‍ കുറവുവന്നു. നീളം നാല് മീറ്ററില്‍ താഴെയായതോടെ വില്‍പ്പന നികുതി 30ശതമാനത്തില്‍ നിന്ന് 12.5ആയി കുറഞ്ഞു. അടിസ്ഥാന സൗകര്യ സെസ് 1.5 ശതമാനം കുറഞ്ഞു. ഇതോടെ 80,000 രൂപയുടെ വിലക്കുറവാണ് പുതിയ വാഹനത്തിനുണ്ടായിരിക്കുന്നത്. അടുത്ത മാറ്റം എഞ്ചിനിലാണ്. പഴയ 2.5ലിറ്റര്‍ നാല് സിലിണ്ടര്‍ ഡി.ഐ.സി.ആര്‍ എഞ്ചിന് പകരം 1.5ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ 1493സി.സി എം.ഹോക്ക് വന്നു. ഇതോടെ ഇന്ധനക്ഷമതയും നേരിയതോതില്‍കൂടി (15.96 ല്‍ നിന്ന് 16.5 ആയി).വാഹനത്തിന്‍െറ നീളം കുറഞ്ഞത് ഉള്ളില്‍ ബാധിച്ചിട്ടില്ല. മുന്‍, പിന്‍ ബമ്പറുകളിലാണ് മാറ്റമുള്ളത്. രണ്ടും കൂടുതല്‍ അകത്തേക്ക് വലിഞ്ഞു. പിന്നിലെ ബമ്പര്‍ ഒളിച്ചുവച്ചതുപോലെ തോന്നും. ചവിട്ടുപടികളും ചെറുതാക്കിയിട്ടുണ്ട്. ബ്ളൂവിഷന്‍ ഹെഡ്ലൈറ്റുകള്‍ പുതിയതാണ്. ഉള്ളിലെല്ലാം പഴതുപോലെ തന്നെ. നിലവാരംകുറഞ്ഞ പ്ളാസ്റ്റിക്കുകള്‍ അതേപടി തുടരുമ്പോള്‍ സീറ്റിലെ പതുപതുപ്പ് അല്‍പ്പം കൂട്ടിയിട്ടുണ്ട്. ഇനിയറിയേണ്ടത് എഞ്ചിന്‍െറ പ്രകടനമാണ്. കണക്കുകളില്‍ പ്രകടനക്ഷമത കൂടിയതായാണ് കാണുന്നത്. കരുത്ത് 63ബി.എച്ച്.പിയില്‍ നിന്ന് 71ലേക്ക് കയറി. ടോര്‍ക്ക് 180എന്‍.എമ്മില്‍ നിന്ന് 195ആയി. എഞ്ചിന്‍െറ മാറ്റമറിയാന്‍ ചെറിയൊരു കണക്ക് പ റയാം. പുതിയ ബൊലേറോക്ക് പൂജ്യത്തില്‍ നിന്ന് 100കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 20.90സെക്കന്‍ഡ് മതി. നേരത്തെയിത് 25.61 ആയിരുന്നു. നഗരത്തിലും ഗ്രാമ റോഡുകളിലും ബൊലേറോ കൂടുതല്‍ മെച്ചപ്പെട്ടെന്നര്‍ഥം. ഹൈവേകളില്‍ കുതിച്ചുപായാനൊന്നും ഇവനാകില്ല. വളവുകളിലെ നിരങ്ങി നീങ്ങലും തൊട്ടിലുപോലുള്ള ആട്ടവും ഇനിയും തുടരും. മൂന്ന് വേരിയന്‍റുകളാണ് പവര്‍ പ്ളസിനുള്ളത്. വില 6.59 മുതല്‍ 7.57ലക്ഷംവരെ.

വില വർദ്ധനവിന് പിന്നാലെ വാഹനം വാങ്ങുന്നവർക്ക് അധിക ഭാരം കൂടി നൽകി കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ തുടങ്ങിയവയുടെ തേർ...
31/03/2016

വില വർദ്ധനവിന് പിന്നാലെ വാഹനം വാങ്ങുന്നവർക്ക് അധിക ഭാരം കൂടി നൽകി കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ തുടങ്ങിയവയുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഒന്നു മുതൽ വർധിക്കും. 40 ശതമാനം വരെ വർധനയാണ് ഉണ്ടാകുക. പ്രീമിയം വർധിപ്പിക്കുന്നതിനുള്ള ശുപാർശ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (ഐആർഡിഎ) ഈ മാസം ആദ്യം സമർപ്പിച്ചിരുന്നു. ഇത് അംഗീകരിക്കുകയായിരുന്നു.

1000 സിസി വരെയുള്ള സ്വകാര്യ കാറുകൾക്കുണ്ടാകുന്ന വർധന 39.9%. ഇത് 1468 രൂപയിൽനിന്ന് 2055 രൂപയാകും. 1000 മുതൽ 1500 സിസി വരെയുള്ള കാറുകളുടെ പ്രീമിയത്തിലും 40 ശതമാനം വരെ വർധനയുണ്ടാകും. 1500 സിസിയിൽ അധികമുള്ള കാറുകളുടെ പ്രീമിയത്തിൽ 25% വർധന വരും. ഇത് 4931 രൂപയിൽ നിന്ന് 6164 രൂപയാകും.

പ്രീമിയത്തിൽ വർധനയുണ്ടാകുന്ന മറ്റൊരു വിഭാഗം ഇരുചക്ര വാഹനങ്ങളാണ്. 75 സിസി വരെയുള്ളതിന്റെ പുതിയ പ്രീമിയം 569 രൂപയാണ്. നിലവിൽ ഇത് 519 രൂപ. 75–150 സിസി വരെയുള്ളവയ്ക്കു 15% വർധനയുണ്ടാകും. ഇത് 619 രൂപയാകും. 150–350 സിസി വരെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് പ്രീമിയത്തിൽ ഉണ്ടാകുന്നത് 25% വർധന. എന്നാൽ 350 സിസിയിൽ കൂടിയ ബൈക്കുകളുടെ പ്രീമിയം 884 രൂപയായി കുറച്ചു. ഓട്ടോറിക്ഷകളുടെ പ്രീമിയവും കൂടും.

പരമാവധി ആറു പേർക്കു സഞ്ചരിക്കാവുന്ന ഇ റിക്ഷാ എന്ന വിഭാഗം പുതുതായി ചേർത്തിട്ടുണ്ട്. പ്രീമിയം 1125 രൂപ. പൊതു വാഹനങ്ങളുടെ പ്രീമിയത്തിൽ 15–30% വർധനയുണ്ടാകും. എന്നാൽ 12 ടൺ വരെയുള്ള വാഹനങ്ങളുടെ പ്രീമിയത്തിൽ മാറ്റമില്ല.

Address

Perintalmanna

Website

Alerts

Be the first to know and let us send you an email when Cars World posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category