Car Cardiac Care Payyanur

Car Cardiac Care Payyanur മൈലേജ് കുറവ്??? വലിവ് കുറവ്??? കറുത്ത പു?

Mileage issue???Pick up drop???Black smoke???Get your engine checked by us...Call us at 940021195030 minutes process for...
27/07/2023

Mileage issue???
Pick up drop???
Black smoke???
Get your engine checked by us...

Call us at 9400211950
30 minutes process for decarbonisation
Restore your car's engine performance

താങ്കളുടെ വാഹനത്തിന് മൈലേജ് കുറവ് അനുഭവപ്പെടുന്നുണ്ടോ? ശരിയായ പവർ കിട്ടുന്നില്ലേ? പുകശല്യം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ? ...
25/07/2023

താങ്കളുടെ വാഹനത്തിന്
മൈലേജ് കുറവ് അനുഭവപ്പെടുന്നുണ്ടോ?
ശരിയായ പവർ കിട്ടുന്നില്ലേ?
പുകശല്യം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ?

പരിഹാരം കാർ കാർഡിയാക് കെയറിൽ ഉണ്ട്, വിളിക്കൂ 9400211950

പള്ളിക്കര റെയിൽവെ ഗേറ്റ് ജൂലൈ 20 മുതൽ അടച്ചിടുംപുതിയ റെയിൽവേ മേൽപ്പാലം വഴി ഗതാഗത ക്രമീകരണംഅറ്റകുറ്റപ്പണികൾക്കായി നീലേശ്വ...
19/07/2023

പള്ളിക്കര റെയിൽവെ ഗേറ്റ് ജൂലൈ 20 മുതൽ അടച്ചിടും

പുതിയ റെയിൽവേ മേൽപ്പാലം വഴി ഗതാഗത ക്രമീകരണം

അറ്റകുറ്റപ്പണികൾക്കായി നീലേശ്വരം പള്ളിക്കര റെയിൽവെ ഗേറ്റ് ജൂലൈ 20 രാവിലെ 7 മുതൽ അടച്ചിടുന്നതിനാൽ പുതുതായി നിർമിച്ച റെയിൽവേ മേൽപ്പാലം വഴി ഗതാഗതം ക്രമീകരിച്ച് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഉത്തരവിട്ടും. ദേശീയ പാതാ അതോറിറ്റി നൽകിയ താൽക്കാലിക പൂർത്തീകരണ കത്ത് കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.

വാഹനങ്ങളുടെ സുഗമമായ ഗതാഗതം ഉറപ്പാക്കാനാണ് റയിൽവേ മേൽപ്പാലം വഴി ഗതാഗതം വഴിതിരിച്ചുവിടുന്നത്.
പള്ളിക്കര റെയിൽവേ ഗേറ്റ് വഴി ഗതാഗതം നടത്തുന്ന എല്ലാ വാഹനങ്ങൾക്കും പുതുതായി നിർമിച്ച റെയിൽവേ മേൽപ്പാലം ഉപയോഗിക്കുന്നതിനായി വഴിതിരിച്ചുവിടും. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗത ക്രമീകരണം തുടരും .

എല്ലാ യാത്രക്കാരും വാഹനമോടിക്കുന്നവരും പൊതുജനങ്ങളും ഗതാഗത സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും വഴിതിരിച്ചുവിടൽ അടയാളങ്ങളും ട്രാഫിക് പോലീസ് വഴി നൽകുന്ന നിർദ്ദേശങ്ങളും പാലിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു.
ഗതാഗത നിയന്ത്രണത്തിനായി അധിക പൊലീസിനെ വിന്യസിക്കാനായി ട്രാഫിക് പോലീസ് വകുപ്പിന് നിർദ്ദേശം നൽകി.

പ്രധാന കവലകളിലും മറ്റിടങ്ങളിലും ഗതാഗതം നിയന്ത്രിക്കാൻ ചുമതല നൽകും. ശരിയായ മാർഗനിർദേശത്തിനായി തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ സൂചനാ ബോർഡുകളും ഗേ റ്റ് അടച്ചിട്ടത് സംബന്ധിച്ചും ബോർഡുകൾ സ്ഥാപിക്കും.
അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനും ഉറപ്പാക്കാനുമാണ് പുതിയ തീരുമാനം.

പൊതുജനങ്ങളുടെ സുരക്ഷയും സൗകര്യവും പരിഗണിച്ച് എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.

വാഹനത്തിൻ്റെ നഷ്ടപ്പെട്ട മൈലേജും പവറും വെറും 30-45 മിനുട്ട് കൊണ്ട് വീണ്ടെടുക്കാം, ഡികാർബണൈസിംഗ് ചെയ്യുന്നതിലൂടെ.കൂടുതൽ വ...
17/07/2023

വാഹനത്തിൻ്റെ നഷ്ടപ്പെട്ട മൈലേജും പവറും വെറും 30-45 മിനുട്ട് കൊണ്ട് വീണ്ടെടുക്കാം, ഡികാർബണൈസിംഗ് ചെയ്യുന്നതിലൂടെ.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9400211950.

Removing carbon from engine using German POH Technology by Computerized Machine. Improves lost mileage and power. Reduce...
14/07/2023

Removing carbon from engine using German POH Technology by Computerized Machine. Improves lost mileage and power. Reduce noise, vibration and emission.

India's largest decarbonisation network; Call 9400211950

നിങ്ങളുടെ വാഹനത്തിന്റെ മൈലേജും പവറും വർദ്ധിപ്പിക്കാനും എഞ്ചിൻ ലൈഫ്  മെച്ചപ്പെടുത്താനും ഡീകാർബനൈസിംഗ് സഹായിക്കുന്നു.നിങ്ങ...
12/07/2023

നിങ്ങളുടെ വാഹനത്തിന്റെ മൈലേജും പവറും വർദ്ധിപ്പിക്കാനും എഞ്ചിൻ ലൈഫ് മെച്ചപ്പെടുത്താനും ഡീകാർബനൈസിംഗ് സഹായിക്കുന്നു.

നിങ്ങളുടെ വാഹനം ഡീകാർബണൈസ് ചെയ്യാൻ വിളിക്കൂ 9400211950.

മഴയത്തും, മൂടൽ മഞ്ഞിലും സിഗ്നലിൽ നേരെ പോവാനും, മറ്റും  4 ഇൻഡിക്കേറ്ററുകളും ഒരുമിച്ച് (hazard light) ഇട്ട് പോകുന്ന തെറ്റാ...
08/07/2023

മഴയത്തും, മൂടൽ മഞ്ഞിലും സിഗ്നലിൽ നേരെ പോവാനും, മറ്റും 4 ഇൻഡിക്കേറ്ററുകളും ഒരുമിച്ച് (hazard light) ഇട്ട് പോകുന്ന തെറ്റായ ശീലങ്ങൾ അനുകരിക്കരുത്!!!

മിക്ക രാജ്യങ്ങളിലും, ഡ്രൈവിംഗ് സമയത്ത് ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുന്നത് അനുവദനീയമല്ല. കനത്ത മഴയിലൂടെയോ മൂടൽമഞ്ഞിലൂടെയോ യാത്ര ചെയ്യുമ്പോൾ ധാരാളം ഡ്രൈവർമാർ ഹസാർഡ് ലൈറ്റുകൾ തെളിക്കുന്നുണ്ട്. ഇത് മറ്റ് റോഡ് ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യും. ഹസാർഡ് വാണിംഗ് ലൈറ്റുകൾ ഓണായിരിക്കുമ്പോൾ സൈഡ് ഇൻഡിക്കേറ്ററുകളുടെ സിഗ്നലിംഗ് മറ്റ് റോഡ് ഉപയോക്താക്കൾ കാണുന്നതിന് ബുദ്ധിമുട്ടുണ്ടാക്കാം.

റോഡ് ഇന്റർസെക്ഷനുകളിൽ വശങ്ങളിൽ നിന്ന് വരുന്ന വാഹനത്തിലെ ഡ്രൈവർ അവർക്ക് കുറുകെ വരുന്ന വാഹനങ്ങളിലെ അവരുടെ വശത്തെ ലൈറ്റ് മാത്രം കണ്ട് പ്രസ്തുത വാഹനം ഇൻഡിക്കേറ്റർ ഇട്ട് തിരിയുവാൻ ഉള്ള സിഗ്നൽ ആണെന്ന് തെറ്റിദ്ധരിച്ച് മുന്നോട്ട് എടുക്കാനും ക അപകടത്തിൽ പെടാനും സാധ്യതയുണ്ട് .

ഹസാർഡ് വാണിംഗ് ലൈറ്റ് തെളിയിക്കേണ്ട സന്ദർഭങ്ങൾ.

✅ വാഹനം യാന്ത്രിക തകരാർ സംഭവിച്ചോ, ടയർ മാറ്റിയിടാനോ, അപകടത്തിൽ പെട്ടോ റോഡിലോ റോഡ് സൈഡിലോ നിർത്തിയിടേണ്ടി വന്നാൽ.
ഈ സമയം വാണിംഗ് ട്രയാംഗിളും വാഹനത്തിന് പുറകിലായി റോഡിൽ വെക്കണം.

✅ എന്തെങ്കിലും പ്രതികൂല കാലാവസ്ഥയിൽ വാഹനം റോഡിൽ ഓടിക്കാൻ സാധിക്കാതെ നിർത്തിയിടേണ്ടി വന്നാൽ

✅ യാന്ത്രിക തകരാർ സംഭവിച്ച വാഹനം കെട്ടിവലിച്ച് കൊണ്ടുപോവുമ്പോൾ രണ്ട് വാഹനങ്ങളിലെയും (കെട്ടിവലിക്കാൻ ഉപയോഗിക്കുന്ന വാഹനത്തിൻ്റെയും, കെട്ടി വലിക്കപ്പെടുന്ന വാഹനത്തിൻ്റെയും) ഹസാർഡ് വാണിംഗ് ലൈറ്റ് ഓണാക്കിയിടണം.

മേൽപ്പറഞ്ഞ സാഹചര്യങ്ങളിലല്ലാതെ ഒരു വാഹനത്തിൽ ഹസാർഡ് വാണിംഗ് സിഗ്നലൽ ലൈറ്റ് പ്രകാശിപ്പിക്കുന്നത് ഒരു ട്രാഫിക് നിയമ ലംഘനമാണ്.

ഡികാർബണൈസിംഗ് ഗുണങ്ങൾ:* പവർ വർദ്ധിക്കുന്നു * മൈലേജ് വർദ്ധിക്കുന്നു * പൊലുഷൻ, പുക കുറയുന്നു * എൻജിൻ ലൈഫ് ഇരട്ടിയാക്കുന്നു...
07/07/2023

ഡികാർബണൈസിംഗ് ഗുണങ്ങൾ:

* പവർ വർദ്ധിക്കുന്നു
* മൈലേജ് വർദ്ധിക്കുന്നു
* പൊലുഷൻ, പുക കുറയുന്നു
* എൻജിൻ ലൈഫ് ഇരട്ടിയാക്കുന്നു

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9400211950

*ചെറുവത്തൂർ ദേശീയപാതയിൽ മണ്ണിടിച്ചൽ ഉണ്ടാകാനുള്ള സാധ്യത; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി*ചെറുവത്തൂർ വീരമല കുന്നിൽ നിന്ന് ദ...
05/07/2023

*ചെറുവത്തൂർ ദേശീയപാതയിൽ മണ്ണിടിച്ചൽ ഉണ്ടാകാനുള്ള സാധ്യത; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി*

ചെറുവത്തൂർ വീരമല കുന്നിൽ നിന്ന് ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്ത ഇവിടെ തുടർന്നും മണ്ണിടിച്ചൽ ഉണ്ടാകാനുള്ള സാധ്യത കണക്കെടുത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കലക്ടർ നിർദേശിച്ചു.

മുഴുവൻ യാത്ര വാഹനങ്ങളും നീലേശ്വരത്തുനിന്ന് കോട്ടപ്പുറം പാലം വഴി ചെറുവത്തൂരിലേക്കും ചായ്യോം ഭാഗത്ത് നിന്ന് അരയാക്കടവ് പാലം വഴിയും ചെറുവത്തൂർ, പയ്യന്നൂർ ഭാഗങ്ങളിലേക്കും വഴിതിരിച്ചുവിടാനുള്ള നിർദ്ദേശം കലക്ടർ നൽകി.

നീലേശ്വരത്തുനിന്ന് ചെറുവത്തൂരിലേക്ക് ദേശീയപാത വഴി ചരക്ക് വാഹനങ്ങൾക്ക് മാത്രമാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഗതാഗതത്തിന് അനുമതിയുള്ളത്.

മണ്ണിടിച്ചൽ തുടരാനുള്ള സാഹചര്യം ഉള്ളതുകൊണ്ട് അടിയന്തരമായി അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുവാനും, മതിയായ ലൈറ്റിംഗ് സംവിധാനം ഏർപ്പെടുത്താനും കലക്ടർ കരാർ കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

©malayoram

വാഹനങ്ങളുടെ വേഗപരിധി പുതുക്കുന്നു; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽസംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാ...
30/06/2023

വാഹനങ്ങളുടെ വേഗപരിധി പുതുക്കുന്നു; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാൻ തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേര്‍ക്കുന്നു.
9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി
6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ,
4 വരി ദേശീയ പാതയിൽ 100 (90),
മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 (85)കിലോമീറ്റർ,
മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80),
മറ്റു റോഡുകളിൽ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ്.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക്
6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90 (70),
മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 85 (65)കിലോമീറ്റർ,
മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളിൽ 70 (60), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക്
6 വരി, 4 വരി ദേശീയപാതകളിൽ 80 (70) കിലോമീറ്ററും
മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും
മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും
മറ്റ് റോഡുകളിൽ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ ആയും നിജപ്പെടുത്തും.

സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കും.
മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.
സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014-ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്.

Address

Kandoth
Payyanur
670307

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919400211950

Alerts

Be the first to know and let us send you an email when Car Cardiac Care Payyanur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Car Cardiac Care Payyanur:

Share