വണ്ടി പ്രാന്തൻ Driving craze

വണ്ടി പ്രാന്തൻ Driving craze Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from വണ്ടി പ്രാന്തൻ Driving craze, Automotive Store, ATTASERY, Mannarkkad.

22/09/2017
💥പല ഡ്രൈവർമാർക്കും അറിയില്ലാത്ത ലൈറ്റ് കാര്യങ്ങൾ.💥.............................നമുക്ക് മുന്നിലുള്ള റോഡ് പ്രകാശമാനമാക്കുന...
25/06/2017

💥പല ഡ്രൈവർമാർക്കും അറിയില്ലാത്ത ലൈറ്റ് കാര്യങ്ങൾ.💥.............................
നമുക്ക് മുന്നിലുള്ള റോഡ് പ്രകാശമാനമാക്കുന്നതു കൂടാതെ റോഡില്‍ വാഹനങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഉപാധി കൂടിയാണ് ലൈറ്റുകള്‍ . ഒരു വാഹനം ഓടിക്കുന്ന വ്യക്തിയുടെ നീക്കങ്ങള്‍ മറ്റു വാഹനങ്ങളിലുള്ളവര്‍ മനസിലാക്കുന്നത് ഈ ലൈറ്റുകള്‍ നിരീക്ഷിച്ചാണ്. അതില്‍ പാളിച്ച സംഭവിക്കുമ്പോഴാണ് പല അപകടങ്ങളും ഉണ്ടാകുക. ഡ്രൈവിങ് സുരക്ഷിതമാക്കാന്‍ വാഹനത്തിലെ വിവിധ ലൈറ്റുകളെപ്പറ്റിയും അവയുടെ ഉപയോഗരീതിയെയും മനസിലാക്കിയിരിക്കുക.

💥 ഹെഡ് ലൈറ്റ്

ഹെഡ് ലൈറ്റ് ഡിം ചെയ്യാനുള്ള സംവിധാനം ഉളളതായി പലര്‍ക്കും അറിയില്ലെന്നു തോന്നും രാത്രികാലങ്ങളില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഡിം , ബ്രൈറ്റ് മോഡുകള്‍ തിരഞ്ഞെടുക്കാനുള്ള സംവിധാനം ഹെഡ്‍ലൈറ്റ് - ടേണ്‍ ഇന്‍ഡിക്കേറ്റര്‍ ലിവറില്‍ നല്‍കിയിട്ടുണ്ട്.
കൂടുതല്‍ ദൂരത്തേയ്ക്ക് നേര്‍ദിശയില്‍ പ്രകാശം പരത്താനുള്ളതാണ് ബ്രൈറ്റ് മോഡ്. 100 മീറ്ററിലേറെ ദൂരത്തേയ്ക്ക് പ്രകാശം പരക്കും. ബ്രൈറ്റ് മോഡ് ഇടുമ്പോള്‍ മീറ്റര്‍ കണ്‍സോളില്‍ നീല ലൈറ്റ് തെളിയുന്നത് കാണാം.
ഡിം മോഡില്‍ കുറഞ്ഞ പരിധിയില്‍ താഴ്ന്ന് മാത്രമാകും ഹെ‍ഡ്‍ലൈറ്റിന്റെ പ്രകാശം പതിക്കുക. തെരുവു വിളക്കുകള്‍ നിറ‍ഞ്ഞ നഗരവീഥികളില്‍ ഡിം മോഡ് മാത്രം ഉപയോഗിക്കുക. ഹൈവേകളിലും ഇരുട്ട് നിറഞ്ഞ വഴികളിലും ബ്രൈറ്റ് ഇടാം. 200 മീറ്റര്‍ പരിധിയ്ക്കുള്ളില്‍ എതിരെ അല്ലെങ്കില്‍ മുന്നില്‍ വണ്ടിയുള്ള പക്ഷം ഹെഡ് ലൈറ്റ് ഡിം മോഡിലിടണം.
സൂര്യാസ്തമയം കഴിഞ്ഞ് അരമണിക്കൂറിനുശേഷമോ മതിയായ വെളിച്ചമില്ലാത്തപ്പോഴോ ഹെഡ്‍ലാംപുകള്‍ ഓണ്‍ ചെയ്യണമെന്നാണ് സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ് 1989 ലെ റൂള്‍ 105 ല്‍ പറയുന്നത്. മഴയുള്ളപ്പോള്‍ ഹെഡ്‍ലൈറ്റ് ഡിം മോഡില്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഡ്രൈവിങ് സുരക്ഷിതമാക്കാന്‍ സഹായിക്കും.
രാത്രിയില്‍ ഹോണ്‍ ഉപയോഗം പാടില്ലാത്തതിനാല്‍ ഓവര്‍ടേക്ക് ചെയ്യേണ്ടപ്പോള്‍ മുന്നില്‍ പോകുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് സൂചന നല്‍കാന്‍ ഹെഡ് ലൈറ്റ് ഇടവിട്ട് ബ്രൈറ്റ് ചെയ്യുക.
വളവുകളില്‍ ഡിം , ബ്രൈറ്റ് മോഡുകള്‍ ഇടവിട്ട് ചെയ്യുക. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയിക്കാന്‍ ഇതുസഹായിക്കും.
നിങ്ങളുടെ വാഹനത്തിന്റെ ഹെഡ്‍ലൈറ്റ് ബ്രൈറ്റ് മോഡിലായിരിക്കുമ്പോള്‍ എതിരെ വരുന്ന വാഹനം ലൈറ്റ് മിന്നിക്കുന്നത് ഡിം ചെയ്യാനുള്ള അഭ്യര്‍ത്ഥനയാണ്.

💥 ഇന്‍ഡിക്കേറ്ററുകള്‍

നേരേ പോകുന്ന വാഹനം പെട്ടെന്ന് ഇടത്തേയ്ക്കോ വലത്തേയ്ക്കോ തിരിഞ്ഞ് ഒറ്റ പോക്ക്. ദിവസവും ഇത്തരത്തിലുള്ള പലരെയും നമ്മള്‍ റോഡില്‍ കാണാറുണ്ട്. ടേണ്‍ ഇന്‍ഡിക്കേറ്റര്‍ ഇല്ലാത്ത വാഹനമാണോ അവരുടേത് എന്നു പോലും സംശയിച്ചുപോകും.
ഹൈവേയില്‍ ലൈന്‍ മാറുമ്പോഴും ഏതെങ്കിലും വശത്തേയ്ക്ക് തിരിയുമ്പോഴും ശരിയായ ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. യു ടേണ്‍ എടുക്കുമ്പോള്‍ 30 മീറ്റര്‍ മുമ്പെങ്കിലും ഇന്‍ഡിക്കേറ്റര്‍ ഇടുക.
സാധാരണ റോഡില്‍ ഏതെങ്കിലും വശത്തേയ്ക്ക് തിരിയുന്നതിന് 200 അടി മുമ്പ് ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കണം. ഹൈവേയിലാണെങ്കില്‍ 900 അടി മുമ്പ് വേണം.ഉപയോഗശേഷം ഇന്‍ഡിക്കേറ്റര്‍ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
ഇന്‍ഡിക്കേറ്റര്‍ ഇട്ടതുകൊണ്ടുമാത്രം എവിടെ വച്ചും തിരിയാന്‍ അവകാശമുണ്ടെന്ന് കരുതരുത്. എതിര്‍ ദിശയില്‍ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഏതെങ്കിലും വശത്തേയ്ക്ക് തിരിയാവു. റിയര്‍ വ്യൂ മിററുകളിലൂടെ പിന്നിലെ ട്രാഫിക്കും ശ്രദ്ധിക്കണം.
മറ്റൊരു വാഹനത്തിന് ഓവര്‍ടേക്ക് ചെയ്യാനുള്ള അനുമതി നല്‍കുന്നതിനായി യാതൊരു കാരണവശാലും വലത്തേയ്ക്കുള്ളത് ഇടരുത്. ഹാന്‍ഡ് സിഗ്നല്‍ കാണിക്കുക. അതു ബുദ്ധിമുട്ടാണെങ്കില്‍ ഇടത് വശത്തേയ്ക്കുള്ള ഇന്‍ഡിക്കേറ്റര്‍ ഇടുക. നിങ്ങള്‍ സൈഡ് ചേര്‍ക്കുകയാണെന്ന് ധാരണയോടെ പിന്നിലുള്ള വാഹനം ഓവര്‍ടേക്ക് ചെയ്തുകൊളളും.

💥 ബ്രേക്ക് ലൈറ്റ്

മുന്നിലുള്ള വാഹനം നിര്‍ത്താന്‍ അല്ലെങ്കില്‍ വേഗം കുറയ്ക്കാന്‍ പോകുന്ന വിവരം പിന്നാലെയുള്ള വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അറിയുന്നത് ബ്രേക്ക് ലൈറ്റ് കത്തുന്നതിലൂടെയാണ്.
ബ്രേക്ക് ഉപയോഗിക്കാതെ ഗീയര്‍ ഡൗണ്‍ ചെയ്ത് എന്‍ജിന്‍ ബ്രേക്കിങ്ങിലൂടെ വണ്ടിയുടെ വേഗം കുറയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് പിന്നാലെ വരുന്നവര്‍ക്ക് മനസിലാകാതെ പോകുമെന്നതിനാല്‍ അപകടമുണ്ടാക്കും. അതുകൊണ്ടുതന്നെ ബ്രേക്ക് പെഡല്‍ ഒന്നമര്‍ത്തി ബ്രേക്ക് ലൈറ്റ് തെളിച്ച് സൂചന നല്‍കിയശേഷം ഗീയര്‍ ഡൗണ്‍ ചെയ്ത് വാഹനത്തിന്റെ വേഗം കുറയ്ക്കുക.

💥 ഹസാഡ് വാണിങ് ലൈറ്റ്

സ്റ്റിയറിങ് വീലിനോട് ചേര്‍ന്നോ സെന്റര്‍ കണ്‍സോളിലോ സ്ഥിതി ചെയ്യുന്ന വെളുപ്പ് നിറത്തിലുള്ള രണ്ട് ത്രികോണം ( ഒന്നിനുള്ളില്‍ മറ്റൊന്ന്)രേഖപ്പെടുത്തിയ ചുവപ്പ് സ്വിച്ച് , ഹസാഡ് വാണിങ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കാനുള്ളതാണ്. ഈ സ്വിച്ച് അമര്‍ത്തിയാല്‍ വാഹനത്തിന്റെ എല്ലാ ഇന്‍ഡിക്കേറ്റുകളും മിന്നിത്തെളിഞ്ഞുകൊണ്ടിരിക്കും.വാഹനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ച് റോഡില്‍ കിടന്നുപോയാല്‍ ഈ സ്വിച്ച് ഓണ്‍ ചെയ്യുക. റോഡരികില്‍ ഒരു വണ്ടി കിടപ്പുണ്ട് എന്ന സൂചന മറ്റു വാഹനമോടിക്കുന്നവര്‍ക്ക് നല്‍കാന്‍ ഇതുസഹായിക്കും, രാത്രി കാലങ്ങളില്‍ പ്രത്യേകിച്ചും.
നാല് റോഡുകള്‍ ചേരുന്ന ഇടങ്ങളില്‍ നേരേ പോകാനായാണ് പലരും ഹസാഡ് വാണിങ് ലൈറ്റ് ഉപയോഗിക്കാറുള്ളത്. അത് ചെയ്യരുത്. നേരേ പോകേണ്ട പക്ഷം ഇടതുവശത്തുകൂടി മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന വിധം വണ്ടി നിര്‍ത്തി , പരിസരം വീക്ഷിച്ച് ശ്രദ്ധാപൂര്‍വം റോഡ് മുറിച്ചുകടക്കുക.

💥 റിവേഴ്സ് ലൈറ്റ്

ടെയ്ല്‍ലാംപിലെ വെളുപ്പ് നിറത്തിലുള്ള ലൈറ്റ് പിൻവശം കാണാനും വാഹനം റിവേഴ്സ് ഗീയറിലിലാണെന്ന സൂചന നല്‍കാനുള്ളതുമാണ്. തലതിരിഞ്ഞവര്‍ ഇതിന്റെ കണക്ഷന്‍ വയറിങ് മാറ്റി സദാ കത്തിനില്‍ക്കുന്നതായി മാറ്റും. ഇത്തരം ദുഷ്ചെയ്തികള്‍ മറ്റുള്ള ഡ്രൈവര്‍മാര്‍ക്ക് എത്രയേറെ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നത് ചിന്തിക്കാവുന്നതേയുള്ളൂ.

💥 പാർക്കിംഗ് ലാംപുകൾ

പേര് സൂചിപ്പിക്കുന്നതു പോലെ വാഹനം വഴിയിൽ പാർക്ക് ചെയ്തിടുമ്പോൾ പ്രകാശിപ്പിക്കേണ്ടവയാണിവ. വഴിയിൽ പാർക്ക് ലൈറ്റുകൾ ഇടാതെ പാർക്ക് ചെയ്യുന്നതു മൂലം അത്തരം വാഹനങ്ങളുടെ വഴിയിലെ കിടപ്പ് അറിയാതെ മറ്റു വാഹനങ്ങൾ വന്നിടിക്കാറും മരണം വരെ സംഭവിക്കാറുമുണ്ട്.

💥 ഫോഗ് ലാംപ്

ഫോഗ് എന്നാല്‍ മൂടല്‍ മഞ്ഞ്. ഫോഗ് ലാംപ് റോഡ് കാണാനാവാത്ത വിധം മൂടല്‍ മഞ്ഞുള്ളപ്പോള്‍ ഉപയോഗിക്കാനുള്ളതാണ്. അല്ലാതെ മഴയത്ത് പോകുമ്പോള്‍ ഇടാനുള്ളതല്ല.
വാഹനത്തിനു തൊട്ടുമുന്നില്‍ റോഡിലേയ്ക്ക് കൂടുതല്‍ വിസ്താരത്തില്‍ പ്രകാശം നല്‍കാന്‍ കഴിവുള്ള ഫോഗ് ലാംപുകള്‍ ബമ്പറില്‍ താഴ്ത്തിയാണ് ഉറപ്പിച്ചിരിക്കുന്നത്. കനത്ത മഞ്ഞുള്ളപ്പോള്‍ റോഡ് കാണാന്‍ ഇതുസഹായിക്കും.
മഞ്ഞ അല്ലെങ്കില്‍ വെളുപ്പ് നിറത്തിലുള്ള പ്രകാശമാണ് ഫോഗ് ലാംപുകള്‍ക്ക്. നീല വെട്ടം അനുയോജ്യമല്ല. ഫോഗ് ലാംപുകള്‍ ഉപയോഗിക്കേണ്ട സാഹചര്യങ്ങളില്‍ യാതൊരു കാരണവശാലും ഹെഡ്‍ലാംപ് ബ്രൈറ്റ് മോഡില്‍ ഇടരുത്. മഞ്ഞില്‍ തട്ടി പ്രകാശം പ്രതിഫലിച്ച് കാഴ്ച തീരെ കുറയാന്‍ അതിടയാക്കും. ഫോഗ് ലാംപ് ഉപയോഗിക്കുമ്പോള്‍ ഹെഡ്‍ലൈറ്റ് ഡിം മോഡില്‍ പോലും നിര്‍ബന്ധമില്ല, പാര്‍ക്ക് ലൈറ്റ് മാത്രം ഓണ്‍ ചെയ്താല്‍ മതി.

💥 ഹോണ്‍

ലൈറ്റ് വിഭാഗത്തില്‍ പെടില്ലെങ്കിലും പ്രധാനപ്പെട്ട മറ്റൊരു ആശയവിനിമയ ഉപാധിയായ ഹോണിനെപ്പറ്റി കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം.
ട്രാഫിക് സിഗ്‍നലില്‍ പച്ച തെളിയുമ്പോള്‍ ഹോണടിച്ച് മുന്നിലുള്ള വാഹനത്തിലുള്ളവരെ ശല്യപ്പെടുത്തുക, അനാവശ്യമായി ഹോണടിക്കുക , അമിത ശബ്ദമുള്ള ഹോണ്‍ ഉപയോഗിക്കുക എന്നിങ്ങനെയുള്ള കടുംകൈകള്‍ പല ഡ്രൈവരുടെയും വിനോദമാണ്. എന്നാല്‍ ആവശ്യമുളള സ്ഥലങ്ങളില്‍ ഹോണടിക്കുകയുമില്ല. വളവുകളില്‍ ഹോണ്‍ അടിക്കാതെ നേരേ കേറിപ്പോരും , മറ്റുള്ളവരുടെ ജീവന്‍ എടുക്കാന്‍ . എതിരെയുള്ള ട്രാഫിക് കാണാനാവാത്ത എല്ലാ വളവുകളിലും വാഹനങ്ങള്‍ വരുന്നുണ്ടാവും എന്നു കരുതി ഹോണ്‍ അടിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ശ്രദ്ധിക്കുക.......

💥 ഇങ്ങനെ മറ്റ് റോഡ് ഉപഭോക്താക്കൾക്ക് അപകടവും അസൗകര്യവും സൃഷ്ടിക്കും വിധം ഇൻഡിക്കേറ്ററുകൾ പോലുള്ള ലൈറ്റുകൾ പ്രവർത്തിപ്പിക്കാതിരിക്കുക,നിയമാനുസൃതമായല്ലാതെ പ്രവർത്തിപ്പിക്കുക, ഹെഡ് ലൈറ്റുകൾ ഡിം ചെയ്യാതിരിക്കുക എന്നിവ ശിക്ഷാർഹമാണെന്നത്
പ്രത്യേകം പറയേണ്ടതില്ലല്ലോ. അവ മോട്ടോർ വാഹനത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം 500 രൂപാ മുതൽ 1000 രൂപാ വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം കൂടിയാണ് എന്നും ഓർമ്മിപ്പിക്കട്ടെ.
💥 ലൈറ്റുകളുടെ മേൽ അനുവദനീയമായ നിറങ്ങളല്ലാതെയുള്ള നിറങ്ങൾ പൂശുകയോ സ്റ്റിക്കറുകൾ ഒട്ടിക്കുകയോ ചെയ്യുക, രജിസ്ട്രേഷൻ സമയത്തുണ്ടായിരുന്ന ലൈറ്റുകൾക്ക് പുറമേ സ്പോട്ട് ലൈറ്റുകൾ, കളർ എൽ .ഇ.ഡി ലൈറ്റുകൾ എന്നിവ ഉപയോഗിക്കുക, ഹെഡ് ലൈറ്റുകളിൽ കൂടിയ പ്രകാശമുള്ള ഹൈ- ഇന്റൻസിറ്റി ബൾബുകൾ ഉപയോഗിക്കുക എന്നിവ രജിസ്ട്രേഷൻ വ്യവസ്ഥകളുടെ ലംഘനമായതിനാലും 2000 രൂപ മുതൽ 5000 രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റവുമായതിനാൽ അങ്ങിനെ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കുക.

💥 റോഡ് ആരുടെയും സ്വന്തമല്ല. എല്ലാവരുടേയുമാണ്. പങ്കുവെച്ചുപയോഗിക്കേണ്ട ഒന്ന്.സുരക്ഷിതവും സുഗമവുമായ സവാരി എല്ലാവരുടെയും അവകാശമാണ്.
നമുക്ക് കരുതലോടെ, പരസ്പര സഹകരണത്തോടെ, സൗഹാർദ്ദപൂർവ്വം റോഡ് ഉപയോഗിക്കാം.....🚗...🏍..🚕...🚙...🚖......🚌...🚎...🚲...🚓......🚒....
കടപ്പാട്

നാം എല്ലാം വാഹനം ഓടിക്കുന്നവർ ആണ്, അത് കൊണ്ട് തന്നെ പല വാഹനങ്ങളും ഉപയോഗിക്കാറുണ്ട്, കമ്പനി ഡ്രൈവര് ആണെങ്കിൽ പല വാഹനങ്ങൾ ...
20/06/2017

നാം എല്ലാം വാഹനം ഓടിക്കുന്നവർ ആണ്, അത് കൊണ്ട് തന്നെ പല വാഹനങ്ങളും ഉപയോഗിക്കാറുണ്ട്, കമ്പനി ഡ്രൈവര് ആണെങ്കിൽ പല വാഹനങ്ങൾ കൈകാര്യം ചെയ്യേണ്ടി വരും, പലപ്പോഴും വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് അറിയാൻ സാദിക്കാത്ത എന്നാൽ കണ്ടിട്ടും അശ്രധർ ആയി ഇരിക്കുന്ന ഒരു ചെറിയ അറിവാണ് ഞാൻ ഇവിടെ കുറിക്കുന്നത്,

വാഹനങ്ങളിൽ ഇന്ധനം തീരാർ ആകുമ്പോൾ വാഹനം പെട്രോൾ സ്റെഷനിലേക്ക് ഓടിച്ചു കയറ്റി തലയിട്ടോ അല്ലെങ്കിൽ മിറ റിലൂടെയോ വാഹനന്തിന്റെ ഇന്ധന ടാങ്ക് എവിടെയാണെന്ന് തപ്പുന്നത് കാണാറുണ്ട്‌, നാം സ്ഥിരമായി ഉപയോഗിക്കാത്ത വണ്ടി ആണ് ഓടികുന്നത് എങ്കിൽ ആണ് ഇങ്ങനത്തെ അവസ്ഥ വരുന്നത് , പക്ഷെ ഇതിന്റെ ആവശ്യം ഉണ്ടോ ? അല്ലാതെ തന്നെ നമുക്ക് പലവാഹനങ്ങളിലും ഇത് അറിയാൻ ഉള്ള മാര്ഗം മുന്നില് തന്നെ ഉണ്ടല്ലോ . എന്തെ നിങ്ങൾ കണ്ടിട്ടില്ലേ? എങ്കിൽ നോക്കികോളൂ നിങ്ങളുടെ പെട്രോൾ ലെവൽ മീടെര്‍ ഒന്ന് നോക്കിയേ , അവിടെ പെട്രോൾ പമ്പിന്റെ അടയാളം അല്ലാതെ മറ്റു വല്ലതും കാണുന്നുണ്ടോ? സൂക്ഷിച്ചു നോക്ക് , ആ ഒരു ചെറിയ ആരോ മാര്ക്ക് കാണുന്നു അല്ലെ? ചിലതിൽ വലത്തോട്ടും മറ്റു ചിലതിൽ ഇടത്തോട്ടും, നിങ്ങളുടെ വാഹനത്തിൽ എവിടെക്കാണ്‌ മാര്ക്ക് , വലത്തോട്ടോ എങ്കിൽ നോക്ക് നിങ്ങളുടെ ഇന്ധന ടാങ്ക് വലതു വശത്താണ്, ഇനി ഇടതു വശത്തെക്കാന് മാര്ക്ക് എങ്കിൽ ടാങ്ക് ഇടതു വശത്ത് തന്നെ,
ശോ ആകെ പറഞ്ഞു നിങ്ങളെ കണ്ഫ്യൂഷൻ ആക്കിയോ എങ്കിൽ ഈ ചിത്രങ്ങൾ നോക്ക് , മനസ്സിലാകും,

05/10/2016

Volkswagen Polo
Matte Metallic Pink Wrap
17inch Wheels

01/09/2016
*വാഹനമോടിക്കുമ്പോള്‍ ഉറങ്ങാതിരിക്കാന്‍..*എത്ര മികച്ച ഡ്രൈവര്‍ ആണെങ്കില്‍ കൂടിയും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുന...
20/08/2016

*വാഹനമോടിക്കുമ്പോള്‍ ഉറങ്ങാതിരിക്കാന്‍..*

എത്ര മികച്ച ഡ്രൈവര്‍ ആണെങ്കില്‍ കൂടിയും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കുകയില്ല എന്നുള്ളതാണ് സത്യം. കാറിന്‍റെ ഗ്ലാസ്സ്‌ താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ വോള്യത്തില്‍ വയ്ക്കുന്നതോ പ്രയോജനം ചെയ്യില്ല.

നന്നായി ഉറക്കം വരുന്നുണ്ടെങ്കിലും അവയെ നിയന്ത്രിക്കുവാന്‍ കഴിയുമെന്ന് ചിലര്‍ക്കെങ്കിലും ചിലപ്പോഴെങ്കിലും തോന്നാതിരിക്കില്ല. പ്രത്യേകിച്ച്, ദീര്‍ഘദൂര യാത്രകള്‍ക്കിടയിലും രാത്രി വൈകിയുള്ള ഡ്രൈവിങ്ങിനിടയിലും ചെറിയ മയക്കം അനുഭവപ്പെടുമ്പോള്‍ കാര്യമാക്കാതെയിരിക്കുന്നതിന്റെ മനശാസ്ത്രമാണിത്. *മിക്ക ഹൈവേകളിലും പുലര്‍ച്ചെയുണ്ടാകുന്ന അപകടങ്ങള്‍ ഡ്രൈവര്‍ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണ്* എന്ന് മറന്നു കൂടാ.

ഒരാള്‍ക്ക് വാഹനമോടിക്കാന്‍ കഴിയാത്ത വിധം തലച്ചോര്‍ മയക്കത്തിലേക്ക് പോകുന്നത് ഏതു അവസ്ഥയിലാണ് എന്ന് എളുപ്പത്തില്‍ വിവരിക്കാന്‍ സാധിക്കുകയില്ല.

ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ടോ?

എങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കെങ്കിലും നിര്‍ത്തി വച്ചു തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുന്നതാണ് ഉചിതം.

*1. റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിയാത്ത വിധം, കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക,*

*2. തുടര്‍ച്ചയായി കണ്ണ് ചിമ്മി, ചിമ്മി തുറന്നു വയ്ക്കുന്ന സാഹചര്യം ഉണ്ടാവുക.*

*3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറി, അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ മനപ്പൂര്‍വ്വമല്ലാതെ ചിന്തിക്കുക.*

*4. എളുപ്പത്തില്‍ ലഭിക്കാമായിരുന്ന ഒരു ഷോര്‍ട്ട് കട്ട് അല്ലെങ്കില്‍, ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു വ്യാകുലപ്പെടുക.*

*5. തുടര്‍ച്ചയായി കോട്ടുവായിടുകയും, കണ്ണ് തിരുമ്മുകയും ചെയ്യുക.*

*6. തലയുടെ ബാലന്‍സ്‌ തെറ്റുന്നത് പോലെ അനുഭവപ്പെടുക.*

*7. ശരീരത്തിനു മൊത്തത്തില്‍ ഒരു അസ്വസ്ഥത തോന്നുക.*

ഉറക്കത്തിലേക്ക് പൊടുന്നനവേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നല്‍ക്കുന്ന അപായസൂചനകളാണ് ഇതെന്ന് തിരിച്ചറിയണം. കേവലം സെക്കന്ടുകള്‍ മതി അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്ന വിധത്തില്‍ നിങ്ങളുടെ ശരീരം ഉറക്കത്തിന്‍റെ ആലസ്യത്തിലേക്ക് മയങ്ങി വീഴും എന്നുള്ള തിരിച്ചറിവാണ് പ്രധാനം.

ശരീരത്തിന്‍റെ വിവിധഭാഗങ്ങള്‍ ചെറുതെങ്കിലും ഒരേ താളത്തില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമേ നല്ല രീതിയില്‍ വാഹനമോടിക്കാന്‍ കഴിയുകയുള്ളൂ. ഓരോ മൈക്രോസെക്കന്ടില്‍ തലച്ചോറിന്‍റെ ശരിയായ നിയന്ത്രണവും ഇതിനു ആവശ്യമുണ്ട്. *ജീവിച്ചിരിക്കുവാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുള്ള ഒരു വലിയ ജീവിതത്തില്‍ നിന്നും ഒരു നിമിഷത്തെ അശ്രദ്ധ സമ്മാനിക്കുന്നത് എന്നത്തെക്കുമുള്ള ഒരു ദുരന്തമായിരിക്കാം.*

ഇനിയുള്ള ഡ്രൈവിംഗില്‍ ഇക്കാര്യങ്ങള്‍ കൂടി മനസ്സില്‍ വയ്ക്കുക

*ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നല്ല ഉറക്കം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.* ഏഴോ എട്ടോ മണിക്കൂര്‍ ഉറങ്ങിയതിനു ശേഷം മാത്രം നീണ്ട ഡ്രൈവിംഗിന് മുതിരുക.

*ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളാണ് എങ്കില്‍, ഡ്രൈവിംഗിനിടയില്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍, നിര്‍ബന്ധമായും *കുറഞ്ഞത്‌ 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും ഒരു ലഘുനിദ്രയെടുക്കണം.* ജീവിച്ചിരിക്കുന്നതിലും വലിയ തിരക്കുകള്‍ ഇല്ലെന്നു ഓര്മ്മിക്കുക. ഇങ്ങനെ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോളും അല്പനേരത്തേക്ക് ഒരു ചെറിയ മയക്കം അനുഭവപ്പെടാം എന്നുള്ളത് കൊണ്ട് വളരെ ശ്രദ്ധയോടെ, വാഹനത്തിന്‍റെ വേഗം നിയന്ത്രിച്ചു വേണം വാഹനം ഓടിക്കാന്‍.

*ഇങ്ങനെയുള്ള യാത്രകളില്‍ കഴിയുമെങ്കില്‍ ഡ്രൈവിംഗ് വശമുള്ള ഒരാളെ കൂടെ കൂട്ടാന്‍ ശ്രമിക്കുക.* നിങ്ങള്‍ക്ക് ഒരു കൂട്ടാകും എന്ന് മാത്രമല്ല, ഡ്രൈവിംഗ് അല്പം അനായസകരമാകുകായും ചെയ്യും. നിങ്ങള്‍ ശ്രദ്ധിക്കാതെ പോയ അടയാളങ്ങളും, വഴികളുമൊക്കെ ശ്രദ്ധയില്‍പ്പെടുത്തുവാനും ഇവര്‍ക്ക് സാധിക്കും. ഇനി ആവശ്യമുണ്ടെങ്കില്‍ ഡ്രൈവിംഗില്‍ സാഹയിക്കാനും ഇവര്‍ക്ക് കഴിയുമെല്ലോ.

*ഒരിക്കലും തിരക്ക് കൂട്ടരുത്. സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തുന്നതാണ് കാര്യം.*

*യാത്രകളില്‍ അല്പം പോലും മദ്യപിക്കരുത്.* മദ്യത്തിന് തലച്ചോറിനെ മന്ദതയിലാക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലെലോ.

*കഴിയുമെങ്കില്‍ രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും വാഹനമോടിക്കാതെയിരിക്കുവാന്‍ ശ്രമിക്കുക.*സ്വാഭാവികമായി ഉറങ്ങാനുള്ള ഒരു പ്രവണത ഈ സമയത്ത് ശരീരത്തിനുണ്ടാകും.
*യാത്രയില്‍ കഫൈന്‍ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ കരുതുക.* തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ ചെറിയ തോതില്‍ കഫൈനിനു കഴിയും.

*അമിതമായ ആവേശവും ആത്മവിശ്വാസവും മാറ്റി വച്ചു, ശരീരം സ്വാഭാവികമായി ആവശ്യപ്പെടുന്ന വിശ്രമം അനുവദിച്ചുകൊണ്ട് ആസ്വാദ്യകരമായി വാഹനമോടിക്കു*

04/08/2016
ഇനി പിണറായിയോട് സങ്കടം ബോധിപ്പിച്ചില്ലെന്നു വേണ്ട :) :) ചൂടോടെ അയച്ചിട്ടുണ്ട്, നമ്മൾ ചെയ്യാൻ ഉള്ളതു നമ്മൾ ചെയ്യണമല്ലോ ല്...
06/07/2016

ഇനി പിണറായിയോട് സങ്കടം ബോധിപ്പിച്ചില്ലെന്നു വേണ്ട :) :)
ചൂടോടെ അയച്ചിട്ടുണ്ട്, നമ്മൾ ചെയ്യാൻ ഉള്ളതു നമ്മൾ ചെയ്യണമല്ലോ ല്ലേ ? :D :D
---------------------------------------------------------------------------

ബഹുമാനപ്പെട്ട മുഖ്യമന്ത്രി/ആഭ്യന്തര വകുപ്പ് മന്ത്രി,

ആദ്യമായി തന്നെ ഇതൊരു പരാതി അല്ലെന്നും, കേരളത്തിൽ പൊതുവായി നടന്നു വരുന്ന കാര്യങ്ങൾ ആണെന്നും ഞാൻ പറഞ്ഞു കൊള്ളട്ടെ, അങ്ങിനെ പറയാൻ കാരണം ഉണ്ട്. ഇല്ലെങ്കിൽ ഞാൻ നേരിട്ടു ചെന്നു എഴുതി ഒപ്പു ഇട്ടു കൊടുത്താലേ ഇതൊരു വാലിഡ് പരാതി ആയി സ്വീകരിക്കൂ എന്നു പോലീസുകാർ പറയും. നല്ല അനുഭവം ഉള്ളത് കൊണ്ടും, ജോലി ചെയ്തു ജീവിക്കുന്നതു കൊണ്ടു അങ്ങിനെ ചെല്ലാൻ സമയം ഇല്ലാത്തതു കൊണ്ടും ഇതൊരു പൊതുപ്രശ്നം ആയി കണ്ടു വേണ്ടത് ചെയ്യണം എന്നു അഭ്യർത്ഥിക്കുന്നു. കേരള പോലീസിൽ ഒരുപാട് നല്ല ഉദ്യോഗസ്ഥർ ഉണ്ടെന്നു നമുക്ക് എല്ലാം അറിയാം. ഈ പറയുന്ന കാര്യങ്ങൾ അവരെ പറ്റി അല്ല. ഒന്നും കൂടി എടുത്തു പറയുന്നു - "ഇതു നല്ല പൊലീസുകാരെ കുറിച്ചുള്ള പരാമർശങ്ങൾ അല്ല !"

ഭൂരിഭാഗം പോലീസു വാഹനങ്ങളിലും ഡ്രൈവർ സെറ്റ്ബെൽട് ഇടാറില്ല. വളരെ മോശമായി ആളുകളെ പേടിപ്പിച്ചു കൊണ്ടാണ് അവർ റോഡിലൂടെ പോകുന്നത് , മന്ത്രിമാർക്കു അകമ്പടി പോകുന്ന വണ്ടി ആണെങ്കിൽ ജനങ്ങൾ റോഡിൽ ഇറങ്ങിയത് തന്നെ തെറ്റു എന്ന രീതിയിൽ ആണ് അവരുടെ പോക്ക്. ഇനി നമ്മൾ എങ്ങാനും വണ്ടി ഒതുക്കി , "സാർ , സീറ്റ്ബെൽട് ഇടുമോ?" എന്നു ചോദിച്ചാൽ പത്തിൽ 8 പേരും അതു മൈൻഡ് ചെയ്യില്ല. അങ്ങിനെ ചോദിച്ചതിനു, ഇവിടെ എഴുതാൻ കൊള്ളാത്ത തെറി വരെ വിളിച്ച സന്ദർഭങ്ങൾ ഉണ്ട്.

വണ്ടി ചെക്ക് ചെയ്യാൻ പിടിക്കുമ്പോൾ ഒരു മര്യാദയും അവർ കാണിക്കാറില്ല. തോന്നുന്ന പോലെ എവിടെയെങ്കിലും വണ്ടി കൊണ്ടിട്ടു എല്ലാവരെയും മിനക്കെടുത്തുന്ന രീതിയിൽ ആണ്‌ വണ്ടി ചെക്കിങ്. പല വർഷങ്ങളിലായി പല സർക്കുലറുകൾ സർക്കാർ ഇറക്കിയിട്ടുണ്ട്. അതിൽ എടുത്തു പറയുന്നുണ്ട് ഒരു സമയം ഒരു വണ്ടി മാത്രമേ പിടിച്ചു നിർത്താവൂ എന്നും കാർ ആണെങ്കിൽ വണ്ടിയുടെ അടുത്തു ചെന്നു വേണം പേപ്പേഴ്സ് ചെക്ക് ചെയ്യേണ്ടത് എന്നും. ഇതു ഇപ്പോഴും നടപ്പിൽ ആയിട്ടില്ല. നമ്മൾ ചോദ്യം ചെയ്തു എന്നു വെയ്ക്കുക, അതിന്റെ ഭവിഷ്യത് നമ്മളെ കൊണ്ടു തന്നെ അനുഭവിപ്പികും, ആ കഥ അവസാനം പറയാം.

ഇനി റോഡിൽ ഇവർ വണ്ടി ഇടുന്നതു കണ്ടിട്ടുണ്ടോ? തോന്നുന്ന പോലെ ട്രാഫിക് മൈൻഡ് ചെയ്യാതെ ആണ് മിക്കവരും വണ്ടി പാർക് ചെയുന്നത്. വൺവേ., നോ എൻ്ററി ഇങ്ങനത്തെ ബോർഡുകൾ ഒന്നും അവർക്കു ബാധകമേ അല്ല എന്നത് പോലെ ആണ്. ചോദിച്ചാൽ അവർ പറയും എന്തോ എമെർജൻസി ഉണ്ട്, അതു കൊണ്ടു ആണെന്ന്.

കഴക്കൂട്ടം വച്ചു ബ്ലോക്ക് കണ്ടപ്പോൾ സൈറൺ അടിച്ചോണ്ടു നൂറിൽ പോയ ഒരു ഫോറസ്റ് വകുപ്പ് ജീപ് കണിയാപുരം കഴിഞ്ഞപ്പോൾ സൈറൺ ഒക്കെ അണച്ചു അറുപതിൽ പോകുന്നു , മംഗലാപുരത്തു ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിക്കുന്നു, വീണ്ടും പയ്യെ പോയി ആറ്റിങ്ങൽ ബ്ലോക്ക് കണ്ടപ്പോൾ സൈറൺ ഇട്ടു ആളുകളെ വിഡ്ഢികളാക്കി പാഞ്ഞു പോകുന്നു. ഇതല്ലേ അധികാര ദുരുപയോഗം. ഈ ഫോട്ടോ എടുത്തു ട്രാഫിക് വാട്സ്ആപ് നമ്പറിൽ ഇട്ടു നോക്കുക, അവർ അതിനു റിപ്ലൈ പോലും തരില്ല. എടുത്തു മെയിൽ ആയി അയച്ചാൽ നേരത്തെ പറഞ്ഞ പോലെ ഞാൻ ഒരു ദിവസം മിനക്കെട്ടു പോയി വീണ്ടും സാക്ഷി പറയണം.

കൊല്ലത്തു ഒരു പോലീസുജീപ് വൺവേ തെറ്റിച്ചതിനു പരാതി കൊടുത്ത എന്നെ അവിടെ വിളിച്ചു സ്റ്റേറ്റ്മെന്റ് എഴുതി എടുക്കുക ഉണ്ടായി. ഒരു അസിസ്റ്റന്റ് കംമീഷണറെ കാണാൻ ചെല്ലാൻ ആണ് പറഞ്ഞത്, അവിടെ ചെന്നു അങ്ങേരെ കാത്തു നിന്നപ്പോൾ, പുള്ളി ദേ സിനിമ സ്റ്റൈലിൽ സീറ്റബെൽറ്റും ഇല്ലാണ്ട്, മൊബൈൽ ഫോണേൽ സംസാരിച്ചോണ്ടു ജീപ് ഓടിച്ചു വരുന്നു. ഇനിയും മിനക്കെടാൻ സമയം ഇല്ലാത്തതു കൊണ്ടു അങ്ങേർക്ക് എതിരെ ഞാൻ പരാതി കൊടുത്തില്ല. റൈറ്റർ പരാതി എഴുത്തിനു ഇടയിൽ "അനിയാ, കേരളം ഇങ്ങിനെ ആടെ , എല്ലാവരും ഇങ്ങിനെ ഒക്കെ അല്ലെ, എല്ലാവരും റോഡിൽ ഒക്കെ അല്ലെ വണ്ടി കൊണ്ടു ഇടുന്നതു , ഇതൊക്കെ വലിയ കാര്യമാണോ ?" എന്ന രീതിയിൽ ഒരു ഉപദേശവും. അയാൾക്ക്‌ പെറ്റി അടിച്ചേ മതിയാകൂ എന്നു നിർബന്ധം പിടിച്ചപ്പോൾ, അതു എഴുതി എടുത്തു.

ഒരു സീനിയർ ഓഫീസർ ഉള്ള പോലീസു ജീപ് വരുന്ന കണ്ടാൽ, അപ്പോൾ തന്നെ ട്രാഫിക് ഡ്യൂട്ടിയിൽ നിൽക്കുന്ന പോലീസുകാരൻ ബാക്കി ജനങ്ങളെ എല്ലാം തടഞ്ഞു നിർത്തി, അവരെ കയറ്റി വിടുന്നു. ഞങ്ങൾ അടക്കുന്ന ടാക്സ് കുറവാണോ? വൺവേ തിരിക്കാൻ മീഡിയൻ വെച്ചിരിക്കുന്ന സ്ഥലങ്ങളിൽ സർക്കാർ വണ്ടി വരുമ്പോൾ, അവിടെ ഡ്യൂട്ടിക്ക് നിൽക്കുന്ന പോലീസുകാരൻ അതെടുത്തു മാറ്റി കൊടുക്കുന്നു. എല്ലാ സർക്കാർ വണ്ടികളും ആംബുലൻസ് അല്ല എന്നു ഓർക്കണം. എമെർജൻസി ആണെങ്കിൽ മാത്രം ഇടേണ്ട ബീക്കൺ ലൈറ്റുകൾ കല്യാണത്തിനും സിനിമക്കും പോകുമ്പോൾ വരെ അധികാരികൾ ഉപയോഗിക്കുന്നു. ഇതെത്ര കാലം ഞങ്ങൾ ഇനിയും സഹിക്കണം?

പ്രൈവറ്റ് ബസ്സിൽ കയറിയാൽ ടിക്കറ്റ് എടുക്കാത്ത ഒരു പറ്റം പോലീസ് വിഭാഗം ഇക്കാലത്തും ഉണ്ട്. ഒരിക്കൽ മുടി വെട്ടാൻ ബാർബർ ഷാപ്പിൽ വെയിറ്റ് ചെയുന്ന സമയത്തു ഒരു പോലീസുകാരൻ കയറി വന്നു, അങ്ങേർക്കു പോകാൻ ധിറുതി ഉണ്ടെന്നും പെട്ടെന്ന് മുടി വെട്ടി വിട്ടാൽ ശബരിമലയിൽ ഡ്യൂട്ടി ഉള്ള സമയത്തു ബാർബറെ ക്യു തെറ്റിച്ചു വിഐപി ലൈനിൽ കയറ്റി വിടാം എന്നും ഇൻഡയറക്ട് ആയി മൊഴിയുന്നതു ഞാൻ കേട്ടിട്ടുണ്ട്. ചില ഹോട്ടലുകളിൽ കയറിയാൽ ബില്ല് കൊടുക്കാത്ത പോലീസുകാർ ഇന്നും അന്യം നിന്നു പോയിട്ടില്ല. പാർസൽ മേടിക്കുന്ന കടകളിൽ ഇവർക്ക് മേൽക്കോയ്മ ഉള്ളതായി കാണപ്പെട്ടു വരുന്നുണ്ട്.

മര്യാദക്ക് പെരുമാറാൻ ഇനിയും പോലീസുകാർക്ക് അറിയില്ല എന്നതാണ് വസ്തുത. ഒരു വണ്ടി തട്ടിയ കേസുമായി ബന്ധപെട്ടു കിളികൊല്ലൂർ എസ്ഐ അപമര്യാദ ആയി സംസാരിച്ചപ്പോൾ "എടാ പോടാ " എന്നു വിളിക്കരുത് എന്നു അങ്ങേരോട് പറഞ്ഞു. "ആഹാ, അത്രയ്ക്കയോ , കാണിച്ചു തരാം " എന്നും പറഞ്ഞു എന്നെ പിടിച്ചു കൊണ്ടു പോയി 4 മണിക്കൂർ സ്റ്റേഷനിൽ തറയിൽ ഇരുത്തി. ഫോണും പിടിച്ചു മേടിച്ചു വെച്ചു. കേസ് കൊടുത്തിട്ടുണ്ട്. എൻറെ 4 ലീവ് പോയെന്നല്ലാതെ ഇതു വരെ ഒരു അനക്കവും ഇല്ല.

അതാണ് നേരത്തെ ഞാൻ സൂചിപ്പിച്ച മിനക്കെടുത്തൽ. ഒരു പരാതി ഇമെയിൽ ആയി കൊടുത്താൽ ഒന്നു വിളിച്ചു ചോദിച്ചു കൺഫേം ചെയ്താൽ പോരെ, അതേ പരാതി ഞാൻ വീണ്ടും പോയി എഴുതി കൊടുക്കണം എന്നതു ഈ കാലഘട്ടത്തിനു ചേർന്നതാണോ? ചുമ്മാ ഒന്നു ചിന്തിച്ചു നോക്കു. ഒരു പോലീസുകാരൻ കാണിച്ച തെറ്റിനു പരാതി കൊടുക്കുന്നവൻ അതിന്റെ പിറകെ എത്ര നാൾ ഓടും? ഇത് അവർക്കും അറിയാം. അതു കൊണ്ടു അവർക്കു പേടി എന്നൊരു സംഭവം ഉണ്ടാവാൻ പോകുന്നില്ല. ഇനി അഥവാ പരാതി കൊടുത്താലോ, ഇവരുടെ സീനിയർ ഓഫീസർസ് അവർക്കു അനുകൂലമായേ റിപ്പോർട് എഴുതൂ. ഇത് നാട്ടിലുള്ള എല്ലാവർക്കും അറിയാം. ആരംഭശൂരത്തിൽ ലീവും എടുത്തു പരാതിയുടെ പിറകെ നടക്കുന്നവൻ ഈ നൂലാമാലകൾ മനസ്സിലാക്കുമ്പോൾ പതുക്കെ പിൻവലിയും. ഇതു സർക്കാർ സംവിധാനത്തിൻറെ പിടിപ്പുകേടാണ്. ഇത്രെയും വർഷങ്ങൾ ആയിട്ടും ആളുകൾ പോലീസിനെ വിളിക്കാൻ മടിക്കുന്നതിന്റെ കാരണം ഇനിയെങ്കിലും മനസ്സിലാക്കണം. അവർക്കു പൊലീസുകാരെ പേടിയൊന്നും അല്ല, അറപ്പാണ്. മിനക്കെടാൻ ആരും ആഗ്രഹിക്കില്ലലോ.

ആരെ പിടിച്ചാലും ആദ്യം ചോദിക്കുന്ന ഒരു കാര്യം ഉണ്ട് - "എന്താ ജോലി?", അതെ , സ്റ്റാറ്റസ് നോക്കി ആണ് പോലീസുകാർ പെരുമാറുന്നത്. ഇവൻ നാളെ വക്കീലിനെ ഒക്കെ വെച്ചു നമുക്ക് പണി തരുന്ന ഐറ്റം ആണെന്ന് തോന്നിയാൽ അവർ മാന്യമായി പെരുമാറും. അല്ലെങ്കിൽ തന്നെ ഒന്നു ശ്രദ്ധിച്ചാൽ മതി, പോലീസുകാർക്ക് എതിരെ പരാതി നല്കുന്നവരിൽ ഭൂരിഭാഗവും ഒരു സ്വാധീനവും ഇല്ലാത്ത മിഡ്‌ഡിൽക്ലാസ്സ് അല്ലെങ്കിൽ അതിലും താഴെക്കിടയിൽ ജീവിക്കുന്ന പാവങ്ങൾ ആയിരിക്കും. ഞാൻ ഈ മനുഷ്യാവകാശകംമീഷന്റെ സിറ്റിങ് കാണാൻ പോയിട്ടുണ്ട്. അതിൽ പരാതിയും ആയി വരുന്നവരിൽ മിക്കവരും ബസ്സിൽ അല്ലേൽ ബൈക്കിൽ അല്ലേൽ നടന്നാണ് വരുന്നത്, ഒരു ലക്ഷറികാറിൽ പരാതിയുമായി വരുന്ന ആരെയും അവിടെ കാണാൻ കഴിയില്ല. അതാണ് ജനാധിപത്യം.

ദയവു ചെയ്തു ഇതൊക്കെ ഒന്നു നിർത്തൽ ആക്കി തരണം. ഒരു പോലീസുകാരൻ തെറ്റു ചെയ്താൽ അതു അങ്ങേരുടെ മുഖത്തു നോക്കി പറയാൻ ജനങ്ങൾക്ക് ചങ്കൂറ്റം വരത്തക്ക രീതിയിൽ ഉള്ള നിയമങ്ങൾ വരണം. പോലീസുകാർക്ക് എതിരെ ഒരു പരാതി കൊടുത്താൽ, കൊടുത്തവനെ മിനക്കെടുത്താതെ ഇത്രെയും പെട്ടെന്ന് കഴമ്പ് ഉണ്ടെങ്കിൽ ശിക്ഷ മേടിച്ചു കൊടുക്കാൻ ഉള്ള ശക്തമായ സംവിധാനം വേണം. ഇത്രേം ശാസ്ത്രപുരോഗതി ഉള്ള ഈ സമയത്തു , പഴയ രീതികൾ മാറ്റിയെ പറ്റൂ. സ്റ്റേഷൻ കേറി ഇറങ്ങാണ്ട്‌ തന്നെ കാര്യങ്ങൾ മൂവ് ചെയ്യാനും സ്റ്റാറ്റസ് അറിയാനും ഉള്ള സംവിധാനങ്ങൾ വേണം. ഇത് സകല ഫോഴ്‌സിനും ഒരേ പോലെ ബാധകം ആണ് - എക്‌സൈസ് , ഫയർഫോയ്സ് , ഫോറെസ്റ്

വണ്ടി ചെക്കിങ് മാന്യമാകാൻ കർശനമായ നിർദ്ദേശം കൊടുക്കണം, അധികാര ദുരുപയോഗം റിപ്പോർട് ചെയ്യുവാൻ ഡെഡിക്കേറ്റഡ് നമ്പരുകൾ ലഭ്യമാകുക , ആളുകളോട് മര്യാദക്കു പെരുമാറാൻ പറയുക. സ്റ്റാറ്റസ് നോക്കി സംസാരിക്കാൻ പോലീസുകാർ കച്ചവടക്കാർ അല്ലെന്നു അവരെ ബോധ്യപ്പെടുത്തുക.

കേരളം ഇങ്ങിനെ ഒക്കെ ആണ് എന്ന പതിവ് പല്ലവി മാറ്റണം സഖാവേ! ഒരുപാട് പ്രതീക്ഷ ഉണ്ട്.

-Sankaran Kutty

https://m.facebook.com/story.php?story_fbid=630645303751887&id=100004192693669

State Police Chief Kerala
Pinarayi Vijayan


:) :) :) കടപ്പാട് fb

🚗🚌🚐🚲🏍🚍🚛 വാഹനം ഡ്രൈവ് ചെയ്യുന്നവരുടെ ശ്രദ്ധക്ക് രാത്രിയിലെ യാത്രക്കാരെല്ലാം   വലിയ തിരക്കുള്ളവരാണ്....,വീടെത്താൻ പരമാവധി ...
15/06/2016

🚗🚌🚐🚲🏍🚍🚛

വാഹനം ഡ്രൈവ് ചെയ്യുന്നവരുടെ ശ്രദ്ധക്ക്

രാത്രിയിലെ യാത്രക്കാരെല്ലാം വലിയ തിരക്കുള്ളവരാണ്....,

വീടെത്താൻ പരമാവധി സ്പീഡിൽ സ്വന്തം വാഹനം ഒാടിക്കുന്നവർക്കും.....,

ലാസ്റ്റ് ട്രിപ്പ് അവസാനിപ്പിക്കാൻ ധ്യതി കൂട്ടുന്ന ബസ്സ് ഡൈവർമാർക്കും.....,

കസ്റ്റമറെ ലക്ഷ്യത്തിലെത്തിച്ചു തിരിക്കാൻ വേഗം കൊണ്ടു പറക്കുന്ന ടാക്സി ഡൈവർമാർക്കും.....,

പകൽ ട്രാഫിക്കിനെ ഭയന്ന് രാത്രിയിൽ ചരക്കുമായ് പായുന്ന ലോറി ഡൈവർമാർക്കും.....,

ബൈക്കിനെ റോഡിൽ റോക്കറ്റാക്കി മാറ്റുന്ന ന്യൂജനറേഷൻ ബ്രോമാർക്കും....,

സ്പീഡിന്റെ കാര്യം ചോദിച്ചാൽ പറയാൻ ഒരെയോരു കാരണം മാത്രം.....,

" വീട്ടിലുള്ളവർ തന്നെയും കാത്തിരിക്കുന്നുണ്ട് "
വേഗം വീടെത്തണം എന്ന്....!

പക്ഷെ
നിങ്ങളോട് പറയാനുള്ളത്....,

ആബുലൻസിന്റെ നീല വെളിച്ചത്തിൽ പൊതിഞ്ഞ് ചലനമറ്റ ജീവനില്ലാത്ത ഒരു ശരീരമായിട്ട് നിങ്ങൾ വീട്ടിലെത്തിക്കാണാനല്ല അവർ നിങ്ങളെയും കാത്തിരിക്കുന്നത്.....,

പുഞ്ചിരിയായും........,
സ്നേഹമായും.....,
ശബ്ദമായും....,
സ്പർശമായും....,
ജീവനുള്ള നിങ്ങളെ കണ്ട് സന്തോഷത്തോടെ ആ ദിവസത്തിന് അന്ത്യം കുറിക്കാനാണ് അവർ കാത്തിരിക്കുന്നത്.....,

അതുവഴി താങ്കളാണ് അവരുടെ ബലവും ബലഹീനതയും എന്നു പറയാതെ പറയുകയാണവർ....!

അതുകൊണ്ട് തന്നെ പത്തു മിനുട്ട് വൈകിക്കോട്ടെ അവർ എന്തെങ്കിലും ഒക്കെ പരിഭവവും പരാതിയും പ്രകടിപ്പിക്കുമെന്നെയുള്ളൂ...,

അപ്പോൾ നീയില്ലാണ്ടായാൽ ഉണ്ടായേക്കാവുന്ന വേവലാതികളെ കുറിച്ച് ചിന്തിച്ചതിനേ പുഞ്ചിരി കൊണ്ട് നേരിടുക..,..,

കാരണം
ഒാരോ കുടുംബത്തിലും പുറത്തു പോയ നിങ്ങളെ പലരെയും വരുന്നതും നോക്കിയിരിക്കുന്ന
കുറെ കണ്ണുകളും
പിടക്കുന്ന മനസ്സുകളും ഉണ്ട്...,

അതു കൊണ്ട് തന്നെ
പ്രിയ സുഹ്രുത്തേ,

വേഗത്തെ രണ്ടാമതായും
കുടുംബത്തെ ഒന്നാമതായും സ്നേഹിക്കുക.....!!

ഒത്തിരിയൊത്തിരി സ്നേഹത്തോടെ,
ur's FRIEND.

Address

ATTASERY
Mannarkkad
679513

Telephone

9747390380

Website

Alerts

Be the first to know and let us send you an email when വണ്ടി പ്രാന്തൻ Driving craze posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share