12/04/2020
പുലാമന്തോൾ ഗ്രാമ പഞ്ചായത്തിലുള്‍പ്പെട്ട നാട്ടിലേക്ക് തിരിച്ച് വരുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ സംവിധനം ഒരുക്കുന്നതിനായുള്ള പുലാമന്തോൾ ഗ്രാമപഞ്ചായത്ത് ഓണ്‍ലൈന്‍ വിവരശേഖരണ ഫോം
---------------------------------
പുലാമന്തോൾ : കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പരിധിയിൽപെട്ട മുഴുവൻ പ്രവാസി സുഹൃത്തുക്കൾക്കും നാട്ടിൽ തിരിച്ചെത്തുമ്പോൾതന്നെ ക്വാറന്റൈൻ സൗകര്യവും, ഭക്ഷണവും, ആരോഗ്യപരിചരണവും ഉറപ്പുവരുത്തുന്നതിനായി പുലാമന്തോൾ ഗ്രാമപഞ്ചായത്ത് വിവര ശേഖരണം നടത്തുന്നു.
വിമാന സർവ്വീസ് പുനരാരംഭിക്കുന്ന മുറക്ക് വിദേശത്തുള്ളവർക്ക് നാട്ടിലേക്ക് തിരിച്ചെത്താനാവും. ഇതിന്റെ ഭാഗമായി, പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ പ്രവാസികളുടെ കൃത്യമായ വിവര ശേഖരണത്തിന് വേണ്ടി ഒരു ലിങ്ക് ചുവടെ ചേർക്കുന്നു.
https://forms.gle/8P59VC6arNh7WWERA
ഈ ലിങ്കിൽ വിദേശത്ത് നിന്ന്കൊണ്ട് തന്നെ നാട്ടിലേക്ക് വരാൻ ഉദ്ദേശിക്കുന്ന പ്രവാസികൾ അവരുടെ പേര് വിവരങ്ങൾ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം ചേർത്ത ശേഷം submit ബട്ടണിൽ അമർത്തുന്നതോടെ മാത്രമേ രെജിസ്ട്രേഷൻ പൂർണ്ണമാകൂ...
നാടിനും, വീടിനും വേണ്ടി സ്വദേശംവിട്ട് വിദേശനാട്ടിൽ അധ്വാനിക്കുന്ന പ്രവാസി സമൂഹത്തോട് കേരളവും, ഇവിടുത്തെ ജനങ്ങളും, സർക്കാരും ഗ്രാമ പഞ്ചായത്തും എന്നും കടപ്പെട്ടിരിക്കുന്നു....
NB:നിലവിൽ വിദേശത്ത് ഉള്ളവർ മാത്രം ഫോം പൂരിപ്പിച്ചുനൽകിയാൽ മതി.ഇപ്പോൾ നാട്ടിൽ തിരിച്ചെത്തിയവർ ഫോം പൂരിപ്പിക്കേണ്ടതില്ല.