AUTO BEATS

AUTO BEATS if you are a fan of automobile just like on it

27/07/2017

ഇന്ധന ക്ഷമത കൂട്ടാം ചില പോടിക്കൈകൾ വഴി

പെട്രോളിന്റെയും ഡീസലിന്റെയും വില കയറുന്നതല്ലാതെ ഒരിയ്ക്കലും ഇറങ്ങുന്നില്ല. കുറെ വാങ്ങി വയ്ക്കാം എന്ന് വിചാരിച്ചാല്‍ നടക്കുകയുമില്ല. അപ്പോള്‍ ചെയ്യാവുന്നത് കൂടുതല്‍ ഇന്ധന ക്ഷമത ഉള്ള വാഹനം വാങ്ങുക, വാങ്ങിയ വാഹനത്തിന്റെ ഇന്ധന ക്ഷമത കുറയാതെ നോക്കുക എന്നിവയാണ്.
ഇന്ധന ക്ഷമത കൂട്ടാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം. കാറിന് മാത്രമല്ല മറ്റ് വാഹനങ്ങളുടെ ഇന്ധന ക്ഷമത കൂട്ടാനും ഈ മാര്‍ഗങ്ങള്‍ സഹായകമാവും.

ടയര്‍ പ്രഷര്‍ നോക്കുക

കൃത്യമായി ടയറുകളുടെ പ്രഷര്‍ നോക്കണം. ടയറിന്റെ പ്രഷര്‍ കുറഞ്ഞാല്‍ വാഹനം ഓടാന്‍ കൂടുതല്‍ ഇന്ധനം ഉപയോഗിയ്ക്കും. ടയറുകളില്‍ കൃത്യമായ പ്രഷര്‍ ഉണ്ടെങ്കില്‍ ഇന്ധന ക്ഷമത 3.3 കൂട്ടാന്‍ സഹായകമാവും.

വാഹനത്തിലെ ഭാരം കുറയ്ക്കുക

ഡിക്കിയില്‍ അനാവശ്യമായ സാധനങ്ങള്‍ ഒരിയ്ക്കലും വയ്ക്കാതിരിയ്ക്കുക. അധികം കയറ്റുന്ന ഓരോ 45 കിലോഗ്രാമും ഇന്ധന ക്ഷമത 1-2 ശതമാനം വരെ കുറയ്ക്കും.
മിതമായ വേഗത
വേഗത്തില്‍ ഓടിച്ചാല്‍ ഇന്ധനം കുറച്ച് മതി എന്ന് കരുതുന്നവരുണ്ട്. ഇത് ഒട്ടും തന്നെ ശരിയല്ല. വാഹനത്തിന്റെ ഉല്പാദകര്‍ നിര്‍ദ്ദേശിയ്ക്കുന്ന വേഗതയില്‍ സ്ഥിരമായി ഓട്ടിയ്ക്കുന്നത് ഇന്ധന ക്ഷമത കൂട്ടാന്‍ സഹായകമാവും. നിര്‍ദ്ദേശിയ്ക്കപ്പെട്ടിട്ടുള്ള വേഗതയെക്കാള്‍ അഞ്ച് ശതമാനം കൂട്ടി ഓടിച്ചാല്‍ ഇന്ധന ക്ഷമത 23 ശതമാനം വരെ കുറയും. ഇടയ്ക്കിടെ പെട്ടെന്ന ആക്സിലറേറ്റ് ചെയ്യുന്നതും കൂടുതല്‍ ഇന്ധനം ഉപയോഗിയ്ക്കാന്‍ കാരണമാവും. വാഹനം വേഗത്തിലാക്കുന്നത് പതുക്കെ ആയിരിയ്ക്കണം.
ഇന്ധന ഗുണ മേന്മയും മൈലേജും
വിലകൂടിയ പെട്രോള്‍, ഡീസല്‍ ഇനങ്ങള്‍ ഉപയോഗിയ്ക്കുന്നത് ഇന്ധന ക്ഷമത കൂട്ടുമെന്നാണ് പൊതു വിശ്വാസം. പെട്രോള്‍ പമ്പിലെ തൊഴിലാളികള്‍ നിങ്ങളെ അങ്ങനെ ധരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യും. പക്ഷേ ഇത് ഇന്ധന ക്ഷമത കൂട്ടണമെന്നില്ല. എപ്പോഴും നിര്‍മാതാക്കള്‍ നിര്‍ദ്ദേശിയ്ക്കുന്ന ഗ്രേഡിലുള്ള ഇന്ധനം ഉപയോഗിയ്ക്കുന്നതാണ് നല്ലത്.
ഉയര്‍ന്ന ഒക്ടേന്‍ ഇന്ധനം നിങ്ങളുടെ പണം നഷ്ടപ്പെടുത്താനേ സഹായിയ്ക്കുകയുള്ളു. ഒരുപക്ഷേ ഇത് എഞ്ചിനെ തകരാറിലാക്കാനും ഇടയാക്കിയേയ്ക്കും. എന്തായാലും എപ്പോഴും ഒരേ ബ്രാന്റിലെ ഇന്ധനം ഉപയോഗിയ്ക്കുന്നതായിരിയ്ക്കും നല്ലത്. ഒക്ടേന്‍ റേറ്റിംഗിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിയ്ക്കൂ.

എഞ്ചിന്‍ ട്യൂണ്‍ ചെയ്യൂ

എപ്പോഴും എഞ്ചിന്‍ നന്നായി ട്യൂണ്‍ ചെയ്ത് സൂക്ഷിച്ചാല്‍ നാല് ശതമാനം വരെ ഇന്ധന ക്ഷമത കൂട്ടാന്‍ കഴിയും. സമയാ സമയങ്ങളില്‍ എഞ്ചിനിലെ ഓയില്‍ മാറ്റാന്‍ ഒരിയ്ക്കലും മറക്കാതിരിയ്ക്കുക. നിര്‍മാതാക്കള്‍ മാനുവലില്‍ പറയുന്നതനുസരിച്ചുള്ള സര്‍വീസിംഗ് രീതികള്‍ എപ്പോഴും സ്വീകരിയ്ക്കുക.

എയര്‍ ഫില്‍റ്ററുകള്‍ വൃത്തിയാക്കുക

എയര്‍ ഫില്‍റ്ററില്‍ ചിലപ്പോള്‍ നിങ്ങളുടെ എഞ്ചിനെ തകരാറിലാക്കുന്ന വസ്തുക്കള്‍ ഉണ്ടായെന്ന് വരാം. അതുകൊണ്ട് കൃത്യമായി എയര്‍ ഫില്‍റ്റര്‍ വൃത്തിയാക്കുക. എയര്‍ ഫില്‍റ്ററിന്റെ ഗുണ മേന്മ കുറഞ്ഞാല്‍ അത് മാറ്റുന്നത് വൈകിയ്ക്കാതിരിയ്ക്കുക. മോശപ്പെട്ട എയര്‍ ഫില്‍റ്ററ്‍ ഇന്ധന ക്ഷമത 10 ശതമാനം കണ്ട് കുറയ്ക്കും.

കാര്‍ ജനാല അടയ്ക്കുക

തുറന്ന കാര്‍ ജനാലകളുമായി യാത്ര ചെയ്യുന്നത് മൈലേജ് കുറയാന്‍ കാരണാവും. ഹൈ വേകളില്‍ എസി ഇട്ട് വാഹനം ഓടിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇന്ധനം, ജനാല തുറന്നിട്ട് വാഹനം ഓടിയ്ക്കുമ്പോള്‍ ചെലവാകും. പക്ഷേ നാം പൊതുവേ ഇന്ധനം ലാഭിയ്ക്കാനായി എസി ഇല്ലാതെ ഹൈവേകളില്‍ വാഹനം ഓടിയ്ക്കുക പതിവാണ്. ഇനി വിഷമിയ്ക്കണ്ട. നിങ്ങള്‍ ഒരു ദീര്‍ഘ യാത്രയിലാണെങ്കില്‍ ജനാലകള്‍ അടച്ചോളൂ, എസി ഓണ്‍ ആക്കിക്കോളൂ. എസി ഓണ്‍ ചെയ്യുന്നത് ഇന്ധന ക്ഷമത കൂട്ടുമെന്നത് സത്യമാണ്. അതുകൊണ്ട് യുക്തി യുക്തമായ രീതിയില്‍ എസി ഉപയോഗിയ്ക്കൂ.

സ്പാര്‍ക്ക് പ്ലഗ് ക്ലീന്‍ ചെയ്യൂ

കാറിന്റെ സ്പാര്‍ക്ക് പ്ലഗ്ഗുകല്‍ നല്ല കണ്ടിഷനിലുള്ളതാണെന്ന് ഉറപ്പ് വരുത്തേണ്ടത് എപ്പോഴും അത്യാവശ്യമാണ്. കാര്‍ നിര്‍മ്മാതാവ് നിര്‍ദ്ദേശിച്ചതനുസരിച്ച് പ്ലഗ്ഗുകളും അതിനോട് അനുബന്ധിച്ചുള്ള വയറുകളും ശരിയാം വണ്ണം സൂക്ഷിയ്ക്കുകുയും വേണ്ട സമയത്ത് മാറ്റുകുയും ചെയ്യണം.
ഇത് എല്ലാ സിലിണ്ടറുകളുടെ ഫയറിംഗും ക്രമവും കൃത്യവുമായി നില നിറുത്തും. ഇതും മൈലേജ് കൂട്ടാന്‍ അത്യാവശ്യമാണ്.

നിങ്ങല്‍ ക്ലച്ച് ഡ്രൈവര്‍ ആവരുത് !

വാഹനം സ്വതന്ത്രമായി ഓടുമ്പോള്‍ ക്ലച്ചില്‍ നിന്ന് കാല് മാറ്റുക. കാല്‍ ക്ലച്ചിലാണെങ്കില്‍ നിങ്ങള്‍ അറിയാതെ ആ ലിവറില്‍ സമ്മര്‍ദ്ദം ഉണ്ടാവും. അത് മൈലേജ് കുറയ്ക്കും എന്ന് മാത്രമല്ല ക്ലച്ച് പ്ലേറ്റിന് പെട്ടെന്ന തേയ്മാനം ഉണ്ടാവാനും കാരണമാവും. ക്ലച്ച് പ്ലേറ്റ് മാറ്റുന്നത് അത്ര ചെലവ് കുറഞ്ഞ കാര്യമല്ലെന്ന് ഒര്‍മ്മിയ്ക്കുക.

കാര്‍ ഷോറൂം കണ്ടിഷനില്‍

കാര്‍ എപ്പോഴും ഷൊ റൂം കണ്ടിഷനില്‍ സൂക്ഷിയ്ക്കുക.അനാവശ്യമായി കാറില്‍ വരുത്തുന്ന മാറ്റങ്ങളും ഇന്ധന ക്ഷമതയെ ബാധിയ്ക്കും. വീതി കൂടിയ ടയറുകള്‍, ഡിഫ്യൂസറുകള്‍ ഒക്കെ മൈലേജ് കുറയ്ക്കാനേ സഹായിയ്ക്കൂ.

വിലകൂടല്‍ മാത്രമല്ല ഇന്ധനം കുറച്ച് ഉപയോഗിയ്ക്കാന്‍ പ്രചോദകമാവുന്ന കാര്യം. ലോകത്ത് ഇന്ധനം ലഭ്യമാവുന്ന ഹൈഡ്രോ കാര്‍ബണ്‍ ശേഖരം തന്നെ വളരെ വേഗം കുറഞ്ഞ് വരുകയാണ്. ഇത് വരും കാലങ്ങളില്‍ ഇന്ധന വില ഇനിയും കൂട്ടും. ഒപ്പം അടുത്ത തലമുറയ്ക്ക് ഉപയോഗിയ്ക്കാന്‍ ഇന്ധനം ഉണ്ടാവുമോയെന്ന് തന്ന പറയാനാവാത്തതാണ് ഇപ്പോഴത്തെ അവസ്ഥ.

25/06/2017

:-
CRDi - (Common Rail Direct Injection)
TDi - (Turbocharged Direct Injection)
DTS-i - (Digital Twin Spark Ignition)
VTVT - (Variable Timing Valve Train)
MPFI - (Multi point fuel injection)
ABS - (Anti Lock Braking)
SOHC - ( Single OverHead Camshaft)
DOHC - (Double Overhead Camshaft)
SUV - (Sport Utility Vehicle)
MUV - (Multi Utility Vehicle)
SAE - (Society of Automotive Engineers)
HCV - (Heavy Commercial Vehicle)
LCV - (Light Commercial Vehicle)
CVTi - (Charged motion Variable Time Ignition)
CCVTI - (Controlled Combustion Variable Timing Ignition)
CRDi - (Common Rail Direct Injection)
TDi - (Turbocharged Direct Injection)
DTS-i - (Digital Twin Spark Ignition)
VTVT - (Variable Timing Valve Train)
MPFI - (Multi point fuel injection)
ABS - (Anti Lock Braking)
SOHC - ( Single OverHead Camshaft)
DOHC - (Double Overhead Camshaft)
SUV - (Sport Utility Vehicle)
MUV - (Multi Utility Vehicle)
SAE - (Society of Automotive Engineers)
HCV - (Heavy Commercial Vehicle)
LCV - (Light Commercial Vehicle)
CVTi - (Charged motion Variable Time Ignition)
CCVTI - (Controlled Combustion Variable Timing Ignition)
EBD - (Electronic Brakeforce Distribution)
BHP - ( Brake Horse Power)
BMEP - (Brake Mean Effective Pressure)
BSFC - (Brake Specific Fuel Consumption
CC - (Cubic Capacity)
CDI - (Capacitor Discharge Ignition)
C.I ENGINE - (Compression Ignition
Engine)
CNG - (Compressed Natural Gas)
DFI - (Digital Fuel Injection)
DI ENGINE - (Direct Injection Engine)
EC ENGINE - (External Combustion
Engine)
FHP - (Frictional Horse Power)
GVW - (Gross Vehicle Weight)
HVAC - (Heating ventilating and Air
Conditioning)
IC ENGINE - (Internal Combustion
Engine)
IHP - (Indicated Horse Power)
IMEP - (Indicated Mean Effective
Pressure)
ISFC - (Indicated Specific Fuel
Consumption)
Kph - (Kilometer Per Hour)
Kpl - (Kilometer Per Liter)
OHV - (Over Head Valve)
SFC - (Specific Fuel Consumption)
SI ENGINE - (Spark Ignition Engine)
VDB - (Ventilated Disc Brake)
VVTi - (Variable Valve Timing intelligence)
4WD - (Four Wheel Drive(FWD))
2WD - (Two Wheel Drive)
TC - (Traction Control)
ESC -(Electronic Stability Control)
ARAI -(Automotive Research Association of India)
EGR -(Exhaust Gas Recirculation)
EVRV -(Electronic Vacuum Regulator
Valve)
WGT -(Waste Gas Turbocharger)
VGT - (Variable Geometry Turbocharger)
GDI-(gasoline direct injection)
CDI-(capacitor discharge ignition)
APDV- (advance pro series digital variable) induction
ATFT- (advnce thumble flow technology)
ASFS-(Advance swirl flow induction
system)
DDiS: (Diesel direct ignition system)
CRDE- (Common Rail Diesel engine)
TDCI- (Turbo Diesel Common rail Injection)
VTEC- (variable valve timing and electric lift control)
DSG-(direct shift gearbox)
TDCI -(Turbo direct common rail injection)
APDV-(air pump diverter valve)
GDI - (Gasoline direct injection)
SHVS- (swift hybrid vehicle by suzuki)
ECM / TCM-(electronic control moudel) :(transmisan control mooudel)
TI- VCT-(twin indicate variable cam timing)
VDB - (Ventilated Disc Brake)
VVTi - (Variable Valve Timing)
4WD - (Four Wheel Drive(FWD))
2WD - (Two Wheel Drive)
TC - (Traction Control)
ESC - (Electronic Stability Control)
ARAI - (Automotive Research
Association of India
EGR - (Exhaust Gas Recirculation)
EVRV - (Electronic Vacuum Regulator
Valve)
WGT - (Waste Gas Turbocharger)
VGT - (Variable Geometry Turbocharger)
SRS Airbag - (Supplemental Restraint
System)
LSPV - (Load Sensing Proportioning
valve)
OBD -(On Board Diagnose)

21/06/2017

*എയര്‍ബാഗ് Airbag*

എയര്‍ബാഗ് കാറുകളിലെ 'ആഡംബര'മായി കരുതപ്പെടുന്ന കാലം അസ്തമിക്കുകയാണ്. എയര്‍ബാഗില്ലാതെ കാറുകള്‍ പുറത്തിറക്കുന്നവര്‍ക്ക് ഒരല്‍പം കുറ്റബോധമെങ്കിലും തോന്നിപ്പിക്കുന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഈയടുത്തകാലത്തായി ഉയര്‍ന്നുവരുന്നത്. ഇന്ത്യയില്‍ ഈ വഴിക്കുള്ള നിയമനിര്‍മാണങ്ങള്‍ അധികം വൈകാതെ തന്നെ നടക്കുമെന്നും കാറുകളുടെ എല്ലാ വേരിയന്റുകളിലും എയര്‍ബാഗ് ഘടിപ്പിച്ച് വിപണിയിലെത്തിക്കാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാകുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

കാറപകടങ്ങളില്‍ യാത്രക്കാരുടെ ആഘാതം കുറയ്ക്കുക എന്നതാണ് എയര്‍ബാഗ് ചെയ്യുന്ന പ്രധാന സേവനം. എങ്ങനെയാണ് ഈ ജോലി എയര്‍ബാഗ് ഏറ്റെടുത്തു നടത്തുന്നത്? ഏതെല്ലാം തരത്തിലുള്ള എര്‍ബാഗുകള്‍ നിലവിലുണ്ട്? എന്താണ് എയര്‍ബാഗിന്റെ ചരിത്രം? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തുന്നു ഇവിടെ.
*ഹ്രസ്വചരിത്രം*

എയര്‍ബാഗിന്റെ ചരിത്രം തുടങ്ങുന്ന കാലത്ത് നമ്മള്‍ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ചൂടിലേക്ക് കടക്കുകയാണ്. 1940കളുടെ തുടക്കം. വാള്‍ട്ടര്‍ ലിന്‍ഡറര്‍ എന്ന ജര്‍മന്‍ എന്‍ജിനീയര്‍ക്കും ജോണ്‍ ഡബ്ല്യു ഹെട്രിക് എന്ന അമേരിക്കന്‍ എന്‍ജിനീയര്‍ക്കും ഈ സാങ്കേതികതയുടെ മാതൃത്വം അവകാശപ്പെടാവുന്നതാണ്. 1951 ഒക്‌ടോബര്‍ ആറിനാണ് വാള്‍ട്ടര്‍ തന്റെ കണ്ടുപിടിത്തത്തിന് പേറ്റന്റ് അവകാശപ്പെട്ടത്. ഇതേ വര്‍ഷം ഓഗസ്റ്റ് 18ന് ഹെട്രിക് സമാനമായ സാങ്കേതികതയുടെ പേറ്റന്റ് സ്വന്തമാക്കിയിരുന്നു.

ലിന്‍ഡറര്‍ അവതരിപ്പിച്ച സാങ്കേതികതയ്ക്ക് ചില പോരായ്മകളുണ്ടായിരുന്നു. എയര്‍ബാഗ് പുറത്തുവരുന്നതിന് സമയമെടുക്കുന്നു എന്നതായിരുന്നു പ്രശ്‌നം. ഹെട്രിക്കിന്റെ എര്‍ബാഗ് ഡിസൈന്‍ പക്ഷേ ഏറ്റെടുക്കാന്‍ നിക്ഷേപകരുണ്ടായില്ല. ഇദ്ദേഹത്തിന്റെ പേറ്റന്റ് പില്‍ക്കാലത്ത് കാലാവധി പിന്നിടുകയും ഫോഡ് ഈ വഴിക്ക് ചില നിക്ഷേപങ്ങള്‍ക്ക് തയ്യാറാവുകയും ചെയ്തു.

എയര്‍ബാഗ് പ്രവര്‍ത്തിക്കുന്നതിന്റെ വേഗത കൂട്ടുക എന്നതായിരുന്നുവല്ലോ പ്രശ്‌നം. ഈ പ്രശ്‌നത്തിന് പരിഹാരവുമായി അലന്‍ കെ ബ്രീഡ് എന്ന സാങ്കേതികവിദഗ്ധന്‍ എത്തിച്ചേര്‍ന്നു. ഇദ്ദേഹം അവതരിപ്പിച്ച മെക്കാനിക്കല്‍ സെന്‍സറുകള്‍ കൂട്ടിയിടി നടന്ന് 30 മില്ലിസെക്കന്‍ഡു കൊണ്ട് എര്‍ബാഗിനെ പുറത്തെത്തിക്കാന്‍ ശേഷിയുള്ളതായിരുന്നു. ഈ സാങ്കേതികത ക്രൈസ്‌ലറിന് വിറ്റു അലന്‍. 90കളുടെ തുടക്കത്തിലാണ് എര്‍ബാഗുകള്‍ അമേരിക്കന്‍ കാര്‍വിപണിയില്‍ കാര്യമായി ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്.

പോരായ്മകള്‍ നിരവധിയുണ്ടായിരുന്നുവെങ്കിലും 70കളില്‍ത്തന്നെ കാറുകളില്‍ എയര്‍ബാഗ് ഉപയോഗിച്ചു തുടങ്ങിയിരുന്നു. അക്കാലത്ത് സീറ്റ് ബെല്‍റ്റ് ഉപയോഗം വളരെ കുറവായിരുന്നു. ഫോഡ് തങ്ങളുടെ ചില മോഡലുകളില്‍ എയര്‍ബാഗ് കൊണ്ടുവന്നു. പിന്നാലെ ജനറല്‍ മോട്ടോഴ്‌സും ഇത് സാങ്കേതികതയുമായി വിപണിയിലെത്തി. അക്കാലത്ത്, ചില അപകടങ്ങളില്‍ എയര്‍ബാഗ് വില്ലനായി വന്നു. എയര്‍ബാഗിനെക്കുറിച്ച് ചില മുന്‍വിധികള്‍ രൂപപ്പെടാന്‍ ഈ അപകടങ്ങള്‍ കാരണമായി. പിന്നീട് അമേരിക്ക അടക്കമുള്ള വികസിതവിപണികളില്‍ സീറ്റുബെല്‍റ്റുകള്‍ നിര്‍ബന്ധമാക്കി. ഈ സന്ദര്‍ഭത്തില്‍ എയര്‍ബാഗ് പരീക്ഷണങ്ങള്‍ കുറഞ്ഞുവന്നു.
*പലതരം എയര്‍ബാഗുകള്‍*

നിലവില്‍ പലതരത്തിലുള്ള എയര്‍ബാഗുകള്‍ ഘടിപ്പിക്കപ്പെടുന്നുണ്ട് കാറുകളില്‍. കാറിനകത്തിരിക്കുന്നയാളുടെ ഓരോ ശരീരഭാഗത്തെയും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ നിര്‍മിക്കപ്പെടുന്നത്. വഴിയിലൂടെ നടന്നുപോകുന്നയാള്‍ക്ക് സംരക്ഷണം നല്‍കുന്ന എയര്‍ബാഗ് പോലും വിപണിയിലുണ്ട് എന്നറിയുക!
*ഫ്രണ്ടല്‍ എയര്‍ബാഗുകള്‍*

1987ല്‍ പുറത്തിറങ്ങിയ പോഷെ 944 ടര്‍ബോ ആണ് ഡ്യുവല്‍ ഫ്രണ്ടല്‍ എയര്‍ബാഗ് ഘടിപ്പിച്ച് വിപണിയിലെത്തിയ ആദ്യവാഹനം. ഡ്രൈവര്‍ക്കും മുന്‍വശത്തിരിക്കുന്നയാള്‍ക്കും സംരക്ഷണം നല്‍കുന്നതായിരുന്നു ഇത്. സ്റ്റീയറിങ് വീലിലും ഡാഷ്‌ബോര്‍ഡിലുമായാണ് ഈ എയര്‍ബാഗുകള്‍ ഘടിപ്പിച്ചത്.
*സൈഡ് എയര്‍ബാഗ്*

വശങ്ങളില്‍ നിന്നുള്ള ആഘാതത്തെ ചെറുക്കുകയാണ് സൈഡ് എയര്‍ബാഗുകള്‍ ചെയ്യുന്നത്. രണ്ടുതരം സൈഡ് എയര്‍ബാഗുകളുണ്ട്. ഇവയിലൊരെണ്ണം സീറ്റിലാണ് ഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. ടോര്‍സോ എയര്‍ബാഗ് എന്നു പറയും. ഡ്രൈവര്‍ക്കും ഡോറിനും ഇടയിലാണ് ഈ എര്‍ബാഗിന്റെ സ്ഥാനം.
*കര്‍ട്ടന്‍ എര്‍ബാഗ്*

ഈ എയര്‍ബാഗ് കാറിന്റെ വശങ്ങളിലായി റൂഫില്‍ ഘടിപ്പിക്കുന്നു. ആഘാതം സംഭവിക്കുമ്പോള്‍ ഒരു കര്‍ട്ടന്‍ പോലെ പുറത്തുവന്ന് പ്രതിരോധം സൃഷ്ടിക്കുന്നു ഇത്തരം എയര്‍ബാഗുകള്‍. ബ്രെയിന്‍ ഇന്‍ജുറി അടക്കമുള്ള പരിക്കുകളില്‍ നിന്നും കര്‍ട്ടന്‍ എയര്‍ബാഗുകള്‍ സംരക്ഷണം നല്‍കുന്നു

നീ എയര്‍ബാഗ്*

കാല്‍മുട്ടുകള്‍ക്ക് സംരക്ഷണം നല്‍കുന്നു ഈ എയര്‍ബാഗുകള്‍. നീ എര്‍ബാഗ് ആദ്യമായി ഉപയോഗിക്കുന്നത് കിയ നിര്‍മിച്ച ഒരു കാറിലാണ്, 1996ല്‍. സ്റ്റീയറിങ് വീലിനു താഴെയാണ് നീ എര്‍ബാഗുകള്‍ സ്ഥിതി ചെയ്യുന്നത്. രണ്ടായിരാമാണ്ടിനു ശേഷമാണ് നീ എര്‍ബാഗുകള്‍ വാഹനങ്ങളില്‍ സാധാരണമായിത്തുടങ്ങിയത്.
*റിയര്‍ കര്‍ട്ടന്‍ എയര്‍ബാഗുകള്‍*

പിന്നില്‍ നിന്നുള്ള ഇടിയുടെ ആഘാതം കുറയ്ക്കുവാന്‍ റിയര്‍ കര്‍ട്ടന്‍ എയര്‍ബാഗുകള്‍ സഹായിക്കുന്നു. 2008 മുതല്‍ ഇത്തരം എര്‍ബാഗുകള്‍ വിപണിയില്‍ സാധാരണമായിത്തുടങ്ങി.
*പെഡസ്ട്രിയന്‍ എയര്‍ബാഗ്*

കാറുകളിലെ സുരക്ഷാസംവിധാനങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന വോള്‍വോയാണ് ആദ്യമായി പെഡസ്ട്രിയന്‍ എയര്‍ബാഗ് അവതരിപ്പിക്കുന്നത്. കാല്‍നടയാത്രക്കാരെ ലക്ഷ്യമാക്കിയുള്ള ഈ എയര്‍ബാഗ് സംവിധാനം യൂറോ എന്‍സിഎപിയുടെ അംഗീകാരം നേടിയിട്ടുണ്ട്.
*മോട്ടോര്‍സൈക്കിള്‍ എയര്‍ബാഗ്*

മോട്ടോര്‍സൈക്കിള്‍ എയര്‍ബാഗുകളും സാധാരണമായി വരികയാണിപ്പോള്‍. 2006ല്‍ ഹോണ്ട തങ്ഹളുടെ ഒരു മോഡലില്‍ ഇത്തരം എര്‍ബാഗുകള്‍ ഘടിപ്പിച്ച് നിരത്തിലിറക്കി.
റൈഡിങ് സ്യൂട്ടുകളില്‍ എയര്‍ബാഗ് ഘടിപ്പിച്ച് വിപണിയിലെത്തിക്കുന്നുണ്ട് ചില കമ്പനികള്‍. നിലവില്‍ മിക്ക റേസര്‍മാരും ഇത്തരം റൈഡിങ് സ്യൂട്ടുകള്‍ ഉപയോഗിക്കുന്നുമുണ്ട്. സ്യൂട്ടിനകത്തുള്ള ഒരു സെന്‍സര്‍ ആഘാതത്തെ തിരിച്ചറിയുകയും എയര്‍ബാഗ് പ്രതിരോധം നടപ്പാക്കുകയും ചെയ്യുന്നു.
*എയര്‍ബാഗ് നിര്‍മാതാക്കള്‍*

ഈയിടെ, സമ്മര്‍ദ്ദോപാധികള്‍ ശരിയായി പ്രവര്‍ത്തിക്കാത്ത എയര്‍ബാഗ് വിപണിയിലെത്തിച്ച് ലോകത്തെമ്പാടുമുള്ള കാര്‍നിര്‍മാതാക്കള്‍ക്ക് പണി നല്‍കിയിരുന്നു തകാറ്റ എന്ന ജാപ്പനീസ് കമ്പനി. ഇന്ത്യയിലും തകാറ്റ എര്‍ബാഗ് മൂലം നിരവധി തിരിച്ചുവിളികള്‍ നടന്നിട്ടുണ്ട്. ലോകത്തിലെ എണ്ണംപറഞ്ഞ എര്‍ബാഗ് നിര്‍മാണ കമ്പനികളിലൊന്നാണ് തകാറ്റ. ഓട്ടോലിവ്, ഡൈസല്‍, ടിആര്‍ഡബ്ല്യു തുടങ്ങിയ പ്രമുഖ കമ്പനികള്‍ വേറെയുമുണ്ട്.
*എയര്‍ബാഗ് പ്രവര്‍ത്തിക്കുന്നതെങ്ങനെ?*

നിരവധി സെന്‍സറുകള്‍ മുഖാന്തിരം വാഹനത്തിലേല്‍ക്കുന്ന ഓരോ ആഘാതത്തിന്റെയും സ്വഭാവം മനസ്സിലാക്കുന്നു എയര്‍ബാഗ് കണ്‍ട്രോള്‍ യൂണിറ്റ് അഥവാ എസിയു. ആഘാതത്തിന്റെ തോത് മനസ്സിലാക്കിയാണ് എയര്‍ബാഗ് പുറതുവരേണ്ടതുണ്ടോയെന്ന് എസിയു തീരുമാനിക്കുന്നത്. എസിയുവിന്റെ തീരുമാനം വരുന്നതോടെ ഒരു വാഹനത്തില്‍ തയ്യാര്‍ ചെയ്തുവെച്ചിട്ടുള്ള ഗാസ് കണ്ടെയ്‌നറില്‍ നിന്ന് എയര്‍ബാഗുകളിലേക്ക് ഗാസ് പ്രവഹിക്കുന്നു. മില്ലിസെക്കന്‍ഡുകള്‍ക്കുള്ളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടന്നിരിക്കും. ഈ പരിപാടിക്കുശേഷം, പുറത്തുവന്ന എയര്‍ബാഗുകളിലെ ഗാസ് പതുക്കെ ഒഴിയുവാനുള്ള സംവിധാനവുമുണ്ട്.
എയര്‍ബാഗ് പുറത്തുവന്നു കഴിഞ്ഞാല്‍ പുതിയ സംവിധാനം സ്ഥാപിക്കുകയല്ലാതെ മാര്‍ഗമൊന്നുമില്ല. ഇതിന് കുറഞ്ഞത് 40,000 രൂപയെങ്കിലും ചെലവ് വരും.
*എയര്‍ബാഗ് അപകടങ്ങള്‍*
യാത്രക്കാരുടെ ജീവന് സംരക്ഷണം നല്‍കുന്ന എയര്‍ബാഗുകള്‍ ചിലപ്പോഴൊക്കെ വില്ലനായി മാറാറുമുണ്ട്. എയര്‍ബാഗിന്റെ പെട്ടെന്നുള്ള പുറത്തുവരലിന്റെ ആഘാതം ചിലര്‍ക്ക് പരിക്കേല്‍പ്പിക്കാറുണ്ട്. കുട്ടികള്‍ക്ക് ഇത് മരണകാരണമാകാറുമുണ്ട്. എയര്‍ബാഗുള്ളതുകൊണ്ട് സീറ്റ്‌ബെല്‍റ്റിടാത്ത ബുദ്ധിമാന്മാരുണ്ട്. ഇവരുടെ കാര്യം അപകടം നടന്നതിനു ശേഷം പറയാം.
എയര്‍ബാഗ് പുറത്തുവരാന്‍ പലപ്പോഴും ചെറിയ കാരണം മതിയാവും. (വലിയ കാരണമുണ്ടായിട്ടും എയര്‍ബാഗ് പുറത്തുവരാതിരുന്ന റിപ്പോര്‍ട്ടുകള്‍ ധാരാളം വരാറുണ്ട്!) എസ്‌യുവികള്‍ ഓഫ് റോഡിങ്ങിനായി ഇറക്കുമ്പോള്‍ സംഭവിക്കാനിടയുള്ള തട്ടലും മുട്ടലും എയര്‍ബാഗിന് പുറത്തുവരാനുള്ള ടെന്‍ഡന്‍സി സൃഷ്ടിക്കുന്നു. അനാവശ്യമായി ഈ സാധനം പുറത്തുവന്നാലുള്ള ചെലവ് ആലോചിക്കുന്നവര്‍ എയര്‍ബാഗ് ലോക്ക് ചെയ്തിടാറുണ്ട്. ഇങ്ങനെ ചെയ്താല്‍ സംഗതി പുറത്തുവരില്ല.

വായനക്കാരാ...,വായനക്കാരീ...,
എയര്‍ബാഗിന്റെ പ്രാധാന്യം ഇന്ത്യക്കാരന് ബോധ്യപ്പെടുന്നില്ല എന്നാണ് ഗ്ലോബല്‍ എന്‍സിഎപി അടക്കമുള്ളവരുടെ വിമര്‍ശനം. സത്യത്തില്‍ ഇത് ബോധ്യപ്പെടാത്തത് നമുക്കല്ല, നമ്മുടെ പോക്കറ്റിനാണെന്ന് യുകെയില്‍ കിടക്കുന്ന ഗ്ലോബല്‍ എന്‍സിഎപിക്ക് മനസ്സിലാവില്ലായിരിക്കാം. എങ്കിലും അവരുടെ വിമര്‍ശനത്തെ തള്ളിക്കളയുന്നതില്‍ അര്‍ത്ഥമില്ല. കുറച്ച് തുക അധികം ചെലവാക്കിയാണെങ്കിലും എയര്‍ബാഗുള്ള കാര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുക.

*അറിവ്*

ലംബോര്‍ഗിനിയുടെ ചരിത്രംവടക്കന്‍ ഇറ്റലിയില്‍ ജീവിതചെലവുകള്‍ക്ക് വേണ്ടി കഷ്ട്ടപെട്ടിരുന്ന പാവപെട്ട ഒരു കര്‍ഷക കുടുംബത്തില്...
09/04/2017

ലംബോര്‍ഗിനിയുടെ ചരിത്രം

വടക്കന്‍ ഇറ്റലിയില്‍ ജീവിതചെലവുകള്‍ക്ക് വേണ്ടി കഷ്ട്ടപെട്ടിരുന്ന പാവപെട്ട ഒരു കര്‍ഷക കുടുംബത്തില്‍ 1916, ഏപ്രില്‍ 28 നാണ് ഫെറുച്ചിയോ ലംബോര്‍ഗിനി (Feruccio Lamborgini) ജനിച്ചത്. ഒരുപാട് കാലത്തെ ആഗ്രഹത്തിനുശേഷം ലംബോര്‍ഗിനിയുടെ അച്ഛന്‍ ഒരു ട്രാക്ടര്‍ വാങ്ങി. യന്ത്രങ്ങളുടെ പ്രവര്‍ത്തനനങ്ങളില്‍ താല്‍പര്യം ഉണ്ടായിരുന്ന ലംബോര്‍ഗിനിയായിരുന്നു അച്ഛന്റെ ട്രാക്ടറുകളുടെ അറ്റകുറ്റപണികള്‍ നടത്തിയിരുന്നത്. മകന്‍റെ യന്ത്രങ്ങലോടുള്ള അഭിനിവേശം കണ്ട അച്ഛന്‍ അവന്‍റെ ഇഷ്ട്ടത്തിനു യോജിച്ച ഒരു എഞ്ചിനീയര്‍ ആക്കാന്‍ തീരുമാനിച്ചു.

പഠനശേഷം 1940 ല്‍ ഇറ്റാലിയന്‍ വ്യോമസേനയില്‍ മെക്കാനിക്ക് ആയി ചേര്‍ന്ന ലംബോര്‍ഗിനി ഒരു തവണ യുദ്ധ തടവുകാരനായി പിടിക്കപെട്ടു. യുദ്ധം അവസാനിച്ച് സ്വദേശത്തില്‍ തിരിച്ചെത്തിയ ലംബോര്‍ഗിനി യുദ്ധത്തില്‍ അതികമായി വന്ന മെക്കാനിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ചെറിയ ട്രാക്ടറുകള്‍ നിര്‍മിക്കാന്‍ തുടങ്ങി. 1950-കളോടെ ഗുണമേന്മയുള്ള ട്രാക്ടറുകളുടെ നിര്‍മാണത്തിലൂടെ ലംബോര്‍ഗിനി കോടീശ്വരനായി. സ്പോര്‍ട്സ് കാറുകളുടെ ആരാധകനായിരുന്ന ലംബോര്‍ഗിനി അക്കാലത്ത് Mercedes-Benz 300SL, Jaguar E-Type coupé, Maserati 3500 GTs തുടങ്ങിയ നിരവധി കാറുകള്‍ സ്വന്തമാക്കിയിരുന്നു. അക്കാലത്ത് ഇറങ്ങിയ ഫെരാരിക്ക് ചില പ്രശ്ങ്ങള്‍ ഉള്ളതായി ലംബോര്‍ഗിനി ശ്രദ്ധിച്ചിരുന്നു. പ്രധാനമായും ക്ലച്ചിനായിരുന്നു പ്രശ്നം. തന്‍റെ കഴിവുകള്‍ ഉപയോഗപ്പെടുത്തി ലംബോര്‍ഗിനി തന്‍റെ ഫെരാരിയുടെ പ്രശ്ങ്ങള്‍ തീര്‍ത്തു. ഈ പ്രശ്ങ്ങളും അതിനുള്ള പരിഹാരവും ലംബോര്‍ഗിനി ഫെരാരിയുടെ സ്ഥാപകനായ എന്സോ ഫെരാരി (Enzo Ferrari) യെ അറിയിച്ചെങ്കിലും ലംബോര്‍ഗിനി തല്‍ക്കാലം ട്രാക്ടറുകളുടെ കാര്യം നോക്കിയാല്‍ മതിയെന്നും കാറിന്‍റെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കികൊള്ളാമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. അപമാനിക്കപെട്ട ലംബോര്‍ഗിനി അടങ്ങിയിരുന്നില്ല, ഇപ്പോള്‍ നിലവിലുള്ളതിനേക്കാള്‍ നല്ല ഒരു കാര്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ "Lamborghini Automobili" 1963 ല്‍ സ്ഥാപിച്ചു. ലംബോര്‍ഗിനിക്ക് കാളപ്പോരിനോടുണ്ടായിരുന്ന താല്പര്യം തന്‍റെ കമ്പനിയുടെ മുദ്രയിലും പ്രതിഫലിച്ചു.

അപമാനിക്കപെട്ട ഒരു മനുഷ്യന്‍റെ ക്രിയാത്മകതയുടേയും കഠിനാധ്വാനത്തിന്‍റെയും ശ്രമഫലമായ ലംബോര്‍ഗിനി വാഹനപ്രേമികളെ കൊതിപ്പിച്ചുകൊണ്ട് ഇന്നും യാത്ര തുടരുന്നു.

21/02/2017
14/02/2017

"എം.പി.എഫ്.ഐ സിസ്റ്റം"

ഒരു നൂറ്റാണ്ടോളം പെട്രോള്‍ എന്‍ജിനുകളുടെ അഭിഭാജ്യഘടകമായി തുടര്‍ന്ന കാര്‍ബുറേറ്ററിനെ പുറന്തള്ളിയ സാങ്കേതികവിദ്യയാണ് എം.പി.എഫ്.ഐ. എന്ന ചുരുക്കപ്പേരുള്ള മള്‍ട്ടി പോയിന്റ് ഫ്യുവല്‍ ഇന്‍ജക്ഷന്‍. എണ്‍പതുകളുടെ അവസാനത്തോടെ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെയായിരുന്നു എം.പി.എഫ്.ഐയുടെ ഉപയോഗം വ്യാപകമായത്.

എം.പി.എഫ്.ഐ സിസ്റ്റത്തെപ്പറ്റി വിശദമാക്കും മുമ്പ് കാര്‍ബുറേറ്ററിനെപ്പറ്റി ചില കാര്യങ്ങള്‍ പറയാം. എന്‍ജിന്റെ പ്രവര്‍ത്തനത്തിനു ആവശ്യമായ വായു - ഇന്ധന മിശ്രിതം തയ്യാറാക്കുന്ന ഉപകരണമാണ് കാര്‍ബുറേറ്റര്‍. എന്‍ജിനിലുണ്ടാകുന്ന ന്യൂനമര്‍ദത്താല്‍ വലിച്ചെടുക്കുന്ന വായുവുമായി ഇന്ധനം കലര്‍ത്തുകയാണ് ഇതു ചെയ്യുക. തികച്ചും യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന കാര്‍ബുറേറ്ററിനു പ്രത്യേക സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇന്ധന- വായു അനുപാതം വ്യത്യാസപ്പെടുത്താന്‍ കഴിവില്ല. അതുകൊണ്ടുതന്നെ ഇന്ധനത്തിന്റെ പരമാവധി ജ്വലനം പലപ്പോഴും നടക്കാതെപോകും. താരതമ്യേന കുറഞ്ഞ മൈലേജ് , കൂടിയ വായുമലിനീകരണം എന്നിവയാണിതിന്റെ പരിണിത ഫലങ്ങള്‍. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് എം.പി.എഫ്.ഐ.

#.പ്രവര്‍ത്തന രീതി:-
ഡീസല്‍ എന്‍ജിനുകള്‍ക്ക് സി.ആ.ര്‍ഡി.ഐ എന്നതുപോലെയാണ് പെട്രോള്‍ എന്‍ജിനുകള്‍ക്ക് എം.പി.എഫ്.ഐ എന്നു പറയാം. ഇവിടെയും എന്‍ജിന്‍ പ്രവര്‍ത്തനം കംപ്യൂട്ടര്‍ നിയന്ത്രണത്തിലാണ്. എന്‍ജിന്റെ താപനില, വായുവിലെ ഓക്സിജന്‍ സാന്ദ്രത, എന്‍ജിന്‍ വേഗം തുടങ്ങിയ നിരവധി ഘടകങ്ങള്‍ കണക്കിലെടുത്താണ് എംപിഎഫ്ഐ സിസ്റ്റത്തിന്റെ തലച്ചോറായ ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റ് ( ഇസിയു) എന്‍ജിനിലേക്കുള്ള വായു- ഇന്ധന അനുപാതം ക്രമീകരിക്കുന്നത്. അഞ്ചോ അതിലധികമോ സെന്‍സറുകളില്‍നിന്നാണ് ഇസിയു വിവരങ്ങള്‍ ശേഖരിക്കുന്നത്.
ഇന്ധന - വായു മിശ്രണം പരമാവധി ഫലപ്രദമാക്കാനുള്ള സംവിധാനവും എം.പി.എഫ്.ഐ സിസ്റ്റത്തിലുണ്ട്. പെട്രോള്‍ ടാങ്കിനുള്ളിലെ ഇലക്ട്രിക് പമ്പുപയോഗിച്ച് രണ്ടറ്റവും അടഞ്ഞ ഒരു കുഴലില്‍ ഉയര്‍ന്ന മര്‍ദ്ദത്തില്‍ ഇന്ധനം സംഭരിക്കും. ഇവിടെനിന്നുമാണ് ഓരോ സിലിണ്ടറിലേക്കും ഇന്ധനമെത്തുക. കാര്‍ബുറേറ്റര്‍ എന്‍ജിനില്‍ നിന്നു വ്യത്യസ്തമായി എം.പി.എഫ്.ഐ എന്‍ജിനില്‍ ഓരോ സിലിണ്ടറിനും വെവ്വേറെ ഇന്‍ജക്ടര്‍ ഉപയോഗിക്കുന്നുണ്ട്. മള്‍ട്ടി പോയിന്റ് ഫ്യുവല്‍ ഇന്‍ജക്ഷന്‍ എന്ന പേരുണ്ടാവാന്‍ കാരണവും ഇതുതന്നെ. ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള ഇന്ധനം ഇന്‍ജക്ടറിന്റെ അതിസൂഷ്മ സുഷിരത്തിലൂടെ കടന്നുപോകുമ്പോള്‍ വളരെ ചെറുകണികകളായി മാറുന്നു. വായുവുമായി നന്നായി കൂടിക്കലരാന്‍ ഇതു സഹായിക്കുന്നതിനാല്‍ മെച്ചപ്പട്ട ജ്വലനം സാധ്യമാകും. ഇന്‍ജക്ടറുകള്‍ സ്പ്രേ ചെയ്യുന്ന ഇന്ധനത്തിന്റെ അളവു നിര്‍ണയിക്കുന്നതും ഇസിയു തന്നെ.

#.നേട്ടങ്ങള്‍:-
എന്‍ജിനിലെ ഓരോ സിലിണ്ടറിലേക്കും ഒരേ പോലെയുള്ള വായു - ഇന്ധനമിശ്രിതം എത്തുന്നതിനാല്‍ ഓരോ സിലിണ്ടറും ഉത്പാദിപ്പിക്കുന്ന കരുത്തിലുള്ള ഏറ്റക്കുറച്ചിലുണ്ടാവില്ല. അതുകൊണ്ടുതന്നെ വിറയല്‍ കുറവായിരിക്കും. എന്‍ജിന്‍ ഘടകങ്ങള്‍ കൂടുതല്‍ കാലം ഈടുനില്‍ക്കുകയും ചെയ്യും.

തണുപ്പുള്ള കാലാവസ്ഥയില്‍ കാര്‍ബുറേറ്റര്‍ വാഹനങ്ങള്‍ സ്റ്റാര്‍ട്ടാവാന്‍ മടി കാണിക്കും. എന്‍ജിനിലേക്കുള്ള ഇന്ധനത്തിന്റെ അളവു കൂട്ടാന്‍ ചോക്ക് ഉപയോഗിക്കേണ്ടതായും വരും. എന്നാല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇന്ധന - വായു അനുപാതം ക്രമീകരിക്കാന്‍ കഴിവുള്ള എം.പി.എഫ്.ഐ. എന്‍ജിനു ഈ പ്രശ്നമില്ല. ഒറ്റയടിക്കു സ്റ്റാര്‍ട്ടാകും.

പെട്ടെന്നുള്ള വേഗമെടുക്കല്‍ സാധ്യമാക്കുന്നു.

ഇന്ധനത്തിന്റെ ഫലപ്രദമായ ജ്വലനം സാധ്യമാകുന്നതിനാല്‍ മലിനീകരണം കുറവാണ്. ഒപ്പം മികച്ച ഇന്ധനക്ഷമതയും ഉറപ്പാക്കുന്നു.

ദീര്‍ഘമായ കാലയളവില്‍ മാത്രം അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ളൂ.

#. എംപിഎഫ്ഐ വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍:-

1.വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ആക്സിലറേറ്റര്‍ പ്രയോഗിക്കേണ്ടതില്ല. സ്റ്റാര്‍ട്ടിങ്ങിനു വേണ്ടതൊക്കെ എന്‍ജിന്‍ ഇസിയു തന്നെ ഒരുക്കിക്കിക്കൊള്ളും.

2.ബാറ്ററി ഡൌണ്‍ ആയ സാഹചര്യത്തില്‍ എംപിഎഫ്ഐ വാഹനം സെക്കന്‍ഡ് ഗീയറിലിട്ട് തള്ളി സ്റ്റാര്‍ട്ട് ചെയ്യരുത്. തള്ളി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ആള്‍ട്ടര്‍നേറ്ററില്‍ നിന്നുണ്ടാകുന്ന അമിത വോള്‍ട്ടേജ് എന്‍ജിന്‍ ഇസിയുവിന് തകരാറുണ്ടാക്കും. അത് മാറി വയ്ക്കുന്നത് ചെലവേറിയ കാര്യമാണ്. മറ്റൊരു ബാറ്ററി ഘടിപ്പിച്ചോ അതില്‍ നിന്ന് ജംപ് സ്റ്റാര്‍ട്ട് കേബിള്‍ ഉപയോഗിച്ചോ മാത്രം അത്യാവശ്യഘട്ടങ്ങളില്‍ സ്റ്റാര്‍ട്ട് ചെയ്യുക.

3.കഴിവതും വിശ്വാസ്യതയുള്ള പെട്രോള്‍ പമ്പില്‍നിന്നും ഇന്ധനം നിറയ്ക്കുക. മായം കലര്‍ന്ന ഇന്ധനം ഇന്‍കജ്ടറുകള്‍ക്ക് കേടുണ്ടാക്കും.

4.ഇലക്ട്രിക്കല്‍ സംവിധാനത്തിന് ഓവര്‍ ലോഡ് ആകും വിധമുള്ള അക്സസറികള്‍ ഉപയോഗിക്കാതിരിക്കുക. സ്റ്റീരിയോ, ഫോഗ് ലാംപ് പോലുള്ള ഘടകങ്ങള്‍ ഫിറ്റ് ചെയ്യാന്‍ വയറിങ് മുറിച്ചുള്ള കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കണം. അല്ലാത്തപക്ഷം ഇസിയു തകരാറിലാവാന്‍ സാധ്യത ഏറെയാണ്.

16/01/2017

"എന്താണ് AMT. അഥവാ
ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍."

ഇന്ത്യന്‍ വാഹനവിപണിയില്‍ ഏറ്റവും ജനപ്രിതി നേടിയ സാങ്കേതികവിദ്യയായി മാറിയിരിക്കുകയാണ് എഎംടി എന്ന ചുരുക്കപ്പേരുള്ള ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ‍. മാരുതി സൂസൂക്കി സെലേറിയോയിലൂടെ പരിചയപ്പെടുത്തിയ എഎംടിയെ ടാറ്റ , മഹീന്ദ്ര എന്നീ കമ്പനികളും ഉപയോഗിക്കാനുള്ള ഒരുക്കങ്ങളിലാണ്. കാര്യങ്ങള്‍ ഈ വിധം നീങ്ങിയാല്‍ എഎംടിയുള്ള വാഹനങ്ങള്‍ വൈകാതെ നമ്മുടെ നിരത്തുകള്‍ കീഴടക്കുമെന്ന് ഉറപ്പിക്കാം. ക്ലച്ച് രഹിത ഡ്രൈവിങ് സാധ്യമാക്കുന്ന എഎംടിയെ വിശദമായി ഒന്നു പരിചയപ്പെടാം.

മാന്വല്‍ ഗീയര്‍ ട്രാന്‍സ്മിഷനില്‍ ക്ലച്ച് അമര്‍ത്തി എന്‍ജിനും ഗീയര്‍ബോക്സുമായുമായുള്ള ബന്ധം വേര്‍പെടുത്തിയാണ് ഗീയര്‍മാറുന്നത്. ക്ലച്ചില്‍ നിന്ന് കാലെടുക്കുന്നതോടെ വീണ്ടും എന്‍ജിനും ഗീയര്‍ബോക്സുമായുള്ള ബന്ധം പുനഃസ്ഥാപിക്കും. എന്നാല്‍ എഎംടിയില്‍ ഇതെല്ലാം ചെയ്യുന്നത് ഇലക്ട്രോ - ഹൈഡ്രോളിക് സംവിധാനമാണ്. ക്ലച്ച് പെഡല്‍ ഇല്ലെങ്കിലും ഗീയര്‍ ട്രാന്‍സ്മിഷന്‍ സംവിധാനത്തില്‍ ക്ലച്ചുണ്ട്. അതു നിയന്ത്രിക്കുന്നത് ഡ്രൈവര്‍ക്ക് പകരം ഒരു കമ്പ്യൂട്ടര്‍ അഥവാ ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ യൂണിറ്റ് (ടിസിയു)ആണെന്നു മാത്രം. ക്ലച്ച്, ഗീയര്‍ എന്നിവ ക്രമീകരിക്കുന്ന ജോലി ഇലക്ട്രിക് നിയന്ത്രണത്തിലുള്ള ഹൈഡ്രോളിക് സിസ്റ്റത്തിനാണ്. ചുരുക്കി പറഞ്ഞാല്‍ ഡ്രൈവറെ സംബന്ധിച്ചിടത്തോളം ഓട്ടോമാറ്റിക് ഉപയോഗിക്കുന്ന രീതിയില്‍ തന്നെ എഎംടിയും ഉപയോഗിക്കാം. കാറിന്റെ എന്‍ജിന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ടിസിയു ഹൈഡ്രോളിക് ആക്ചുവേറ്റേഴ്സ് ഉപയോഗിച്ച് ആവശ്യാനുസരണം ഗീയര്‍ അപ്പ് അല്ലെങ്കില്‍ ഡൗണ്‍ ചെയ്യുന്നത്.

അപ്പോള്‍ പിന്നെ സാധാരണ ഓട്ടോമാറ്റിക് ഗീയര്‍ബോക്സുമായി എഎംടിയ്ക്ക് വ്യത്യാസമെന്തെന്ന് ചിന്തിക്കുന്നുണ്ടാവും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ക്ലച്ച് പ്ലേറ്റുകള്‍ക്ക് പകരം ഹൈഡ്രോളിക് ടോര്‍ക്ക് കണ്‍വെര്‍ട്ടറാണ് എന്‍ജിനും ട്രാന്‍സ്മിഷനും ഇടയ്ക്കുള്ളത്. എന്‍ജിന്റെ കരുത്ത് ഇത്തരത്തില്‍ ഫ്ലൂയിഡില്‍ കൂടി ട്രാന്‍സ്മിഷനിലേക്ക് പകരുമ്പോള്‍ വലിയ ഊര്‍ജ്ജനഷ്ടം ഉണ്ടാകും. ഇതാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള കാറിനു മൈലേജ് കുറയാനുള്ള കാരണം. ഏറെ സങ്കീര്‍ണ്ണമായ ഈ സംവിധാനം നിര്‍മിക്കുന്നതിനു ചെലവും കൂടുതലാണ്. മാത്രവുമല്ല താരതമ്യേന വലുപ്പവും ഭാരവും കൂടുതലുള്ള ഓട്ടോമാറ്റിക് ഗീയര്‍ബോക്സ് ഉറപ്പിക്കാന്‍ വാഹനത്തില്‍ പ്രത്യേക ക്രമീകരണങ്ങളും ആവശ്യമാണ്.

ഓട്ടോമാറ്റിക് ഗീയര്‍ബോക്സിലുണ്ടാകുന്ന ഊര്‍ജ്ജനഷ്ടം ഇല്ലാത്തതിനാല്‍ മാന്വലിന് തുല്യമായ മൈലേജ് നല്‍കാന്‍ എഎംടിയ്ക്കു കഴിയും. ഡ്രൈവിങ്ങിന്റെ ഹരം ആസ്വദിക്കേണ്ടവര്‍ക്ക് വേണ്ടി മാന്വല്‍ മോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മോഡില്‍ ഡ്രൈവര്‍ക്ക് ഇഷ്ടാനുസരണം ഗീയര്‍ സെലക്ട് ചെയ്യാം. മാന്വല്‍ ഗീയര്‍ബോക്സില്‍ ഉറപ്പിക്കാവുന്ന പ്രത്യേകം കിറ്റായാണ് എഎംടി യൂണിറ്റ് എത്തുന്നത്. അതുകെണ്ടുതന്നെ നിര്‍മാതാക്കള്‍ക്ക് വാഹനത്തില്‍ കാര്യമായ മാറ്റങ്ങള്‍ കൂടാതെ തന്നെ എഎംടിയിലേക്ക് മാറ്റാനാകും.

ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ അത്ര പുതിയ കണ്ടുപിടുത്തമല്ല. എന്നാല്‍ ഇന്നത്തെ കമ്പ്യൂട്ടര്‍ കണ്‍ട്രോള്‍ഡ് എഎംടി ആദ്യമായി അവതതരിപ്പിച്ചത് 1997 ല്‍ സ്പോര്‍ട്സ് കാറായ ഫെരാരി 355 എഫ് വണ്ണിലായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ പക്ഷേ എഎംടി അത്ര വിജയകരമായില്ല. പ്രധാനകാരണം ഓട്ടോമാറ്റിക്കിന്റെ അത്ര സ്മൂത്തല്ല എഎംടിയുടെ ഗീയര്‍മാറ്റം. ഒറ്റയടിയ്ക്ക് കാലുകൊടുത്ത് എഎംടി കാര്‍ ഓടിച്ചാല്‍ ഗീയര്‍മാറുമ്പോള്‍ ചെറിയ ചാട്ടം അനുഭവപ്പെടും. യൂറോപ്യന്‍ റോഡുകളില്‍ ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ നടക്കുന്ന ഗീയര്‍മാറ്റത്തിന്റെ നിരക്ക് താരതമ്യേന കുറവായതിനാല്‍ മുമ്പു പറഞ്ഞതുപോലെയായിരിയ്ക്കും പൊതുവെയുള്ള ഡ്രൈവിങ്. വിദേശികള്‍ മൈലേജ് അത്ര കാര്യമാക്കാറുമില്ല. അതുകൊണ്ടുതന്നെ മിക്കവരും ഓട്ടോമാറ്റിക് കാറുകള്‍ വാങ്ങും. ഇനി അതിഷ്ടപ്പെടാത്തവരാകട്ടെ മാന്വല്‍ ഗീയര്‍ബോക്സുള്ള കാറുകളും തിരഞ്ഞെടുക്കും. എന്നാല്‍ ഇന്ത്യയില്‍ സ്ഥിതി നേരെ മറിച്ചാണ് . മൈലേജാണ് ജനത്തിനു മുഖ്യം. മാത്രവുമല്ല. എപ്പോഴും തിരക്കുള്ള റോഡില്‍ ഗീയര്‍മാറ്റം കൂടാതെ ഓടിയ്ക്കാവുന്ന ഒരു വണ്ടി അതും മാന്വല്‍ ട്രാന്‍സ്മിഷന്‍ വകഭേദത്തെക്കാള്‍ ഒരുപാട് പണം മുടക്കാതെ കിട്ടുമ്പോള്‍ ഇന്ത്യക്കാര്‍ തീര്‍ച്ചയായും അതിഷ്ടപ്പെടും. സെലേറിയോയുടെ എഎംടി പെട്ടെന്നുതന്നെ സൂപ്പര്‍ ഹിറ്റായി മാറാന്‍ കാരണവും ഇതുതന്നെ. മാന്വല്‍ സെലേറിയോയെ അപേക്ഷിച്ച് 40,000 രൂപയോളം മാത്രമേ എഎംടിയ്ക്ക് അധികം മുടക്കേണ്ടതുള്ളൂ. ഇതേ സ്ഥാനത്ത് ഓട്ടോമാറ്റിക് ആയിരുന്നെങ്കില്‍ ഒരു ലക്ഷം രൂപയ്ക്കു മേല്‍ അധികം കൊടുക്കേണ്ടിവരമെന്ന് ഓര്‍ക്കണം.. മാന്വല്‍ ഗീയര്‍ബോക്സുള്ള മോഡലിനു തുല്യമായ മൈലേജും എഎംടി മോഡല്‍ നല്‍കുന്നുണ്ട് , ലീറ്ററിന് 23.10 കിമീ.

എഎംടി സാങ്കേതിക വിദ്യയുമായി സെഡ്എഫ് (ജര്‍മനി), വാബ്കോ ( ബെല്‍ജിയം ), ഗെട്രാഗ് ( ജര്‍മനി) , മാഗ്നേറ്റി മറേലി ( ഇറ്റലി)എന്നിങ്ങനെ ഒരു നിര കമ്പനികള്‍ രംഗത്തുണ്ട്. എന്നാല്‍ മാഗ്നേറ്റി മറേലിയുടെ ( Magneti Marelli ) എഎംടിയാണ് മാരുതി സുസൂക്കി ഉപയോഗിക്കുന്നത്. നിലവില്‍ വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന എഎംടി യൂണിറ്റുകള്‍ വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ കമ്പനി ആലോചിയ്ക്കുന്നുണ്ട്.

Address

Kottayam

Alerts

Be the first to know and let us send you an email when AUTO BEATS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share