Star Auto Consultant

Star Auto Consultant Vehicle insurance N Complete works related Motor Vehicle Department We r doing all Auto Consultant Works....

31/08/2022
18/05/2021

Drive Safe, Stay Safe....

19/06/2019

ഈ വീഡിയോ നിങ്ങൾ രണ്ടു വട്ടം കണ്ടു പോകും...തീർച്ച... 58 സെക്കന്റിൽ ഇത്രയും നല്ല മെസ്സേജ് നൽകിയ ഇവരെ സമ്മതിക്കണം.....

13/06/2019
09/06/2019

*നല്ല ഡ്രൈവിംഗിന് കുറച്ചു ചിന്തകൾ*

*വണ്ടിയെടുത്ത് വഴിയിൽ ഇറങ്ങുമ്പോൾ ഓർക്കുക,സ്വന്തം പേരിൽ ആധാരം എഴുതിയ സ്ഥലം ഗേറ്റ് കടന്നപ്പോൾ കഴിഞ്ഞു*.

*ആക്‌സിലേറ്ററിൽ കാൽ ചവിട്ടുമ്പോൾ കാറ്റ് കൂടുതൽ കിട്ടുന്നത് കാറ്റ് പോവാൻ കാരണം ആവും*

*വണ്ടി ഒരു യന്ത്രമാണ്,പൂച്ചയല്ല മറിഞ്ഞു പോയാലും നാല് കാലിൽ തന്നെ നില്ക്കാൻ*.

*ട്രാഫിക്കിൽ കിടന്നു ഹോൺ അടിച്ചാൽ പിതൃക്കൾ നാട്ടുകാരാൽ സ്മരിക്കപ്പെടും*.

*എമർജൻസി ലൈറ്റ് ഇട്ടുകാണിച്ചാൽ റോഡിൻറെ വീതി കൂടില്ല*.

*സീബ്ര ലൈൻ വെറുമൊരു ലൈൻ മാത്രമാണ്, അതിൽ കയറിനിന്നാൽ വണ്ടി തട്ടില്ല എന്നുള്ളത് വെറും തെറ്റിദ്ധാരണ ആണ്*.

*രാത്രിയിൽ ഡിം അടിക്കാതെ നമ്മുടെ ലൈറ്റിന്റെ പൊങ്ങച്ചം മറ്റുള്ളവരെ കാണിക്കരുത്.. എതിരെ വരുന്ന വണ്ടിക്കാരൻ വഴി നന്നായി കണ്ടില്ലെങ്കിൽ അവൻ ചിലപ്പോൾ നമ്മെ സ്വർഗ്ഗത്തിലേക്കുള്ള വഴി കാണിച്ചു തന്നെന്നു വരും*.

വാഹനം വില കുറഞ്ഞതോ കൂടിയതോ ഏതുമാകട്ടെ നിങ്ങൾ എത്ര ഉയർന്നവനോ താഴ് ന്നവനോ ആകട്ടെ ഡ്രൈവിങ്ങ് സീറ്റിൽ കേറിക്കഴിഞ്ഞാൽ നിങ്ങളും ഒരു ഡ്രൈവർ മാത്രമാണ്.. ഡ്രൈവിങ്ങ് ഒരു കലയാണ് അത് ആസ്വദിക്കാൻ കഴിഞ്ഞാൽ റോഡിൽ ഓരോ ജീവനും സുരക്ഷിതമാണ് ...
റോഡ് സുരക്ഷ ഉറപ്പ് വരുത്തൂ....

ഡ്രൈവിംഗ് ലൈസെൻസ്  നേടുന്നതിനുള്ള പ്രായം ആകും മുമ്പ് കുട്ടികൾക്ക് വാഹനങ്ങൾ നൽകുന്നതും കുട്ടികളെക്കൊണ്ട് വാഹനമോടിക്കുന്നത...
02/12/2018

ഡ്രൈവിംഗ് ലൈസെൻസ് നേടുന്നതിനുള്ള പ്രായം ആകും മുമ്പ് കുട്ടികൾക്ക് വാഹനങ്ങൾ നൽകുന്നതും കുട്ടികളെക്കൊണ്ട് വാഹനമോടിക്കുന്നതും ഏറെ അഭിമാനമായി കരുതുന്ന രക്ഷകർത്താക്കൾ നമുക്കിടയിലുണ്ട്. ഇത്തരം പ്രവണതകൾ ഒരിക്കലും പ്രോത്സാഹിക്കപ്പെടേണ്ടതല്ല. കുട്ടികൾ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ വാഹന ഉടമകൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതാണ്.

Say No To High Beam !!!
24/09/2018

Say No To High Beam !!!

വാഹന പരിശോധന: ഇനി ഡിജിറ്റൽ രേഖകൾ മതിവാഹന യാത്രകളിൽ യഥാർഥ രേഖകൾ കൈയ്യിൽ കരുതാൻ മറന്നാലും ഇനി ടെൻഷനടിക്കേണ്ട. രേഖകൾ ഡിജിറ്...
23/09/2018

വാഹന പരിശോധന:
ഇനി ഡിജിറ്റൽ രേഖകൾ മതി

വാഹന യാത്രകളിൽ യഥാർഥ രേഖകൾ കൈയ്യിൽ കരുതാൻ മറന്നാലും ഇനി ടെൻഷനടിക്കേണ്ട. രേഖകൾ ഡിജിറ്റലായി സൂക്ഷിച്ചാൽ മാത്രം മതി. ഡിജിലോക്കർ, എം പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റൽ രേഖകൾ നിയമപരമായ സാധുതയോടെ പൊലീസ് അംഗീകരിക്കും. പേപ്പർലെസ് ഡിജിറ്റൽ സംവിധാനം നിലവിൽ വന്നതിൻ്റെ ഭാഗമായി ഡിജിലോക്കർ അംഗീകൃതരേഖയായി കണക്കാക്കണമെന്നു സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചു.

മോട്ടോർ വാഹന നിയമം 1988, കേന്ദ്ര മോട്ടോർ വാഹന റൂൾ 1989 എന്നിവ പ്രകാരം ബന്ധപ്പെട്ട നിയമപാലകർ ആവശ്യപ്പെടുമ്പോൾ വാഹന ഉടമ, ഡ്രൈവർ ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനക്കായി നൽകേണ്ടതുണ്ട്. എന്നാൽ ഐടി ആക്റ്റ് പ്രകാരം ഇനി മുതൽ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുളള ഡിജിലോക്കറിൽ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ ഡിജിറ്റൽ പതിപ്പു പരിശോധനയ്ക്കായി കാണിച്ചാൽ മതി. രേഖകളുടെ ഒറിജിനലോ പകർപ്പ് കടലാസ് രേഖയായോ കൈവശം വയക്കേണ്ട ആവശ്യമില്ല. രേഖകൾ കടലാസ് രൂപത്തിൽ കൊണ്ടുനടന്നു നഷ്ടപ്പെടാതെ ആവശ്യം വരുമ്പോൾ കാട്ടിക്കൊടുക്കുന്നതിനോ ഷെയർ ചെയ്തു നൽകുന്നതിനോ ഡിജിറ്റൽ ലോക്കറുകൾ പ്രയോജനപ്പെടുത്താം. മൊബൈൽ ഫോൺ, ടാബ് ലെറ്റുകൾ തുടങ്ങിയവയിൽ ഡിജിലോക്കറിൻ്റെ ആപ്ലിക്കേഷൻ സജ്ജമാക്കിയിട്ടുള്ളവർക്കു രേഖകൾ ആവശ്യമുള്ളപ്പോൾ പ്രദർശിപ്പിക്കാം....

Address

Karingannoor Post
Kollam
691516

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm

Telephone

+ 91 95447 71342

Website

Alerts

Be the first to know and let us send you an email when Star Auto Consultant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Star Auto Consultant:

Shortcuts

Share