28/09/2024
https://www.facebook.com/264011283711938/posts/3033352636777775/?extid=5x7JVKIx4ZSoMDsR&d=null&vh=e
ഷാജൻ സക്കറിയ യുടെ ആത്മരോക്ഷം കണ്ടപ്പോൾ ഇത്രയും എഴുതണം എന്നു തോന്നി.
രാജ്യ സ്നേഹം ഉള്ള ഏതൊരാളുടെയും പ്രതികരണം ആണ് താങ്കളിൽ കണ്ടത്. സ്വന്തം നാടിനെ അപമാനിച്ചപ്പോൾ ഉണ്ടായ ആത്മരോക്ഷവും വേദനയും ഒക്കെ താങ്കളുടെ വാക്കിലും നോക്കിലും നിറഞ്ഞു നിന്നു. സ്വദേശാഭിമാനം ആഗ്രഹിക്കുന്ന ഏതൊരാൾക്കും അതു മനസ്സിൽ തട്ടിയിട്ടുണ്ടാവും.
എനിക്ക് ഷാജൻ പറഞ്ഞതിനോട് വിയോജിപ്പോന്നും ഇല്ല. മറിച്ചു പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാനുള്ള ബുദ്ധിമുട്ടുകളാണ് നാം കാണേണ്ടത് അല്ലെങ്കിൽ അതു നടപ്പിലാക്കാനുള്ള വഴികളാണ് നമ്മൾ കണ്ടെത്തേണ്ടത്.
നമ്മൾ ആരെ ആണ് കുറ്റപ്പെടുത്തണ്ടത്.
ഇവയോക്കെ ഉപയോഗിക്കുന്ന സാധാരണക്കാരായ ജനങ്ങളെയോ.
അതോ ഓരോ ദിവസവും പുതിയ പുതിയ ഓരോതരം products ഉണ്ടാക്കി രാജ്യത്തിന്റെ സമ്പത് വ്യവസ്ഥ കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കുന്ന ചൈനയെയോ.
അതോ ഇതൊക്കെ കണ്ണും കെട്ടി വായും തുറന്നു നോക്കിക്കൊണ്ട് ഇരുന്ന നമ്മുടെ രാജ്യത്തെ ഭരണാധികാരികളെയോ?
തന്റെ രാജ്യത്തിന്റെ ഉയർച്ചക്കുവേണ്ടി അഹോരാത്രം പണിയെടുക്കുന്ന ചൈനയുടെ ബിസിനസ്സ് രീതിയിൽ അസൂയപ്പെട്ടിട്ടു കാര്യം ഇല്ല.
പകരം വേണ്ടത് പണ്ടുള്ളവർ പറയുംപോലെ തെറിക്കുതരം മുറിപ്പത്തല് എന്നപോലെ അവരെ അതേ നാണയത്തിൽ ബസിനെസ്സിൽ തോല്പിക്കുക ആണ് വേണ്ടത്.
ചൈനാക്കാർ അതിർത്തി യിൽ പ്രകോപനം സൃഷ്ടിക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിർത്തി കാക്കാനും അതിനുള്ള തയ്യാറെടുപ്പിനും യുദ്ധസന്നാഹങ്ങൾക്കും മാത്രമായി സഹസ്രകോടികൾ കാലങ്ങളായി നമ്മുടെ രാജ്യം ചിലവിടുന്നു. ഈ ചിലവിട്ടത്തിന്റെ വളരെ ചെറിയ ഒരു ശതമാനം രാജ്യത്തെ ബിസിനസ്സ് രംഗത്തും നിർമാണ വ്യവസായങ്ങളും മറ്റും വളർത്താനുള്ള, ഗവേഷണ രംഗത്തും മുടക്കിയിരുന്നെങ്കിൽ ചൈനയെ എന്നെ തോല്പിക്കാമായിരുന്നു. അവർ സമ്പത് വ്യവസ്ഥയിൽ മുന്നിൽ എത്തിയാണ് എല്ലാ രംഗത്തും പിന്നീട് മുന്നിൽ എത്തിയത്. അങ്ങനെ അവർ എല്ലാ രംഗത്തും മുന്നിൽ എത്തി എങ്കിൽ ആത് നമ്മളുടെ കൂടെ സഹായത്തിൽ ആണ്. ഇന്ത്യ യിൽ നിന്നും കോടികൾ ആണ് നമ്മൾ ചൈനയിലേക്ക് ഒഴുക്കിയത്. ഇത്രയും നാൾ ഭരണാധികാരികൾ ഉറങ്ങുക ആരുന്നോ.
എന്തു കൊണ്ട് നമുക്കിത് നേരത്തെ തോന്നിയില്ല എന്നു പറഞ്ഞു ഇനിയും നോക്കി ഇരുന്നിട്ടും കാര്യമില്ല.
വെറുതെ പാവപ്പെട്ട ജനങ്ങളെ കുറ്റം പറയല്ലേ.
ചൈനീസ് ആപ്പ് ഉപയോഗിക്കുന്നു എന്നു കരുതി ആരും രാജ്യ സ്നേഹികൾ അല്ലാതെയും ആകുന്നില്ല. അതുപോലെ ചൈനീസ് സാധനങ്ങൾ താങ്ങാവുന്ന വിലക്ക് കിട്ടുന്നു ഉപയോഗിക്കുന്നു അത്ര മാത്രം.
അതുപോലെ അവർ നമ്മുടെ വാർത്തകൾ അവിടെ നിരോധിക്കുന്ന കാര്യം.
അവരുടെ ആപ്പിൽ അല്ലെ അവർ അവർക്കിഷ്ടമല്ലാത്തത് നിരോധിക്കുന്നത്. അല്ലാതെ നമ്മടെ ആപ്പിൽ കയറിയിട്ടല്ലല്ലോ അവർ കോലിട്ടിളക്കിയത്.
അതിനു നമുക്കെവിടെ ആപ്പ്. ഇവിടെ എല്ലാവർക്കും പരസ്പരം ആപ്പ് വെക്കാനല്ലേ നേരം ഉള്ളു.
ആരെങ്കിലും നാടിന്റെ നന്മ ലക്ഷ്യം ആക്കി എന്തെങ്കിലും ചെയ്യുന്നുണ്ടോ. എല്ലാവർക്കും സ്വന്തം കാര്യം സിന്താബാദ്. അതുകൊണ്ട് അവരെ കുറ്റം പറയുന്നത് നിർത്തുക. സ്വയം നന്നാകാൻ ശ്രമിക്കുക. ഞാനും നിങ്ങളും നമ്മുടെ നാടും നാട്ടാരും.
ജനങ്ങൾ ഇപ്പോൾ വളരെ ഇഷ്ടപ്പെട്ടു ഉപയോഗിക്കുന്ന മൊബൈൽ ആപ്പിക്കേഷനുകൾ remove ചെയ്യാൻ പറഞ്ഞാൽ എത്ര രാജ്യ സ്നേഹം ഉണ്ടെങ്കിലും ശീലം മാറ്റാൻ പ്രയാസം ആണ്. ശെരി ആണ് ഇതിൽ പല ആപ് കളും പ്രശ്നക്കാർ തന്നെ ആണ്. സാധാരണ ജനങ്ങൾക് ഇതൊക്കെ എങ്ങനെ അറിയാൻ കഴിയും. അപ്പായാലും കളി ക്കോപ്പായാലും ഉപയോഗിച്ചാൽ ഉണ്ടാകുന്ന വരും വരാഴിക ഒക്കെ കണ്ടു പിടിക്കേണ്ടതും അതിനെ പറ്റി ബോധ വത്കരണം നടത്തേണ്ടതും ആരാണ്. ഇവിടെ കാലാകാലങ്ങൾ ആയി ഭരിച്ചു കൊണ്ടിരുന്ന എല്ലാവരുടെയും ദീർഘ വീക്ഷണം ഇല്ലായ്‌മ ആണ് എല്ലാത്തിനും കാരണം.
ഇന്ത്യക്കാർ ചൈനീസ് ആപ്പ് ഉപയോഗം കാലക്രമേണ മനസ്സില്ല മനസ്സോടെ ആണെങ്കിലും നിർത്തുകയും ചെയ്യും.
ഈ പറയുന്ന എന്റെ മൊബൈൽ ഫോൺ വിവോ ആണ്. ചൈനീസ് മൊബൈൽ വാങ്ങിക്കരുതെന്നുണ്ടെങ്കിലും പകരം ഒരു ഇന്ത്യൻ മൊബൈൽ ഫോൺ ഈ സ്റ്റാൻഡേർഡ് ഇൽ കിട്ടിയില്ല അപ്പോൾ. പക്ഷെ എന്റെ ഫോണിൽ ഒരൊറ്റ ചൈനീസ് ആപ്പ് ഉം ഇല്ല. അതു മനപ്പൂർവം വേണ്ടാന്ന് വെച്ചതോന്നും അല്ല. Tik Tok അതുപോലെ ഉള്ള പല app കളും ഇഷ്ടമാണെങ്കിലും അതൊക്കെ ഉപയോഗിക്കാനുള്ള സമയമോ സാവകാശമോ കിട്ടില്ല എന്നറിയാവുന്നതുകൊണ്ടു വേണ്ട എന്നു വെച്ചു അത്രമാത്രം.
അതുപോലെ നിത്യം ഉപയോഗിക്കുന്ന സാധനങ്ങൾ ഏതേടുത്താലും അവയിൽ ഭൂരിപക്ഷവും ഇന്ത്യൻ നിർമ്മിതം ആയിരിക്കില്ല. ചൈനയോടുള്ള പ്രണയം കൊണ്ടൊന്നുമല്ല ആളുകൾ ചൈന നിർമിത സാധനങ്ങൾ വാങ്ങുന്നത്. വേറെ ഇല്ലാത്തത് കൊണ്ടാണ്.
ഒരു ദിവസം ഷാജൻ സക്കറിയ വന്നു ആത്മരോഷം പ്രകടിപ്പിച്ചാൽ മാറ്റാവുന്ന ശീലം ഒന്നും അല്ല അത്. പകരം വേറെ വേണ്ടേ.
ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഏതൊരു സോഫ്ട് വെയർ ആയിക്കോട്ടെ മൊബൈൽ ആപ് ആയിക്കോട്ടെ എല്ലാത്തിന്റെയും നിർമിതിയുടെ പിന്നാമ്പുറത് ഏതെങ്കിലും ഒരു ഇന്ത്യാക്കാരന്റെ കൈ ഒപ്പ് പതിഞ്ഞിട്ടുണ്ട്. ഇല്ല എന്ന് ആർക്ക് എങ്കിലും പറയാൻ കഴിയുമോ. എല്ലാത്തരം ആപ്പും ഉണ്ടാക്കാൻ കഴിവുള്ളവരാണ് ഇന്ത്യൻ ടെക്കികൾ. പക്ഷെ കഴിവുള്ളവരെ എല്ലാം വിദേശ കമ്പനികൾ വിലക്കെടുക്കുകയല്ലേ. നോക്കു ലോകത്തുള്ള പ്രധാനപ്പെട്ട കമ്പനികളുടെ എല്ലാം തലപ്പത്ത് ഇന്ത്യക്കാർ അല്ലെ. ഇവിടെ ഉള്ള എല്ലാ പേരുകേട്ട IIT കളിലും IIM കളിലും പടിച്ചിറങ്ങുന്ന മിടുക്കൻമാർ എല്ലാം തന്നെ ഉയർന്ന സാലറി, കോടികൾ offer വരുമ്പോൾ വ്‌ദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നു. എന്തുകൊണ്ടിവർ എല്ലാം നാട്ടിൽ നിന്ന്, നമ്മുടെ നാടിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്നില്ല. അല്ലെങ്കിൽ നമ്മുടെ രാജ്യത്തെ ഭരണാധികാരികൾ ഇവർക്കൊക്കെ നാട്ടിൽ തന്നെ നല്ല സാലറി കൊടുത്തു നാടിന്റെ പുരോഗതിക്കു വേണ്ടി ഒരു മന്ത്രാലയം ഉണ്ടാക്കി അവിടെ ഇങ്ങനെ ഉള്ള software ഉം ആപ്പ് കളും ഉണ്ടാക്കാൻ വേണ്ടിയുള്ള സംവിധാനം ഒരുക്കുന്നില്ല. എന്തു കൊണ്ട് മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ ജീവിക്കാനുള്ള സൗകര്യം ഒരുക്കുന്നില്ല. ഇവിടെ മനുഷ്യന് നിത്യോപയോഗ വസ്തുക്കൾ എന്താണോ ഇല്ലാത്തത്, അവയൊക്കെ ഏതെന്ന് കണ്ടെത്തി അവയൊക്കെ ഉണ്ടാക്കാൻ ശ്രമിക്കുന്നില്ല.
ഒരു പാട് പ്രൊഡക്ടുകൾ പുറത്തു നിന്നും വരുന്നുണ്ട്. Import ചെയ്യുന്നത് ഭരിക്കുന്ന ഉദ്യോഗസ്ഥർ അറിയാതെ ഒന്നും അല്ലല്ലോ. അപ്പോൾ ഓരോ product ഉം import ചെയ്യുമ്പോൾ അവ എന്തു കൊണ്ട് import ചെയ്യപ്പെടുന്നു, എന്താ അവയൊന്നും ഇവിടെ ഇല്ലേ? എന്നു അന്വേഷിച്ചാൽ മനസ്സിലാക്കാവുന്നതെ ഉള്ളു.
ഇവിടെ അതേ പ്രോഡക്ട്, അല്ലെങ്കിൽ അതിനു ബദൽ ആയ പ്രോഡക്ട് ഉണ്ടെങ്കിൽ ആ പ്രോഡക്ട് import നിരോധിക്കാം. ഇനി ഇവിടെ ഇല്ലാത്തവ ആണെങ്കിൽ ആ product ഇനെ പറ്റി പഠിച്ചിട്ട് അതേ product ഇവിടെത്തന്നെ ഉണ്ടാക്കാൻ ശ്രമിക്കാം. ഒരിക്കൽ ഉണ്ടാക്കി കഴിഞ്ഞാൽ ആ product import നിരോധിക്കാം. അങ്ങനെ കാലക്രമേണ import ഇല്ലാതെ ആക്കം.
അതിനൊക്കെ ഭരിക്കുന്നവർ വിചാരിക്കണം. അതിനു വേണ്ടി ഒരു മന്ത്രാലയം തന്നെ ഉണ്ടാക്കണം. രാജ്യ സ്നേഹവും രാജ്യത്തിന്റെ പുരോഗതിയും മാത്രം ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കാൻ തയ്യാറുള്ള എല്ലാ രീതിയിലും കഴിവ് തെളിയിച്ച വ്യക്തികളെ കണ്ടെത്തി അതിൽ അംഗമാക്കി അവര്ക് fund ഉം നൽകി target ഉം ഫിക്സ് ചെയ്യുക. ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരുന്ന എല്ലാത്തരം ആപ് കൾക്കും ബദൽ ആപ് ഉണ്ടാക്കുക. Social media platforms ഉണ്ടാകുക. Software ഉണ്ടാക്കുക. Products design ചെയ്യുക, വെളിയിൽ നിന്നും ഇറക്കുന്ന എല്ലാത്തരം സാധനങ്ങളുടെയും പകരം ഇന്ത്യ യിൽ തന്നെ ഉണ്ടാക്കാൻ ശ്രമിക്കുക. ഒരു സാധനം ഏറ്റവും വില കുറച്ചു, എന്നാൽ ഏറ്റവും നല്ല quality യിൽ കുറഞ്ഞ സമയത്തിൽ കൂടുതൽ ഉണ്ടാക്കാൻ പറ്റുന്ന രീതിയിൽ automation assembly lineil കൂടെ ഉണ്ടാക്കി എടുക്കാനുള്ള mechines ഉണ്ടാക്കി bulk പ്രൊഡക്ഷൻ ആരംഭിക്കുക, ഇവയൊക്കെ ആയിരിക്കണം അവരുടെ ടാർഗറ്റ്. എല്ലാത്തരം products ഉണ്ടാക്കാനുള്ള technology ഉം അസംസ്‌കൃത വസ്തുക്കളും നാട്ടിൽ തന്നെ എവിടെയാണോ കിട്ടാൻ എളുപ്പം ഉള്ളത് ആ സംസ്ഥാനത്തു factory കൾ സ്ഥാപിക്കാനുള്ള സാധ്യത പഠനം നടത്തി അവിടെ ആ പ്രോജക്ട് അഭ്യസ്ത വിദ്യരായ ആൾക്കാരുടെ ഒരു കൂട്ടായ്മ സ്വരൂപിച്ച അവരെ ഏല്പിച്ചു ഉൽപാദനം നടത്തി മാർക്കറ്റിൽ ഇറക്കണം.
ഇങ്ങനെ കാലക്രമേണ മാത്രമേ നമുക്ക് ഏതു രാജ്യത്തെ products ഉം ഇവിടെ ബഹിഷ്കരണം സാധ്യമാകൂ.
അല്ലാതെ ഒരു സുപ്രഭാതത്തിൽ ഞാനോ നിങ്ങളോ പറഞ്ഞാലൊന്നും ഇവിടത്തെ ജനങ്ങളുടെ ആവശ്യങ്ങൾ ഇല്ലാതെ ആക്കാൻ പറ്റില്ല.
അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞു കൊടുക്കണം ഈ നിരോധിച്ച ആപ് കൾക്ക് പകരം ഏത് ഉപയോഗിക്കണം എന്ന്. അതുപോലെ ഓരോ products ഇനും ബദൽ ഏതാണെന്നും കൂടെ പറഞ്ഞു മനസ്സിലാക്കണം.
പിന്നെ ബഹിഷ്കരണം പറഞ്ഞു ചൈന products എല്ലാത്തിന്റെയും വരവ് നിർത്തിയാൽ കഞ്ഞികുടി മുട്ടുന്ന ലക്ഷക്കണക്കിനാളുകൾ ഇന്നിവിടെ ഉണ്ട്. അവർക്കൊക്കെ ഒരു ജീവിത മാർഗം കൂടെ കണ്ടെത്തി കൊടുക്കണം ഷാജൻ. പ്ളീസ്........
______________________________________________
സത്യ നദെല്ല, സുന്ദർ പിച്ചേ പോലുള്ള high profile tech. കൾക് ജന്മം നൽകിയ നാടാണ് നമ്മുടെ നാട്. നമ്മൾ ഈ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി അവരോടും അവരെ പോലെ ഉള്ളവരോടും കാലുപിടിച്ചപേക്ഷിക്കുകയാണ് നിങ്ങളൊക്കെ തിരിച്ചു വരണം. ജന്മ നാടിനെ ഈ നാണ ക്കേടിൽ നിന്നും രക്ഷിക്കാൻ നിങ്ങളൊക്കെ കൂടെ വിചാരിച്ചാൽ നടക്കില്ലേ. നിങ്ങളെ ഒക്കെ ഇപ്പോളത്തെ നിങ്ങളാക്കിയത് ഈ നാട്ടിൽ നിന്ന് തന്നെ അല്ലെ. ഈ നാടിനോട് നിങ്ങൾക്കും കടപ്പാടില്ലേ. എത്രനാൾ നമ്മുടെ നാടിങ്ങനെ നമ്മുടേതല്ലാത്ത നിത്യോപയോഗ സാധനങ്ങൾ ഉപയോഗിക്കും.
ഇതിനെന്നെങ്കിലും ഒരു അറുതി വരുത്താൻ നിങ്ങൾ ഒക്കെ കൂടി വിചാരിച്ചാൽ നടക്കില്ലേ.??????