21/06/2022
സമയം ഏകദശം ഇരുട്ട് വീണ് തുടങ്ങിയിരുന്നു , ഓറഞ്ച്കളുടെ നഗരം എന്ന് അറിയപെടുന്ന മധ്യേന്ത്യൻ നഗരമായ മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു കൊച്ചു ധാബയിൽ നിന്നും കണ്ടുമുട്ടിയതാണ് ലക്ക്‌നൗ വിലേക്ക് ചരക്കുമായി പോകുന്ന ലോറിയുമായി വന്ന ഗോവിന്ദ് ഭയ്യയെയും സുനിൽ ഭയ്യയെയും. പിന്നീട് അങ്ങോട്ട് ഉള്ള മൂന്ന് ദിവസം ഒരിക്കലും മറക്കാനാവാത്ത മൂന്ന് ദിനങ്ങൾ ആയിരുന്നു . കണ്ണെത്താ ദൂരത്ത് നീണ്ടു കിടക്കുന്ന ആറു വരി പാതയിലൂടെ ഞങ്ങൾ സൗഹൃദങ്ങൾ പങ്കിട്ട് യാത്ര തുടർന്നു . വിജനതയിലേക് നീണ്ടു കിടക്കുന്ന ചോള പാടങ്ങളും കടുക് പാടങ്ങളും അവിടെ വിയർപ്പ് ഉറ്റിക്കുന്ന കർഷകരെയും കണ്ട് യാത്ര തുടർന്നു. വനമധ്യത്തിലൂടെ ഉള്ള യാത്ര അതിലേറെ രസകരമായിരുന്നു ചില്ലകൾക്ക് ഇടയിലൂടെ ഉള്ള സൂര്യ പ്രകാശത്തിൽ നൃത്തമാടുന്ന മയിലുകൾ , പക്ഷികളുടെ മൂളിപാട്ടുകൾ എല്ലാം ആസ്വദിച്ചുള്ള യാത്രയിൽ അൽപസമയം ഞങൾ വണ്ടിനിർത്തി കാടിൻ്റെ നാദം ആസ്വദിച്ചു ആ സമയം വിരുന്നായി വന്ന ആനകൂട്ടങ്ങളെയും ഭായപ്പാട് ഉളവാക്കുന്ന പുളിയാൽ ആക്രമിക്കപെട്ട കാട്ടു പോത്തിൻ്റെ ശരീരവും കാണാൻ ഇടയായി
ഉച്ചനേരം ആയപ്പോൾ ഗ്രാമീണറ് നാടൻ കോഴികളെ വഴിയരികിൽ വിൽക്കുന്നത് കണ്ട് ഞാൻ ഗോവിന്ദ് ഭയ്യയോട് ചോദിച്ചു ഭയ്യ കോഴിക്കറി വെക്കാൻ അറിയുമോ ഭയ്യ ഹിന്ദിയിൽ മേം ജാൻതാ ഹും എന്ന് മറുപടി തന്നു , ഞാൻ ഭയ്യക്ക് ഒരു കോഴിയെ മേടിച്ചു ഭയ്യ വളരെ സ്വാദിഷ്ടമായ കോഴിക്കറി എനിക്ക് ഉണ്ടാകി തന്നു , ആ രുചി ഇപ്പോളും എനിക്ക് മറക്കാൻ ആയിട്ടില്ല . നീണ്ട യാത്ര ശേഷം ലക്നൗ എത്തിയപ്പോൾ എനിക്ക് പോകേണ്ടതിൻ്റേ ആവശ്യത ഉള്ളതുകൊണ്ട് ഭയ്യായോട് വിട പറഞ്ഞു , യാത്ര പറഞ്ഞപ്പോൾ ഭയ്യയുടെ കണ്ണുകൾ വിതുമ്പി , അതിരില്ലാത്ത സൗഹൃദത്തിൻ്റെ ബിമ്പമയി ഞാൻ ആ കണ്ണുനീരിനേ കണ്ട്. ഭയ്യ എന്നോട് അവസാനമായി പറഞ്ഞു ഫിർ മിലെങ്കെ ചൽതെ ചല്തെ .. കാലം കഴിയുംതോറും നമുക്ക് വീണ്ടും കണ്ടുമുട്ടാം