04/07/2020
Bajaj Chetak
ചേതക് എന്ന് കേൾക്കുമ്പോൾ ആദ്യമായി മനസ്സിൽ കടന്നുവരുന്നത് 80കളിൽ ടീവിയിൽ വരുന്ന 'ഹമാരാ ബജാജ് ' എന്ന ടീവി പരസ്യമാണ്. ജനങ്ങളിൽ അത്രയേറെ ഓളം സൃഷ്ട്ടിച്ച വാഹനമായിരുന്നു ബജാജ് ചേതക്. എന്തെന്നാൽ ചേതക് സ്വന്തമാക്കുന്നത് ഓരോ സാധാരണകാരനും അവന്റെ ജീവിതാഭിലാഷവും പ്രൗഡിയുമായിരുന്നു. ചേതക് സ്വന്തമാക്കാൻ പത്തു വർഷം വരെ കാത്തിരിക്കേണ്ടിവന്ന കാലം ഉണ്ടായിരുന്നു. വണ്ടിയെടുത്തു മറിച്ചുവിറ്റാൽ ഇരട്ടി വില വരെ അന്ന് കിട്ടുമായിരുന്നു.ചേതക് എന്ന പേര് 1576ൽ നടന്ന ഹാൾടിഗാട്ടി യുദ്ധത്തിൽ മഹാറാണാ പ്രതാപ് ഉപയോഗിച്ച കുതിരയുടെ പേര് ആണ്. 1972മുതൽ 2002 വരെ വിവിധ മോഡലിൽ 150cc 2സ്ട്രോക്ക് എൻജിനിൽ ചേതക് ഇറങ്ങി. 2002 മുതൽ 2005 വരെ 150cc 4സ്ട്രോക്ക് മോഡലിലും ചേതക് ഇറങ്ങി. ആധുനിക മൈലേജ് കൂടിയ 4സ്‌ട്രോക് ബൈക്ക് കളുടെ വരവ്. ഗിയർ ലെസ് കൈനറ്റിക് ഹോണ്ട സ്കൂട്ടർ എന്നിവയുടെ കടന്നുവരവ് ബജാജ് ചേതക് സ്കൂട്ടറിന്റെ വില്പന തകരാൻ കാരണമായി. ഒടുവിൽ 2006ഇൽ ചേതക് വില്പന വിപണയിൽ നിന്ന് ഔദ്യോഗികമായി ബജാജ് നിർത്തിവച്ചു.
അങ്ങനെ നീണ്ട 13 വർഷത്തെ ഇടവേളയ്ക്കു ശേഷം ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറായി വീണ്ടും വിപണിയിൽ എത്തിയിരിക്കുകയാണ്. പേരൊഴിച്ചു ഇത്തവണ ഇറക്കിയ സ്കൂട്ടറിന് പഴയ ചേതകുമായി യാതൊരു സാമ്യവുമില്ല. അർബൻ, പ്രീമിയം എന്നി രണ്ട് വകഭേധത്തിലാണ് വണ്ടി ഇറക്കിയിരിക്കുന്നത്.
ഡിസൈൻ :തികച്ചും പ്രീമിയം ലുക്കിൽ തന്നെയാണ് വാഹനം ഇറക്കിയിരിക്കുന്നത്. ഇറ്റാലിയൻ ഡിസൈനിൽ വെസ്പയുമായും യമഹ ഫാസിനോമായും ചേർച്ച തോന്നിയാൽ തെറ്റില്ല. ഹൈ ക്വാളിറ്റി ബോഡിയിൽ പ്ലാസ്റ്റിക് പാർട്സ് തീരെ കുറവാണു. 95% മെറ്റൽ ബോഡി തന്നെയാണ്. അതുകൊണ്ടുതന്നെ 120കെജി ഭാരം വണ്ടിക്ക് ഉണ്ട്. പ്ലാസ്റ്റിക് സ്വിച്ച് ക്വാളിറ്റിയും ശ്രദ്ധേയം. LED ഹെഡ്‍ലൈറ്റും LCD ഡിജിറ്റൽ ഇൻഫോ പാനലും വാഹനത്തിന്റെ ഭംഗിയും ആധുനികതയും കൂട്ടുന്നു. മൊത്തം ആറുകളറിലാണ് വാഹനം ഇറക്കിയിരിക്കുന്നത്
അർബൻ :മഞ്ഞ, വെള്ള.
പ്രീമിയം :കറുപ്പ്, ചുവപ്പ്, നീല, ബീജ്
സ്പെസിഫിക്കേഷൻ :4kWBLDC ഇലക്ട്രിക് മോട്ടോറാണ് ചേതകിന്റെ ഹൃദയം.3കെവൈ ലിഥിയം അയോൺ ബാറ്ററിയാണ് ചാർജ് സ്റ്റോർ ചെയ്യാൻ ബജാജ് ചേതകിന് നൽകിയിട്ടുള്ളത് വെസ്പയുടെ തരത്തിലുള്ള ഫ്രണ്ട് ട്രെയ്ലറിങ് ലിങ്ക് സസ്പെന്ഷൻ ആണ്. പിന്നിൽ ഡ്രം ബ്രേക്കും. രണ്ട് റൈഡിങ് മോഡുകളാണ് ബജാജ് ചേതക്കിനു വേണ്ടി നൽകിയിട്ടുള്ളത്. 12ഇഞ്ച് എല്ലോയിയോടുകൂടിയ MRF സാപ്പർ ടയറുകൾ മികച്ച റോഡ് ഗ്രിപ് നൽകുന്നു. ഇക്കോ മോഡും സ്‌പോർട് മോഡും. ഒറ്റ ചാർജിങ്ങിൽ ഇക്കോ മോഡിൽ 95 കിലോമീറ്ററും സ്‌പോർട് മോഡിൽ 85കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ദൂര പരിധി. 60km/hr ആണ് പരമാവധി വാഹനത്തിന്റെ വേഗത. ബാറ്ററി മുഴുവനായി ചാർജ് ചെയ്യാൻ വേണ്ടി 5മണിക്കൂറാണ് കമ്പനി അവകാശപ്പെടുന്ന സമയ ദൈർഗ്യം. വളരെ എളുപ്പത്തിൽ വീട്ടിൽ നിന്ന് ചാർജ് ചെയ്യാൻ പറ്റുന്ന രീതിയിലാണ് ചാർജിങ് സംവിധാനം. അതിന് പുറമെ ഇടയ്ക് ഇടയ്ക്കുള്ള ഫ്രണ്ട് ഡിസ്ക് ബ്രേക്കിങ്ങിലൂടെ കൈനറ്റിക് എനർജി ഇലക്ട്രിക് എനർജി ആക്കി മാറ്റാനുള്ള സാങ്കേതികവിദ്യ വാഹനത്തിന് നൽകിയിരുന്നതായി കമ്പനി അവകാശപ്പെടുന്നു. അതുവഴി 2.7കിലോമീറ്റർ ദുരം ഓടാനുള്ള ചാർജ് ഇതുവഴി ഉല്പാദിപ്പിക്കുന്നു. അതുപോലെ തന്നെ ഇതുവരെ മറ്റു സ്കൂട്ടറിൽ കാണാത്ത റിവേഴ്‌സ് മോഡ് ഈ വാഹനത്തിനുണ്ട്. 5km/hr ആണ് പരമാവധി വേഗത. അതുകൊണ്ട് തന്നെ ഏത് പ്രായക്കാർക്കും അതികം ആയാസമില്ലാതെതന്നെ വാഹനം നീക്കി പാർക്ക് ചെയ്യാൻ സാധിക്കുന്നു.
വില :ഫ്രണ്ട് ഡിസ്ക് ബ്രേയ്ക്കോടുകൂടിയ പ്രീമിയം മോഡലിന് 1.15ലക്ഷം രൂപയും,ഫ്രണ്ട് &ബാക്ക് ഡ്രം ബ്രേയ്ക്കോട് കൂടിയ അർബൻ മോഡലിന് 1ലക്ഷം രൂപയുമാണ് പൂനെ എക്സ് ഷോറൂം വില. നിലവിൽ പുനെയിലും ബാംഗ്ലൂരിലും മാത്രമാണ് ചേതക് സ്കൂട്ടർ ഇറങ്ങുന്നത്.