Shutterbugee

Shutterbugee Portrait Photographer wayanadan

16/01/2019

ഒരു ടെസ്‌ല മോഡൽ ത്രീ കാർ പൂർണമായി ഹാക്ക് ചെയ്താൽ നിങ്ങൾക്കു ലഭിക്കുക 9 ലക്ഷം യുഎസ് ഡോളർ (ആറു കോടിയിലധികം രൂപ) വരെ ...

29/03/2018

ബൈക്കിൽ പോകുന്നവന്റെ പിടലിക്ക് അടിക്കുക, നിർത്താതെ പോകുന്ന വാഹനങ്ങളെ പുറകേ ചെന്ന് ഇടിച്ചിടുക തുടങ്ങിയ കലാപരി...

പൊ​തു​നി​ര​ത്തു​ക​ളിൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യു​ടെ മ​റ​വിൽ പൊ​ലീ​സ് കാ​ട്ടി​ക്കൂ​ട്ടു​ന്ന അ​തി​ക്ര​മ​ങ്ങൾ​ക്കെ​തി​രെ മു​ഖ്യ​...
27/03/2018

പൊ​തു​നി​ര​ത്തു​ക​ളിൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യു​ടെ മ​റ​വിൽ പൊ​ലീ​സ് കാ​ട്ടി​ക്കൂ​ട്ടു​ന്ന അ​തി​ക്ര​മ​ങ്ങൾ​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി​യും പൊ​ലീ​സ് മേ​ധാ​വി​യും കൂ​ട​ക്കൂ​ടെ മു​ന്ന​റി​യി​പ്പു​കൾ നൽ​കാ​റു​ണ്ടെ​ങ്കി​ലും കു​റ​വൊ​ന്നും കാ​ണു​ന്നി​ല്ല. ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങൾ​ക്കും കു​റ​വൊ​ന്നു​മി​ല്ല. പൊ​ലീ​സ് പ​രി​ശോ​ധ​ക​രെ​ക​ണ്ട് ഭ​യ​ന്നോ​ടു​ന്ന​വ​രുൾ​പ്പെട്ട വാ​ഹ​നാ​പ​ക​ട​ങ്ങ​ളിൽ ജീ​വൻ ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ സം​ഖ്യ​യും കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഗ​താ​ഗത നി​യ​മ​ങ്ങൾ ലം​ഘി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടി കേ​സെ​ടു​ത്തു ശി​ക്ഷി​ക്കേ​ണ്ട​ത് വ​ള​രെ ആ​വ​ശ്യ​മാ​ണെ​ങ്കി​ലും അ​തി​ന് സ്വീ​ക​രി​ക്കു​ന്ന മാർ​ഗ്ഗം പ​ല​പ്പോ​ഴും പ്രാ​കൃ​ത​വും മ​നു​ഷ്യ​ന്റെ അ​ന്ത​സ്സി​ന് നി​ര​ക്കാ​ത്ത​തു​മാ​ണ്. ഇ​ര​യെ പി​ടി​കൂ​ടി ഇ​ഞ്ചി​ഞ്ചാ​യി പീ​ഡി​പ്പി​ച്ചു ര​സി​ക്കു​ന്ന ചില ദു​ഷ്ട​മൃ​ഗ​ങ്ങ​ളെ​പ്പോ​ലെ വാ​ഹ​ന​പ​രി​ശോ​ധ​കർ പെ​രു​മാ​റി​യാൽ ജ​ന​രോ​ഷ​ത്തിൽ നി​ന്ന് അ​വ​രെ ര​ക്ഷി​ക്കാൻ സർ​ക്കാർ ത​ന്നെ രം​ഗ​ത്തി​റ​ങ്ങേ​ണ്ടി​വ​രാ​റു​ണ്ട്. ക​ള്ള​ന്മാ​രെ പോ​ലെ പാ​ത​യു​ടെ വ​ള​വി​ലും തി​രി​വി​ലും കാ​ത്തു​നി​ന്ന് വാ​ഹ​ന​ങ്ങൾ ത​ട​ഞ്ഞു​നിർ​ത്തി പ​രി​ശോ​ധന ന​ട​ത്ത​രു​തെ​ന്ന സർ​ക്കാർ നിർ​ദ്ദേ​ശ​ത്തി​ന് പൊ​ലീ​സ് യാ​തൊ​രു വി​ല​യും ക​ല്പി​ച്ചി​ട്ടി​ല്ല. തി​ര​ക്കേ​റിയ സ​മ​യ​ങ്ങ​ളിൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം ഇ​ങ്ങ​നെ​യു​ള്ള അ​പ​കട വ​ള​വു​ക​ളി​ലും തി​രി​വു​ക​ളി​ലും വാ​ഹ​ന​പ​രി​ശോ​ധന ന​ട​ത്തു​ന്ന പൊ​ലീ​സ് സം​ഘ​ങ്ങൾ സ്ഥി​രം കാ​ഴ്ച​യാ​ണ്. പൊ​ലീ​സി​നെ​ക​ണ്ട് ശ​ര​വേ​ഗ​ത്തിൽ പാ​യു​ന്ന​വ​രി​ല​ദി​ക​വും ചെ​റു​പ്പ​ക്കാ​രാ​കും. പി​ടി​യിൽ​പെ​ടാ​തി​രി​ക്കാ​നു​ള്ള മ​ര​ണ​പ്പാ​ച്ചി​ലിൽ ഇ​വർ അ​പ​ക​ട​ത്തിൽ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്. ഇ​ങ്ങ​നെ ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ത്തിൽ​പ്പെ​ട്ട് അ​കാ​ല​മൃ​ത്യു പ്രാ​പി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചു​ള്ള ദാ​രു​ണ​ക​ഥ​കൾ മി​ക്ക​വാ​റും എ​ല്ലാ ആ​ഴ്ച​യി​ലും മാ​ദ്ധ്യ​മ​ങ്ങ​ളിൽ കാ​ണാം. സം​ഭ​വ​വു​മാ​യി ബ​ന്ധ​മു​ള്ള പൊ​ലീ​സു​കാ​രെ ചി​ല​പ്പോൾ ശി​ക്ഷാ​ന​ട​പ​ടി എ​ന്ന നി​ല​യിൽ സ​സ്പെൻ​ഡ് ചെ​യ്യു​ക​യോ സ്ഥ​ലം മാ​റ്റു​ക​യോ ചെ​യ്‌തെന്നി​രി​ക്കും. ജ​ന​രോ​ഷം ത​ണു​പ്പി​ക്കുക എ​ന്ന ഒ​റ്റ​ല​ക്ഷ്യ​മേ ഇ​ത്ത​രം ന​ട​പ​ടി​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്നു​ള്ളൂ. ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രെ​ല്ലാം അ​ദി​ക​ദി​വ​സം ക​ഴി​യു​ം മു​മ്പേ സർ​വീ​സിൽ മ​ട​ങ്ങി എ​ത്തു​ക​യും ചെ​യ്യും. ഏ​തൊ​രു സർ​ക്കാ​രും ഏ​റ്റ​വു​മ​ദി​കം ദു​ഷ്പ്പേ​ര് സ​മ്പാ​ദി​ക്കു​ന്ന​ത് പൊ​ലീ​സ് സേ​ന​വ​ഴി​യാ​ണെ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണം എ​ത്ര​വേ​ണ​മെ​ങ്കി​ലു​മു​ണ്ട്. പൗ​രാ​വ​കാ​ശ​ങ്ങ​ളു​ടെ കാ​വൽ ഭ​ട​ന്മാ​രാ​യി ജ​ന​ങ്ങൾ​ക്കൊ​പ്പം നിൽ​ക്കേ​ണ്ട പൊ​ലീ​സ് പൊ​തു ഇ​ട​ങ്ങ​ളിൽ അ​വ​രു​ടെ ശ​ത്രു​ക്ക​ളെ പോ​ലെ പെ​രു​മാ​റാൻ തു​ട​ങ്ങി​യാൽ പ്ര​തി​ക്കൂ​ട്ടി​ലാ​കു​ന്ന​തും അ​വ​മ​തി നേ​രി​ടേ​ണ്ടി​വ​രു​ന്ന​തും അ​ദി​കാ​ര​ത്തി​ലി​രി​ക്കു​ന്ന സർ​ക്കാ​രാ​കും. വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ട​യിൽ ഒ​രു​വിധ അ​തി​ക്ര​മ​വും പാ​ടി​ല്ലെ​ന്നും മ​ര്യാ​ദ​യോ​ടു​കൂ​ടി മാ​ത്ര​മേ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പെ​ടാ​വൂ എ​ന്നും മു​ഖ്യ​മ​ന്ത്രി പ​ല​യാ​വർ​ത്തി പൊ​ലീ​സ് സേ​ന​യ്ക്ക് നിർ​ദ്ദേ​ശം നൽ​കി​യി​ട്ടു​ള്ള​താ​ണ്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തിൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യിൽ പാ​ലി​ക്കേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങൾ സ​വി​സ്ത​രം പ്ര​തി​പാ​ദി​ച്ചു​കൊ​ണ്ട് ഡി.​ജി.​പി പ​ല​കു​റി സർ​ക്കു​ലർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഇ​തൊ​ന്നും പോ​രാ​തെ ബ​ഹു​മാ​ന​പ്പെ​ട്ട ഹൈ​ക്കോ​ട​തി​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ര​വു​കൾ ഇ​റ​ക്കി​യി​ട്ടു​ള്ള​താ​ണ്. പ​രി​ശോ​ധ​ന​യ്ക്കാ​യി വാ​ഹ​ന​ങ്ങൾ നി​ര​നി​ര​യാ​യി ത​ട​ഞ്ഞി​ട​രു​തെ​ന്നും പ​രി​ശോ​ധ​നാ ഉ​ദ്യോ​ഗ​സ്ഥർ വാ​ഹന ഉ​ട​മ​യു​ടെ അ​ടു​ത്തു​ചെ​ന്നു​വേ​ണം രേ​ഖ​കൾ പ​രി​ശോ​ദി​ക്കാ​നെ​ന്നും പ​രി​ശോ​ധന സൗ​ഹൃ​ദ​പൂർ​വം വേണ​മെ​ന്നും മ​റ്റും അ​നു​ശാ​സി​ച്ചി​ട്ടു​ള്ള​താ​ണ്. എ​ന്നാൽ അ​ദി​കാ​രം മു​ഷ്ക്കോ​ടു​കൂ​ടി​ത​ന്നെ പ്ര​ദർ​ശി​പ്പി​ക്കാ​നും പ്ര​യോ​ഗി​ക്കാ​നു​മു​ള്ള​താ​ണെ​ന്ന മൂ​ഢ​വി​ശ്വാ​സ​ത്തിൽ നി​ന്നു പു​റ​ത്തു​ക​ട​ക്കാൻ പൊ​ലീ​സി​ന് ഇ​നി​യും ക​ഴ​ഞ്ഞി​ട്ടി​ല്ല. വാ​ഹ​ന​ത്തി​ലു​ള്ള​വർ ത​ന്റെ സ​വി​ധ​ത്തിൽ വ​ന്ന് ഓ​ച്ഛാ​നി​ച്ച് നി​ന്നി​ല്ലെ​ങ്കിൽ അ​നു​ഭ​വം പു​റ​ത്തു​പ​റ​യാൻ കൊ​ള്ളാ​ത്ത ത​ര​ത്തി​ലാ​യി​രി​ക്കും. പൊ​തു നി​ര​ത്തി​ലൂ​ടെ വാ​ഹ​ന​വു​മാ​യി പോ​കു​ന്ന​വ​രെ​ല്ലാം ശ​ത്രു​ക്ക​ളെ​ന്ന നി​ല​യി​ലാ​കും പ​ല​പ്പോ​ഴും പൊ​ലീ​സി​ന്റെ പെ​രു​മാ​റ്റം. വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ഉ​ണ്ടാ​കാ​റു​ള്ള സം​ഘർ​ഷ​ത്തി​നും അ​തി​രു​ക​ട​ന്ന പെ​രു​മാ​റ്റ​ത്തി​നു​മെ​ല്ലാം കാ​ര​ണം പൊ​ലീ​സിൽ നി​ന്നു​ണ്ടാ​കു​ന്ന മോ​ശം സ​മീ​പ​നം ത​ന്നെ​യാ​ണ്. കൈ​കാ​ണി​ച്ചി​ട്ടും നി​റു​ത്താ​തെ പോ​കു​ന്ന വാ​ഹ​ന​ത്തെ പി​ന്തു​ടർ​ന്നു പി​ടി​കൂ​ടേ​ണ്ട കാ​ര്യ​മി​ല്ല. ആ​ളെ ക​ണ്ടു​പി​ടി​ച്ചു ശി​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​നം വേ​ണ്ട​ത്ര ഉ​ണ്ട്. ആ​ല​പ്പുഴ ക​ഞ്ഞി​ക്കു​ഴി​യിൽ ഇ​ങ്ങ​നെ വാ​ഹ​ന​പ​രി​ശോ​ധന ന​ട​ത്തിയ പൊ​ലീ​സു​കാർ പി​ന്തു​ടർ​ന്ന് ജീ​പ്പ് കു​റു​കെ​യി​ട്ട​തി​നെ തു​ടർ​ന്നാ​ണ് ബൈ​ക്കു​കൾ കൂ​ട്ടി​യി​ടി​ച്ച് വീ​ട്ട​മ്മ​യും യു​വാ​വും റോ​ഡിൽ ത​ല​യ​ടി​ച്ചു​വീ​ണ് മ​രി​ച്ച​ത്. സ​മാ​ന​മായ അ​പ​ക​ട​മ​ര​ണ​ങ്ങൾ സ​മീ​പ​കാ​ല​ത്ത് വേ​റെ​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്. മ​ല​പ്പു​റ​ത്ത് ഗ​വർ​ണർ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​തി​നി​ടെ വ​യോ​ദി​ക​നായ മുൻ സ്റ്റേ​ഷൻ മാ​സ്റ്റ​റെ ഡ്യൂ​ട്ടി​ക്കു നി​ന്ന പൊ​ലീ​സു​കാ​രൻ മു​ഖ​ത്ത​ടി​ച്ചു പ​രി​ക്കേ​ല്പി​ച്ച സം​ഭ​വ​ത്തി​നു പി​ന്നി​ലും പൊ​ലീ​സി​ന്റെ അ​മി​താ​ദി​കാര പ്ര​മ​ത്ത​ത​യാ​ണ് കാ​ണാ​നാ​വു​ക. വി.​ഐ.​പി സു​ര​ക്ഷ​യു​ടെ പേ​രിൽ പൊ​ലീ​സ് കാ​ട്ടി​ക്കൂ​ട്ടു​ന്ന പേ​ക്കൂ​ത്തു​കൾ പ​ല​പ്പോ​ഴും അ​രോ​ച​ക​മെ​ന്നു മാ​ത്ര​മ​ല്ല ജ​നാ​ദി​പ​ത്യ സ​ങ്ക​ല്പ​ത്തി​നു​ത​ന്നെ നി​ര​ക്കാ​ത്ത​തു​മാ​ണ്. അ​യി​ത്തം നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഭൂ​ത​കാ​ല​ത്തെ​യാ​ണ് ഇ​തൊ​ക്കെ ഓർ​മ്മി​പ്പി​ക്കു​ന്ന​ത്.
പൊ​തു​ജ​ന​ങ്ങ​ളോ​ടു നി​ല​വി​ട്ടു പെ​രു​മാ​റു​ന്ന പൊ​ലീ​സു​കാർ ദ​യാ​ര​ഹി​ത​മാ​യി ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്നു വ​ന്നാ​ലേ ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങൾ​ക്ക് കു​റ​വു​ണ്ടാ​വു​ക​യു​ള്ളൂ. സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച് ഏ​ഴു പ​തി​റ്റാ​ണ്ടു​ക​ഴി​ഞ്ഞി​ട്ടും കാ​ക്കി​യി​ട്ട​വ​രെ ക​ണ്ടാൽ ജ​ന​ങ്ങൾ പേ​ടി​ച്ച് ഒ​ളി​ക്ക​ണ​മെ​ന്നു​വ​രു​ന്ന​ത് പൗ​രാ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ജ്ഞത നി​ല​നിൽ​ക്കു​ന്ന​തു​കൊ​ണ്ടു​കൂ​ടി​യാ​ണ്. സം​സ്കാ​ര​ശൂ​ന്യ​രാ​കാ​തെ ത​ന്നെ പൊ​ലീ​സി​ന് അ​വ​രു​ടെ കർ​ത്ത​വ്യ​നിർ​വഹ​ണം ഭം​ഗി​യാ​യി ന​ട​ത്താ​നാ​കും. അ​തി​നു​ള്ള പ​രി​ശീ​ല​നം കൂ​ടി അ​വർ​ക്ക് നൽ​കേ​ണ്ടി​യി​രി​ക്കു​ന്നു.
കടപ്പാട് :കേരള കൗമുദി

25/03/2018

കോട്ടയത്ത് സ്റ്റേഷനിലെത്തിയ യുവാവിനെ പച്ചത്തെറി വിളിച്ച് എസ്ഐ. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലാണ് നമ്പര്‍ പ്....

24/03/2018
25/07/2017
11/07/2017

Like & Share Ramanan

NB: നേരെ നോക്കി ഓടിക്കണം 😜

26/06/2017

Address

Kalpetta
673576

Telephone

9745534385

Website

Alerts

Be the first to know and let us send you an email when Shutterbugee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shutterbugee:

Share