23/07/2015
യുവാവിന്റെ മരണം
കൊലപാതകമെന്ന്
സംശയം; കാമുകിയുടെ
വീട്ടില് രാത്രി തങ്ങി
മടങ്ങുമ്പോള് മരണം;
തുടയിലും കഴുത്തിലും
വെട്ടിയ പാടുകള്;
അന്വേഷണം കാമുകിയുടെ
പിതാവിലേക്ക്
Story Dated: Wednesday, July 22, 2015 1:57 pm IST
എരുമേലി: അര്ദ്ധരാത്രിയില് ബൈക്കുാമയി വീട്ടില്
നിന്നിറങ്ങിയ എന്ജിനീയറിങ്
വിദ്യാര്ത്ഥിയെ റോഡില് മരിച്ച നിലയില്
കാണപ്പെട്ട സംഭവവം
കൊലപാതകമെന്ന്
സംശയം. മണങ്ങല്ലൂര് താനത്തുപറമ്പില്
സൈനുദീന്ആരിഫ ദമ്പതികളുടെ മകനായ
റെമിസിനെയാണ് (20)
എരുമേലികാഞ്ഞിരപ്പള്ളി ഹൈവേയില് മരിച്ചനിലയില്
കണ്ടെത്തിയത്. അപകടമരണമെന്ന്
എഴുതിത്ത്ത്തള്ളാന് ലോക്കല്
പൊലീസ് ഒരുങ്ങുമ്പോഴും
കൊലപാതകത്തിലേക്ക് വിരല് ചൂണ്ടുന്ന
തെളിവുകള് ഏറെയുണ്ട്.
റെമിസിന്റെ കാമുകിയുടെ
പിതാവിനെ ചുറ്റിപ്പറ്റിയാണ് സംശയങ്ങള്
നീങ്ങുന്നത്. കാമുകിയുടെ മെസേജ്
കിട്ടിയതിനെ തുടര്ന്നാണ് രാത്രിയില്
റെമീസ് ബൈക്കുമായി വീട്ടില്
നിന്ന് ഇറങ്ങിയത്. വീട്ടിലേക്ക് വരാന്
ആവശ്യപ്പെടുന്ന മെസേജ്
റെമീസിന്റെ ഫോണില് ഉണ്ടത്രേ.
അതിന് ശേഷം രാത്രി പന്ത്രണ്ടര മുതല് രണ്ട്
മണിവരെ ഈ വീട്ടില്
റെമീസും ഉണ്ടായിരുന്നു. അതിന്
ശേഷമാണ് മരണം സംഭവിച്ചിരിക്കുന്നത്.
സാഹചര്യ തെളിവുകളും
കൊലപാതകത്തിലേക്കാണ് വിരല്
ചൂണ്ടുന്നത്. പോസ്റ്റ് മോര്ട്ടം ചെയ്ത
ഡോക്ടറും വാഹനാപകടമല്ല നടന്നതെന്ന
സൂചന നല്കുന്നു. കഴുത്തിന് വെട്ടുള്ളതു
പോലെ പൊലീസ്
പറയുകയും ചെയ്യുന്നു. കാലിനും
വാളുകൊണ്ടുള്ള മുറവിന് സമാനമായ
ഒന്നുണ്ട്. ബൈക്കിനാകട്ടെ ചവിട്ടു
കൊണ്ടതിന്റെ കേടുപാടുകളാണ്
ഉള്ളതും. ഈ സാഹചര്യത്തില്
റെമീസിനെ കൊന്ന
ശേഷം
സ്ഥലത്തുകൊണ്ടിട്ടതാകാമെന്നാണ്
ആക്ഷേപം. അപകടം പറ്റിയ സ്ഥലത്ത്
രക്തം തളം കെട്ടി
നില്ക്കാത്തതും സംശയം കൂട്ടുന്നു.
പണി ചെയ്യാനായി ഒതുക്കിയിട്ടിരുന്ന
പെട്ടി ഓട്ടോയ്ക്ക് സമീപമാണ്
ബൈക്കിനേയും റെമീസിനേയും
കണ്ടത്. ഈ പെട്ടി ഓട്ടോ
പൊളിക്കാനായി റോഡരികില് ഒതുക്കിയിട്ടതാണ്.
പ്രദേശ വാസികള്ക്കെല്ലാം ഇത്
അറിയാവുന്നതുമാണ്. ഓട്ടോയുടെ
പിന്ഭാഗത്തെ ടയര് പഞ്ചറാണ്.
അപകടത്തിലാണ് ഇത് സംഭവിച്ചതെന്ന്
വരുത്തി തീര്ക്കാന് ആരോ മനപ്പൂര്വ്വം
ചെയ്തതാണിതെന്നാണ് നാട്ടുകാരുടെ
പക്ഷം. അല്ലാത്ത പക്ഷം അപകടം
നടന്നിടത്ത് രക്തം
കെട്ടികിടക്കുമായിരുന്നു.
റെമീസിന്റെ മൊബൈല്
വിശദമായി പരിശോധിച്ചാല് തന്നെ കാര്യങ്ങള്
വ്യക്തമാകും. പോസ്റ്റ് മോര്ട്ടം ചെയ്ത
ഡോക്ടറുടെ വാക്കുകളില് തന്നെ
കഴുത്തിലെ മുറിവ് വാളുകൊണ്ട്
ഉണ്ടായതാകാമെന്ന സൂചനയുണ്ട്.
റെമീസി