Tyre Tech

Tyre Tech Wheel Alignment | Wheel Balancing | Tyres | Tyre Repairs |
insta .tech

Ceat 3.50-19 tech
17/12/2021

Ceat 3.50-19
tech

195/55R16Wanda LinglongDm for details
11/11/2021

195/55R16
Wanda
Linglong
Dm for details

നിങ്ങളുടെ ചക്രങ്ങൾ കൃത്യമായി വിന്യസിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിനും ,നിങ്ങളുടെ ടയറുകളുടെ പ്രകടനവും ദീർഘായുസ്സും മെച്...
24/04/2021

നിങ്ങളുടെ ചക്രങ്ങൾ കൃത്യമായി വിന്യസിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിനും ,നിങ്ങളുടെ ടയറുകളുടെ പ്രകടനവും ദീർഘായുസ്സും മെച്ചപ്പെടുത്തുന്നതിനും വീൽ അലൈൻമെൻറ്ന്ന് പ്രധാനപങ്കുണ്ട്.

റോഡിലെ കുഴികളിൽ അതിവേഗതയിൽ ചെന്നു പതിക്കുന്നതും, അസമമായ പ്രതലങ്ങളിൽ‌ ഡ്രൈവിംഗ്, എന്നിവയിലൂടെ പലപ്പോഴും നിങ്ങളുടെ വാഹനത്തിൻറെ വീൽ അലൈൻമെൻറ് തെറ്റുന്നു.

വാഹനങ്ങളുടെ ഫ്രണ്ടിൽ വരുന്ന മെക്കാനിക്കൽ സംബന്ധമായ പണികൾ സസ്പെൻഷൻ സംബന്ധമായ സർവീസുകൾ, ബോൾ ജോയിൻറ്കളുടെ ഇൻസ്റ്റാൾമെൻറ് സർവീസ് ,ബ്രേക്ക് പാട്ടുകളുടെയും കാലിപ്പറുകളുടെയും സർവീസുകൾ എന്നിവയിലൂടെ വണ്ടിയുടെ അലൈൻമെൻറ് വ്യത്യാസം വരുന്നു അത് ഒരു അലൈൻമെൻറ് ഷോപ്പിൽ വന്ന് റെക്റ്റിഫയി ചെയ്യേണ്ടതാണ് വണ്ടിയുടെ വ്യത്യാസം വരാൻ സാധ്യതയുണ്ട് അതിനാൽ നിങ്ങളുടെ വാഹനത്തിൻ്റെ ചക്രങ്ങളുടെ കൃത്യമായ അലൈൻമെൻറ് നിലനിർത്തേണ്ടത് അത്യാവശ്യമാണ്, കൃത്യമായ അലൈൻമെൻറ് നിങ്ങളുടെ ടയറുകളുടെ ഗുണനിലവാരവും പ്രകടനവും മികച്ചതായി നിലനിർത്തുവാൻ സഹായിക്കുന്നു.

ഓരോ 4000 കിലോമീറ്ററിലും നിങ്ങളുടെ വീൽ അലൈൻമെൻറ് പരിശോധിക്കണമെന്നും നിങ്ങളുടെ വാഹനത്തിന്റെ ഡ്രൈവിംഗിലോ ഹാൻഡ്ലിങ്ലോ എന്തെങ്കിലും മാറ്റം അനുഭവപ്പെടുമ്പോഴും ഞങ്ങൾ ശുപാർശ ചെയ്യുന്നു.

നിങ്ങളുടെ ചക്രങ്ങളുടെ ആംഗിൾ കാലക്രമേണ വ്യത്യാസം വരുന്നതിലുടെ നിങ്ങളുടെ ഡ്രൈവിംഗ് അനുഭവത്തിൽ വിവിധ മാറ്റങ്ങൾ വരുന്നു.


അസമമായ രീതിയിലുള്ള ടയർ തേയൽ,സ്ട്രൈറ്റ് റോഡിൽ വാഹനമോടിക്കുമ്പോൾ വാഹനം ഇടത്തോട്ടോ വലത്തോട്ടോ ഉള്ള വലിവ് അലൈൻമെൻറ് വിത്യാസം ചൂണ്ടിക്കാണിക്കുന്നു

നിങ്ങളുടെ ടയറുകൾ, സ്റ്റിയറിംഗ്, സസ്പെൻഷൻ, ബ്രേക്കുകൾ എന്നിവയിൽ അനാവശ്യമായ തേയൽ ഒഴിവാക്കാൻ ശരിയായ വിൽ അലിങ്മെൻ്റ് നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

കൃത്യമായ ചക്ര വിന്യാസം ഡ്രൈവിംഗ് സ്ഥിരതയെ ഒപ്റ്റിമൈസ് ചെയ്യുന്നു, ടയർ ആയുസ്സ് വർദ്ധിപ്പിക്കുകയും നിങ്ങളുടെ വാഹനത്തിന്റെ മൊത്തത്തിലുള്ള ഹാൻഡിൽ ഇങ്ങിനെയും പെർഫോമൻസിനെയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു

നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളുംഅടുത്ത കാലത്തായി സാധാരണ പാസഞ്ചര്‍ കാറുകളിലും നൈട്രജന്‍ ടയറുകള്‍ ഇടംപിടിച്ച് കൊണ്ട...
22/04/2021

നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

അടുത്ത കാലത്തായി സാധാരണ പാസഞ്ചര്‍ കാറുകളിലും നൈട്രജന്‍ ടയറുകള്‍ ഇടംപിടിച്ച് കൊണ്ടിരിക്കുകയാണ്. അതെന്താകാം നൈട്രജന്‍ ടയറുകള്‍ക്ക് ഇത്ര പ്രചാരം ലഭിക്കാന്‍ കാരണമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? നൈട്രജന്‍ ടയറുകളുടെ ഗുണങ്ങള്‍ പരിശോധിക്കാം —

സമ്മര്‍ദ്ദം നഷ്ടപ്പെടുന്നില്ല

പുതുപുത്തനാണെങ്കില്‍ പോലും ട്യൂബുകളിലും ടയര്‍ ലൈനറുകളിലും അതിസൂക്ഷ്മമായ വിള്ളലുകള്‍ ഇടംപിടിക്കും. അതിനാല്‍ ഈ വിള്ളലുകളിലൂടെ ടയര്‍ സമ്മര്‍ദ്ദം പതിയെ കുറയും.

തത്ഫലമായി ഇടവേളകളില്‍ ടയര്‍ സമ്മര്‍ദ്ദം പരിശോധിക്കേണ്ടതായി വരും. എന്നാല്‍ നൈട്രജന്‍ ടയറുകള്‍ക്ക് ഈ പ്രശ്‌നം കുറവാണ്. നൈട്രജന്റെ രാസഘടനയാണ് ഇതിന് കാരണവും.

കുറഞ്ഞ പ്രതിപ്രവര്‍ത്തനം

വായുവിനെ അപേക്ഷിച്ച് വീല്‍ റിമ്മുകളിലെ ലോഹവുമായി നൈട്രൈജന്‍ പ്രതിപ്രവര്‍ത്തിക്കില്ല. സാധാരണയായി ടയറിനുള്ളിലെ ഓക്‌സിജനും ഈര്‍പ്പവും കാരണം ലോഹഘടകങ്ങളില്‍ ഓക്‌സിഡൈസേഷന്‍ (തുരുമ്പ്) നടക്കും.

എന്നാല്‍ നൈട്രജന്‍ ടയറുകള്‍ക്ക് ഈ പ്രശ്‌നമില്ല.

കുറഞ്ഞ താപം

റോഡിലൂടെ കാര്‍ നീങ്ങുമ്പോള്‍ ടയറിന്റെ താപം വര്‍ധിക്കാറുണ്ട്. സാധാരണ ടയറുകളെ അപേക്ഷിച്ച് നൈട്രജന്‍ നിറച്ച ടയറുകളുടെ താപം താരതമ്യേന കുറവാണ്. ഒപ്പം റോഡ് പ്രതലം, വേഗത, ഭാരം എന്നിവയെല്ലാം ടയറിന്റെ താപത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

വര്‍ധിച്ച ആയുര്‍ദൈര്‍ഘ്യം

ടയര്‍ പ്രവര്‍ത്തിക്കുമ്പോഴുള്ള താപത്തെ അടിസ്ഥാനപ്പെടുത്തിയാണ് അതത് ടയറുകളുടെ ആയുര്‍ദൈര്‍ഘ്യം.

അമിത വേഗതയിലും അമിത ഭാരത്തിലും നൈട്രജന്‍ ടയറുകളില്‍ താരതമ്യേന കുറഞ്ഞ താപമാണ് സൃഷ്ടിക്കപ്പെടാറുള്ളത്. തത്ഫലമായി നൈട്രജന്‍ ടയറുകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം ഒരല്‍പം കൂടുതലാണ്.

ഗുണങ്ങള്‍ക്ക് ഒപ്പം ഒരുപിടി ദോഷങ്ങളും നൈട്രജന്‍ ടയറുകള്‍ക്ക് ഉണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം —

വില

സാധാരണ എയർ അപേക്ഷിച്ച് നൈട്രജന്‍ വില ഒരല്‍പം കൂടുതലാണ്.

മെയിന്റനന്‍സ്

ഒരിക്കല്‍ ടയറില്‍ നൈട്രജന്‍ നിറച്ചാല്‍ തുടര്‍ന്നും നൈട്രജന്‍ തന്നെ അതേ ടയറില്‍ നിറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇനി നൈട്രജന്‍ കിട്ടാത്ത സാഹചര്യത്തില്‍ സമ്മര്‍ദ്ദമേറിയ വായു നിറയ്ക്കാമെങ്കിലും നൈട്രജന്റെ ആനുകൂല്യങ്ങള്‍ മുഴുവന്‍ നഷ്ടപ്പെടും.

   #വിഷു ആശംസകൾ
13/04/2021

#വിഷു ആശംസകൾ

27/03/2021

.tech
21/02/2021

.tech

24/12/2020

Address

Koovappally
Erumely
686518

Opening Hours

Monday 8:30am - 8pm
Tuesday 8:30am - 8pm
Wednesday 8:30am - 8pm
Thursday 8:30am - 8pm
Friday 8:30am - 8pm
Saturday 8:30am - 8pm

Telephone

+919497280615

Website

Alerts

Be the first to know and let us send you an email when Tyre Tech posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tyre Tech:

Share