Aiswarya School Of Driving, Mulakuzha Chenganoor

Aiswarya School Of Driving, Mulakuzha Chenganoor Obey Traffic Rules and Regulations

19/10/2024

ജാഗ്രത: നിയന്ത്രണം നഷ്ടപെടാം...''വാഹനത്തിന് തീപിടിച്ചാൽ ഇതും സംഭവിക്കാം.

19/08/2023
Merry Christmas to all🤶🎄🎅
24/12/2022

Merry Christmas to all🤶🎄🎅

14/08/2022

Happy Independence day

10/07/2022

Mech #

07/07/2022
21/06/2022

*മാ... നിഷാദാ*

*അരുതേ.. ഈ മത്സരപ്പാച്ചിൽ*
🙏

ഇരുചക്ര വാഹനങ്ങൾ മുഖാമുഖം കൂട്ടിയിടിച്ചു രണ്ട് കൂട്ടരും മരണപ്പെടുന്ന വാർത്തകൾ പതിവാകുന്നുവോ ?

അത്തരം അപകടങ്ങളിൽ ഒരു വശത്ത് (മിക്കപ്പോഴും രണ്ടു വശത്തും) ന്യൂജൻ ബൈക്കുകളും ടീനേജർമാരും തന്നെയാകും.
ആ വാഹനങ്ങൾ ഒന്ന് പരിശോധിച്ചാൽ ചില കോഡുകൾ അഥവാ സാമൂഹിക മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഐഡികൾ എഴുതിയിട്ടുണ്ടാകും. ആ ഐഡിയിൽ കയറി നോക്കുമ്പോഴാണ് ഈ അഭ്യാസിയുടെ പൂർവ്വകാല അപകടകരമായ റോഡ് അഭ്യാസങ്ങളും കാണാൻ സാധിക്കുക. നിരവധി ടീനേജരായ ഫോളോവേഴ്സസും ഗ്യാലറിയിലിരുന്ന് ആസ്വദിക്കുന്ന വിധം അയാളുടെ അതിസാഹസികതകൾക്ക് കൈയ്യടിക്കാനും ലൈക്കടിച്ച് പ്രോത്സാഹിപ്പിക്കാനും ഒപ്പമുണ്ടാകും.

തുച്ഛമായ വരുമാനം മാത്രമുള്ള രക്ഷിതാക്കൾ ഇളംമുറക്കാരുടെ നിർബന്ധത്താൽ ലോണെടുത്ത വാങ്ങിയ ലക്ഷങ്ങൾ വിലയുള്ള നല്ല പെർഫോർമൻസ് ഉള്ള ന്യൂജൻ വാഹനങ്ങൾ മറ്റേതൊരു വാഹനവും പോലെ അപകട സാദ്ധ്യതയുള്ള ഒരു യന്ത്രം മാത്രമാണ്. അതിലെ അപകടരഹിതയാത്ര എന്നത് പൂർണ്ണമായും അതിന്റെ നിയന്ത്രിതാവിന്റെ കൈയ്യിൽ മാത്രം നിക്ഷിപ്തമായ ഒന്നുമാണ്.

സ്വയം നിയന്ത്രിക്കാൻ തന്നെ കഴിയാത്ത മാനസിക പക്വതയും ശാരീരിക ക്ഷമതയും ഉള്ളവർ അത്തരം ഒരു യന്ത്രം കൈയ്യിലെത്തുമ്പോൾ ആവേശപൂർവ്വം കാട്ടുന്ന അഭ്യാസങ്ങൾ വരുത്തിവയ്ക്കുന്ന നഷ്ടം അവർക്കും
കുടുബത്തിനും മാത്രമല്ല,
നിരപരാധികളായ
മറ്റ് റോഡ് ഉപഭോക്താക്കൾക്കും അവരുടെ കുടുംബങ്ങൾക്കും കൂടിയാണ് എന്നതാണ് വസ്തുത.
പക്ഷെ അതു മിക്കപ്പോഴും ആ കുടുംബങ്ങൾക്ക് താങ്ങാകേണ്ട ഒരു ജീവനാകാം. അവർക്കത് താങ്ങാനാവാത്ത എന്നന്നേക്കുമായി നികത്താനാകാത്ത നഷ്ടങ്ങളുമായിരിക്കാം.

നല്ല റോഡുകൾ ഇല്ല എന്ന് പരിതപിക്കുന്ന നാം, ലഭ്യമായ നല്ല റോഡുകളിൽ ട്രാഫിക് തിരക്കുകൾ ഒട്ടും ഇല്ലെങ്കിലും, നല്ലവിലയും നല്ല പ്രവർത്തനക്ഷമതയും കൂടിയ വാഹനങ്ങൾ കൈകാര്യം ചെയ്യാൻ കുറച്ചധികം ശ്രദ്ധയും ക്ഷമയും സാമാന്യബുദ്ധിയും കാട്ടേണ്ടതുണ്ട്.
ഇല്ലെങ്കിൽ ചിത്രഗുപ്തന്റെ കണക്കുപുസ്തകത്തിലെ കാലന്റെ ടാർജറ്റ് നേരത്തേ തികയ്ക്കാൻ അവസരമൊരുക്കലാകും.

കഴിഞ്ഞ ദിവസം.
തിരുവനന്തപുരം വിഴിഞ്ഞം ഭാഗത്ത് നടന്ന ഒടുവിലത്തെ ഇരുചക്ര വാഹന മുഖാമുഖഅപകടം നൽകുന്ന പാഠവും മറ്റൊന്നല്ല.

ഇനിയെങ്കിലും നിർത്തുക ഈ അതിസാഹസികത

റോഡ് സുരക്ഷ ഒരു കൂട്ടുത്തരവാദിത്തമാണ്. ഓരോ റോഡുപയോക്തക്കളുടേയും കൈയ്കളിലാണ്. നമുക്ക് കൈകോർക്കാം.

"വരൂ നമുക്കൊന്നായി
നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാം ....."



Schneider Electric 🚗🚕🚘EV Charger 🔌⚡️
18/05/2022

Schneider Electric 🚗🚕🚘EV Charger 🔌⚡️

14/05/2022

💧🌧️ ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാൻ സഹായിക്കും.💧

റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ (അത് ചെറിയ അളവിൽ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.

**മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കണം**, മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല, കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നും ഇല്ല.

💦 *ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ*

💧1. വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്.

💧2. ശക്തമായ മഴയത്ത് മരങ്ങളൊ മറ്റ് ഇലക്ട്രിക് ലൈനുകളൊ ഇല്ലാത്ത റോഡ് അരികിൽ ഹാസാർഡസ് വാണിംഗ് ലാംപ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്യുക.

💧3. മഴക്കാലത്ത് സഡൻ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ( Skidding) ഒഴിവാക്കും.

💧4. മഴക്കാലത്ത് പാർക്ക് ചെയ്യുമ്പോൾ മരങ്ങളുടെ കീഴിലൊ മലഞ്ചെരുവിലൊ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയൊ ആകാതിരിക്കാൻ ശ്രദ്ധിക്കുക.

💧5. തീർത്തും ഒഴിവാക്കാൻ സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക. ഈ അവസരത്തിൽ വണ്ടി നിൽക്കുകയാണെങ്കിൽ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാതെ വണ്ടിയിൽ നിന്നും ഇറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം.

💧6. ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറിൽ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.

💧7. വെള്ളത്തിലൂടെ കടന്ന് പോകുമ്പോൾ ഏസി ഓഫ് ചെയ്യുക.

💧8. മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും വേഗത കൂട്ടാതെ സമയം കണക്കാക്കി മുൻകൂട്ടി യാത്രതിരിക്കുക.

💧9. പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിൽ വെള്ളം കയറിയെങ്കിൽ ഒരു കാരണവശാലും സ്റ്റാർട്ടാക്കാൻ ശ്രമിക്കരുത്. സർവ്വീസ് സെന്ററിൽ അറിയിക്കുക.

💧10.മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.

💧11. വാഹനത്തിന്റെ ടയർ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിയ്ക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക.

🙏 *സുരക്ഷിതമാക്കാം നമ്മുടെ യാത്രകൾ*.🙏

MVD Kerala
ജനനന്മയ്ക്ക്... ജനരക്ഷയ്ക്ക്...



03/05/2022
07/03/2022

Address

MULAKUZHA
Chengannur
689123

Telephone

+919496955944

Website

Alerts

Be the first to know and let us send you an email when Aiswarya School Of Driving, Mulakuzha Chenganoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aiswarya School Of Driving, Mulakuzha Chenganoor:

Share

Category