Modified club

Modified club Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Modified club, Automotive manufacturer, Calicut.

03/07/2019
30/08/2018
07/06/2018
Gti9090
09/05/2018

Gti9090

15/10/2017

പ്രിയപ്പെട്ട വണ്ടിഭ്രാന്തമാരെ,
മോഡിഫൈഡ് വാഹങ്ങളുടെ registration cancel ചെയ്യുന്ന പുതിയ നടപടി എല്ലാവരും അറിഞ്ഞു കാണുമല്ലോ.ഇത്തരം വാഹനങ്ങൾ അപകടങ്ങൾ ഉണ്ടാകുന്നതു കുറയ്ക്കാനാണ് എന്നാണ് അവരുടെ വാദം.അതിനെപ്പറ്റിയാണ് ഇന്ന് നമ്മൾ നിങ്ങളോട് ചർച്ച ചെയ്യുന്നത്.സാധരണക്കാരും വീട്ടമ്മമാരും ഒരു പരിധി വരെ Motor Vehicle Department ന്റെ ഈ നടപടിയോട് യോജിചേക്കാം, അതിന് കാരണം അവർക്ക് മോഡിഫിക്കേഷൻ എന്നാൽ silencer ഇൽ തുള ഇട്ട് ചീറിപ്പയുന്നതാണ്.അതിനപ്പുറം modification എന്നാ സ്വർഗ്ഗരാജ്യം ഉണ്ടെന്ന് അവർ മനസിലാക്കുന്നില്ല.Alloy Wheel മാറി ഇട്ടാൽ തന്നെ Rto വാഹനം രെജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുന്നത് തീർത്തും പരിതാപകരമാണ്.മാത്രമല്ല ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന ഒരു വിഭാഗം കൂടിയാണ് MVD.
എന്തുകൊണ്ട് മോഡിഫിക്കേഷൻ: വെറുതെ 4 സ്റ്റിക്കർ തലങ്ങും വിലങ്ങും ഒട്ടിക്കുന്നതല്ല മോഡിഫിക്കേഷൻ.നിയമപരമായി ഉടമയുടെ ആവശ്യം അല്ലെങ്കിൽ ഭാവന അനുസരിച്ച് സ്വന്തം വാഹനം മാറ്റം വരുത്തുന്നതിന് ഒരു നിയമം കൊണ്ട് വരേണ്ടതല്ലേ?നിയമം അനുസരിച്ച് സ്റ്റോക്ക് വാഹനത്തിൽ എക്സ്ട്രാ ഒരു ഫോഗ് ലാംപ് പോലും ഘടിപ്പിക്കരുത് ,അതും നിയമ വിരുദ്ധമാണ്.ഇത്തരം യുക്തി രഹിതമായ നിയമങ്ങളിൽ മാറ്റം കൊണ്ട് വരണം.ചില വികസിത രാജ്യങ്ങളിൽ പ്രേത്യേക ദിവസങ്ങളിൽ modified വാഹങ്ങൾക്ക് സർക്കാർ നിയന്ത്രണത്തിന് വിധേയമായി മേളയും സമ്മാനങ്ങളും ഒകെ കൊടുക്കുന്നുണ്ട്,ആ അവസരത്തിൽ ഒന്ന് ടയർ മാറ്റിയതിൽ MVD ക്കു പിഴയടക്കേണ്ടി വരുന്ന കാഴ്ചയാണ് ഇവിടെ.സർക്കാർ വാഹനങ്ങൾ എത്ര എണ്ണം കൃത്യമായി ടെസ്റ്റ് ഉം കഴിഞ്ഞ ഫിട്നെസ് ഓട് കൂടി റോഡിൽ ഇറങ്ങുന്നു എന്നത് നമ്മൾ എന്നും കാണുന്ന കാഴ്ചയാണ് .അവർക്ക് എന്തും ആകാം എന്നാണോ?
നല്ല ലുക്കിൽ പെർഫോമൻസ് ഇൽ മാറ്റം ഒക്കെ വരുത്തി റോഡ് ഇൽ ഇറക്കുന്നത് അവയോടുള്ള പ്രണയം കൊണ്ട് ആണ് എന്ന് മനസിലാക്കുക.petes പോലുള്ള എൻജിൻ remapping സെന്റർ കൾ എന്നും മലയാളികൾക്ക് അനുഗ്രഹം ആണ്.മറ്റൊന്ന് എല്ലാ വാഹങ്ങളെയും engineers ഏറ്റവും അനുയോജ്യമായ രീതിയിലാണ് നിരത്തിൽ എത്തിക്കുന്നത് എന്നാണ്.അതിൽ കഴമ്പ് ഉണ്ടായേക്കാം.പക്ഷെ അവിടെയും exception ഉണ്ട് ,ബുള്ളറ്റ് ഓടിക്കുന്നവർക്കറിയാം Handle Bar Vibration.Handle മാറ്റി വയ്ക്കുക തന്നെയാണ് ഏക പ്രതിവിധി.അതൊക്കെ നിയമവിരുദ്ധം ആണെന്ന് പറയുന്നത് ശെരിക്കും നിരാശപ്പെടുത്തുന്നതാണ്.Handle bar വീതി കുറച്ചാലെ അത് ബാലൻസിനെ പ്രതികൂലമായി ബാധിക്കൂ.
മോഡിഫിക്കേഷൻ നിയമ വിധേയം ആക്കുക, അല്ലെങ്കിൽ നിയന്ത്രണം കൊണ്ട് വരുക,നഖം വളർന്നാൽ നഖം വെട്ടികളയുന്നതിന് പകരം കൈ വെട്ടുന്നത് വിഡ്ഢിത്തമാണ്.Tax അടച്ചിട്ട് തന്നെയാണ് ഓരോ സാധനങ്ങളും നമ്മൾ വണ്ടിയിൽ വാങ്ങി fit ചെയ്യുന്നത്.മാത്രമല്ല ഈ നിരോധനത്തിന് പിന്നിൽ ഒരു കൂട്ടം തൊഴിലാളികളുടെ ജീവിത പ്രശ്‌നം കൂടി ഉണ്ടെന്ന് മനസിലാക്കുക.ദിവസവും വരുന്ന വാഹന അപകടങ്ങളുടെ വർത്തകൾ നാം കാണുന്നതാണ്,അതിൽ എത്ര മോഡിഫൈഡ് വാഹനങ്ങൾ ഉണ്ടെന്ന് സർക്കാർ കണക്കു കാണിക്കട്ടെ....എന്നിട്ട് മതി റോഡിൽ ഇറങ്ങിയുള്ള വണ്ടിപിടുത്തം.ആദ്യം നമ്മുടെ tax ഉപയോഗിച്ച് നിർമിച്ച റോഡുകൾ കിടമറ്റാത്തകട്ടെ,ഒരിക്കലും സർക്കാരിനെതിരെ പറഞ്ഞതല്ല കാലഹരണപ്പെട്ട നിയമത്തിന് എതിരെ പറഞ്ഞതാണ്. All kerala car😍 lovers..

Address

Calicut
676306

Alerts

Be the first to know and let us send you an email when Modified club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share