23/11/2019
" #മൈ_ഫാമിലി_പ്രയർ_വാക്ക്"
ഒറ്റ വാചകത്തിൽ പറഞ്ഞാൽ, ഇത് കുടുംബങ്ങളുടെ ഒരു ' #മധ്യസ്ഥപ്രാർത്ഥനാ_വാട്സ്ആപ്പ്_ഗ്രൂപ്പാണ്' ! ഇച്ചിരികൂടി വിശദ്ധമായി പറയുകയാണേൽ; പ്രാർത്ഥിക്കാൻ ഒട്ടും സമയമില്ല, സാധിക്കുന്നില്ല എന്ന് സ്ഥിരം പരാതി പറയുന്നവർക്കുള്ള ഒരു ' #ഒറ്റമൂലി' യാണ് ഇത്. അതെ ഈ ഗ്രൂപ്പിന്റെ ഭാഗമാകുന്നവരിലും അവരുടെ ഭവനത്തിലും പൊതുവായി പ്രാർത്ഥിക്കാനുള്ള ആഗ്രഹം വർദ്ധിക്കുന്നതായി കാണാൻ കഴിഞ്ഞിട്ടുണ്ട്! ഈ ആഗ്രഹം അവരവരിൽ മാത്രം ഒതുക്കിനിർത്താതെ ചുറ്റുമുള്ളവരിലേക്കുകൂടി പകരാൻ ഇതിലെ കുടുംബങ്ങൾ സ്വയം താല്പര്യം കാണിക്കുന്നു എന്നുള്ളത് അവരുടെ അടിസ്ഥാനപരമായ മാറ്റത്തിന്റെ പ്രകടമായ #അടയാളവും_അനുഗ്രഹവുമാണ്!
' #പ്രാർത്ഥിക്കുക' എന്നത് ഒരു ' #കൃപ' യാണ് ! 'കൃപ' യെന്നാൽ; വ്യക്തിപരമായ കഴിവല്ല മറിച്ച് ദൈവത്തിന്റെ #സൗജന്യ_ദാനമാണ്. ദൈവം ഈ കൃപ ഒരു വ്യക്തിയിലേക്ക് ചൊരിയുന്നത് ആ വ്യക്തിയോടുള്ള പ്രത്യേകതാല്പര്യം മാത്രം കണക്കിലെടുത്തല്ല. അത് ആ വ്യക്തിക്ക് മാത്രമായിട്ടുള്ളതോ അല്ലെങ്കിൽ ആ വ്യക്‌തിയിൽതന്നെ അവസാനിക്കുന്നതോ അല്ല. മാനവകുലത്തിന്റെ; സർവ്വജനപഥത്തിന്റെ രക്ഷയിലേക്കുള്ള ഏകവഴിയായ ഈ 'കൃപ' ഒരുവനിന്നും മറ്റൊരുവനിലേക്ക് പകരപെടുന്ന ' #അഭിഷേകമാണ്'! അതുകൊണ്ടാണ് പ്രാർത്ഥിക്കുന്ന അപ്പനിൽ നിന്നും അമ്മയിലേക്കും, തിരിച്ചും അമ്മയാണ് പ്രാർത്ഥിക്കുന്നതെങ്കിൽ, പ്രാർത്ഥിക്കുന്ന അമ്മയിൽനിന്നും അപ്പനിലേക്കും തുടർന്ന് മക്കളിലേക്കും ഈ ചൈതന്യം എപ്പോഴും പകരപ്പെടുന്നത്!
ചുരുക്കി പറഞ്ഞാൽ "മൈ ഫാമിലി പ്രയർ വാക്ക്" ഒരു കുടുംബത്തെ എങ്ങിനെ പ്രാർത്ഥനയിൽ സഹായിക്കുന്നു എന്നത് ഈ ഗ്രൂപ്പിലെ ഓരോ വ്യക്തിയുടെയും പ്രാർത്ഥനാനുഭവത്തിൽ നിന്നും നമുക്ക് വളരെ ലളിതമായി മനസ്സിലാക്കാവുന്നതാണ്.
ആകയാൽ #ആഴ്ചയിലൊരിക്കൽ ിനിറ്റ് നേരം പ്രാർത്ഥിക്കാൻ സാധ്യതയുള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ, നിങ്ങൾക്കും നിഷ്പ്രയാസം ഈ 'ഫാമിലി പ്രയർ ഗ്രൂപ്പ്" ന്റെ ഭാഗമാകാവുന്നതാണെന്ന #സദ്വാർത്ത നിങ്ങളെ ഏവരെയും പ്രാർത്ഥനാപൂർവ്വം ഓർമ്മിപ്പിക്കുന്നു.
നിങ്ങൾക്കും അതുപോലെ നിങ്ങളെക്കാൾ മോശം അവസ്ഥയിൽ കഴിയുന്ന അനേകം കുടുംബങ്ങൾക്കും ഇന്ന് പ്രാർത്ഥനയുടെ ആവശ്യകതയുണ്ടെന്നത് മറക്കാതിരിക്കുക. ആകയാൽ നമുക്കും നമ്മെക്കാൾ വേദനിക്കുന്ന ഒരുപാടൊരുപാട് പേർക്കുംവേണ്ടി ദൈവസന്നിദ്ധിയിൽ, അവിടുത്തെ #കരുണക്കായി നമുക്ക് #ഹൃദയവും ഒപ്പം #കരങ്ങളും ഉയർത്താം..
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക;
+919947167327, +919446764677
പ്രാർത്ഥനകളോടെ,
അഡ്മിൻ.