Automobile Lovers

Automobile Lovers Welcome to Automobile Lovers! A hub for passionate car and bike enthusiasts. From classics to supercars, we share news, photos, builds, and more.

Join us, share your ride, and connect with a global community that lives and breathes automobiles! whO lOvez their vechiclez mOre than aNything,
The automobile as we know it was not invented in a single day by a single inventor. The history of the automobile reflects an evolution that took place worldwide.

30/04/2026

നല്ല രീതിയിൽ ഉള്ള ബോധവൽകരണം ആവിശ്യത്തിന് കൊടുത്തു. ഇനീം ചെയ്യേണ്ടത് ഹൈവേ പട്രോളിനെ വെച്ച് ഓടിച്ചിട്ട് പിടിച്ചു നല്ല ഫൈൻ അങ്ങോട്ട് കൊടുക്കുക എന്നതാണ്. എന്നാലെ ഇത് മാറു!

21/04/2026

ശനിയാഴ്ച യാത്ര ചെയ്ത പുനലൂർ എറണാകുളം AT388 FP ബസ്സിന്റെ സീറ്റ് നമ്പർ 1 ന്റെ അവസ്ഥ ആണ് ഇത്. തുരുമ്പ് കയറി ദ്രവിച്ച് നല്ല മൂർച്ചയിൽ നില്കുന്നു. നേരിട്ട് കണ്ടത് കൊണ്ട് ഷർട്ട് കീറി ഇല്ല. എത്ര ആൾക്കാരുടെ ഷർട്ട് കീറിയിട്ടുണ്ടാകും. ഇത് ഒന്ന് നന്നാക്കാതെ ആരെ നന്നാക്കാൻ വേണ്ടി ആണ് ഇങ്ങനെ ഓടുന്നത്!!

"എൻ്റെ വാഹനം എൻ്റെ വീട്ടിൽ കിടന്നോട്ടേ. നീ ക്യാഷ് മുഴുവൻ തന്നിട്ട് പേരും മാറ്റി കൊണ്ടുപോയ്ക്കോ.." ഇത് ഞാൻ ഒരേ ഒരു പ്രാവശ...
20/04/2026

"എൻ്റെ വാഹനം എൻ്റെ വീട്ടിൽ കിടന്നോട്ടേ. നീ ക്യാഷ് മുഴുവൻ തന്നിട്ട് പേരും മാറ്റി കൊണ്ടുപോയ്ക്കോ.." ഇത് ഞാൻ ഒരേ ഒരു പ്രാവശ്യം അവൻ്റെ അടുത്ത് പറഞ്ഞിരുന്നെങ്കിൽ 18 മാസങ്ങൾക്കിപ്പുറം കഴിഞ്ഞ മൂന്നു മാസമായി രാത്രിയിൽ ഉറക്കം ഇല്ലാതെ ഈ വാക്കുകൾ പല ആവൃത്തി പറയണ്ട (ഒരു കാര്യവും ഇല്ലെന്ന് അറിഞ്ഞിട്ടും) കാര്യം എനിക്ക് വരില്ലായിരുന്നു. പറഞ്ഞു വന്നത് വാഹനം വിൽക്കുന്ന കാര്യം ആണ്. അത്രമേൽ പ്രിയപ്പെട്ട എൻ്റെ കാർ ഞാൻ എനിക്ക് പരിചയമുള്ള ഒരാള് വന്നു ചോദിച്ചപ്പോൾ കൊടുത്തു എന്നുള്ളത് സത്യം തന്നെ. എന്താ പറ്റിയത് എന്ന് വച്ചാൽ പ്രോപ്പർ ആയിട്ടുള്ള ഒരു ഉടമ്പടി ഞാൻ വച്ചില്ല എന്നതാണ് എനിക്ക് പറ്റിയ അബദ്ധം. ജീവിക്കാൻ വേണ്ടിയാണ് ചേട്ടാ എനിക്ക് തന്നെക്ക് എന്ന് പറഞ്ഞു പലതവണ എന്നെ സമീപിച്ച അവനോട് ( എൻ്റെ അനിയൻ്റെ പ്രായം പോലും ഇല്ല) ഒരുപാട് ആലോചിട്ടും പലരുടെയും അനുഭവങ്ങൾ അറിയാവുന്ന എനിക്ക് ഒരു 'No' എന്ന് പറയാൻ തോന്നിയില്ല. മനുഷ്യത്വം കുറച്ചു ഓവർ ആയി എക്സ്പ്രസ് ആയിപ്പോയി. ഫിനാൻസ് നിർത്തി വാഹനം കച്ചോടം ചെയ്യുന്ന എല്ലാവർക്കും ഇത് ഒരു പാഠമാകട്ടെ എന്നോർത്ത് കുറിച്ചു. മൂന്ന് മാസത്തിനുള്ളിൽ മുഴുവൻ തുകയും തന്ന് വാഹനം സ്വന്തം പേരിലോട്ട് മാറ്റികൊള്ളാം എന്ന് അവൻ പറഞ്ഞത് ഞാൻ വിശ്വസിച്ചു. മൂന്നുമാസം കഴിഞ്ഞ് ക്യാഷ് ്ന് ഇത്തിരി ബുദ്ധിമുട്ടായി പോയി തൽക്കാലം ഞാൻ ലോൺ അടച്ച് കൊള്ളാം ഇന്ന് പറഞ്ഞപ്പോൾ അതും ഞാൻ സമ്മതിച്ചു. കാരണം എനിക്ക് ഒരു ബുദ്ധിമുട്ടും അവൻ ഉണ്ടാക്കിയില്ല. എന്നാല് ഇപ്പോള് ആള് പറയുവാന്. ലോൺ അടച്ചു കഴിഞ്ഞ് പലിശ ഞാൻ അടക്കണം എന്ന്. ഈ മര്യാദ എവിടുന്ന് പഠിച്ചു എന്ന് ഞാൻ ചോദിച്ചില്ല. ഒരാളോടും തർക്കിക്കാൻ താൽപര്യം ഇല്ലാത്ത വ്യക്തി ആണ് ഞാൻ. അതു കൊണ്ട് തന്നെ ഒന്നും പറഞ്ഞില്ല. ഒരു കംപ്ലൈൻ്റ് കൊടുത്ത്. ഓഫീസർക്ക് എൻ്റെ വിഷമം മനസ്സിൽ ആയി എന്നാല് അവർക്ക് ഒരു സാമ്പത്തിക കാര്യത്തിൽ ഇടപെടുന്നത്തിന് ഒരു പരിധി ഉണ്ട്. അതു കൊണ്ട് അദ്ദേഹം പറഞ്ഞ ഒരു solution ഞാൻ അംഗീകരിച്ചു. ബാക്കിയുള്ള പന്ത്രണ്ട് emi കളിൽ 5എണ്ണം ഞാൻ അടച്ച് കൊള്ളാം ഇന്ന് ഞാൻ സമ്മതിച്ചു. എങ്ങനേലും തീരട്ടെ എന്ന് വച്ചു. ഒരു കൊച്ചു വീട് ഉണ്ടാകുവാനുള്ള ബുദ്ധിമുട്ടിനിടക്ക് കാറിൻ്റെ emi വലിയ ഒരു ബാധ്യത ആകരുത് എന്ന് വച്ചാണ് അതു വിൽക്കാം എന്ന് വച്ചത്. അതു വലിയ മാനസിക സംഘർഷങ്ങൾ ആണ് എനിക്ക് ഇപ്പൊൾ തന്ന് കൊണ്ടിരിക്കുന്നത്. ഉറക്കം നഷ്ടമായി എന്ന് പറഞ്ഞാല് മതി. കൂടെ നിൽക്കേണ്ടവർ വരെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുവാണ്. എൻ്റെ ഒരു സമയ ദോഷം എന്ന് ഓർത്തു ഞാനും സമാധാനിക്കാൻ ശ്രമിക്കുന്നു. എന്തായാലും എൻ്റെ പേരിൽ ഉള്ള വാഹനം ഓടിച്ചു അവനും കുടുംബവും ഇത്രയും നാൾ ജീവിച്ചു. ഇനിയും അതു കൊണ്ട് അവനും കുടുംബത്തിനും അഭിവൃദ്ധി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം എൻ്റെ അനുഭവം വേറെ ആർക്കും ഉണ്ടാവാതിരിക്കട്ടെ എന്നും.

TheDDrive എന്ന യൂസറിൽ നിന്ന് വന്ന ഒരു അനുഭവം. ആർക്കെങ്കിലും ഒരു പാഠം ആകട്ടെ.

18/04/2026

ഇന്ന് രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ പത്തനംതിട്ട കുമ്പഴ ആക്സിഡെൻറ്!

18/04/2026

പത്തനംതിട്ട അടൂർ ബൈപ്പാസിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചപ്പോൾ. മൂന്ന് പേർക്ക് പരിക്ക്

14/04/2026

ഓട്ടോ ആയിക്കോട്ടെ ഏതു വണ്ടി ആയിക്കോട്ടെ. മെയിൻ റോഡിലോട്ട് കയറുമ്പോ നോക്കി മാത്രം കയറുക. മിറർ തന്നിരിക്കുന്നത് മൊന്തയുടെ സൗന്ദര്യം നോക്കാൻ അല്ല. അതിന്റെ ഷെയ്പ് മാറാതെ ഇരിക്കാൻ കൂടെ ആണ്!! ഇന്നലെ 13/04/2026 പത്തനംതിട്ട കൊടുമൺ നടന്ന ചെറിയ ഒരു തട്ടൽ. യാതൊന്നും നോക്കാതെ നിന്ന നിൽപ്പിൽ തിരിയുന്ന ആർക്കും ഇതൊരു പാഠം ആണ്!

12/04/2026

കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുലർച്ചെ മൂന്ന് മണിക്ക് ശേഷം ഞാൻ പത്തനാപുരത്ത് നിന്നും അടൂർ ഭാഗത്തേക്ക് കായംകുളം-പുനലൂർ (KP) റോഡിലൂടെ കാറിൽ വരികയായിരുന്നു. വാഹനം അമിത വേഗതയിലായിരുന്നില്ല. നാല് റോഡുകൾ സംഗമിക്കുന്ന സ്ഥലമായതിനാൽ ഏഴംകുളം ജംഗ്ഷൻ എത്താറായപ്പോൾ ഞാൻ ഹോൺ അടിച്ചാണ് വന്നത്.
എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ, കൊടുമൺ ഭാഗത്തുനിന്ന് വന്ന ഒരു ടൂവീലർ അമിതവേഗത്തിൽ സ്റ്റേറ്റ് ഹൈവേ (KP road )മുറിച്ചുകടക്കാൻ ശ്രമിച്ചു. ആത്മഹത്യ ചെയ്യാൻ തുനിഞ്ഞിറങ്ങിയത് പോലെയായിരുന്നു അയാളുടെ ആ വരവ്. ഇത്തരത്തിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നവർ ഉണ്ടായേക്കാം എന്ന മുൻകൂട്ടിയുള്ള ചിന്തയിൽ വേഗത കുറച്ച് വന്നതുകൊണ്ട് മാത്രമാണ് വലിയൊരു അപകടം ഒഴിവായത്. ഭാഗ്യം കൊണ്ട് മാത്രമാണ് ആ ടൂവീലർ യാത്രക്കാരന്റെ ജീവൻ രക്ഷപ്പെട്ടത്.
രാത്രിയായാൽ റോഡിൽ മറ്റു വാഹനങ്ങൾ ഒന്നുമില്ല എന്ന് കരുതി ആരും തോന്നിയതുപോലെ വണ്ടി ഓടിക്കരുത്. ഈ വീഡിയോ ആ ബൈക്ക് യാത്രക്കാരന്റെ ശ്രദ്ധയിൽപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

പിന്നെ ഇതിനെ കമൻറ് ബോക്സിൽ കടന്ന് ന്യായീകരിക്കുന്നവരോട് ഇതൊക്കെ സ്വന്തം ലൈഫിൽ വന്നാലേ മനസ്സിലാവൂ 🤝

ഒരു നിമിഷം മതി ജീവൻ നഷ്ടപ്പെടാനും നഷ്ടപ്പെടാതിരിക്കാനും

Address

Kochi

Website

Alerts

Be the first to know and let us send you an email when Automobile Lovers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Automobile Lovers:

Share