Mujeeb rahman

Mujeeb rahman Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mujeeb rahman, Calicut.

Founder & CMD,
Royal Drive Luxury pre owned cars
Royal Drive smart (pre owned budget cars)
Royal Drive Care (luxury car workshop )
Royal Drive Cafe (a business cafe )
Royal Drive Logistics (flat bed services)
CALICUT
MALAPPURM
COCHIN &
TRIVANDRUM

പ്രിയപ്പെട്ട റോയൽ ഡ്രൈവ് കുടുംബത്തിനും,ഞങ്ങളെ വിശ്വസിച്ച എല്ലാ പ്രിയപ്പെട്ട ഉപഭോക്താക്കൾക്കും, സുഹൃത്തുക്കൾക്കും, സഹയാത്...
02/05/2026

പ്രിയപ്പെട്ട റോയൽ ഡ്രൈവ് കുടുംബത്തിനും,
ഞങ്ങളെ വിശ്വസിച്ച എല്ലാ പ്രിയപ്പെട്ട ഉപഭോക്താക്കൾക്കും, സുഹൃത്തുക്കൾക്കും, സഹയാത്രികർക്കും…

ഇന്ന് വളരെ അഭിമാനത്തോടെ പറയാൻ കഴിയുന്ന ഒരു നിമിഷമാണ് —
റോയൽ ഡ്രൈവ് തന്റെ 10 വർഷത്തെ യാത്ര പൂർത്തിയാക്കി, 11-ാം വർഷത്തിലേക്ക് കടക്കുകയാണ്.

ഒരു ചെറിയ തുടക്കമായിരുന്നു…
പക്ഷേ ഒരു വലിയ സ്വപ്നത്തോടും വ്യക്തമായ ഒരു വിഷനോടും കൂടി ആരംഭിച്ച യാത്ര.
ആ യാത്രയിൽ നാം ലക്ഷ്യമിട്ടിരുന്ന വിജയത്തിന്റെ ഏകദേശം 80% നേട്ടം കൈവരിക്കാൻ കഴിഞ്ഞത്,
എന്നെക്കാൾ കൂടുതൽ നിങ്ങൾ ഓരോരുത്തരുടെയും വിശ്വാസവും പിന്തുണയും കൊണ്ടാണ്.

കേരളത്തിൽ പലരും പരീക്ഷിക്കാൻ പോലും തയ്യാറാകാത്ത,
അത്രയും unstructured ആയിരുന്ന ഒരു മേഖലയെ,
ഒരു വ്യക്തിയോട് ആശ്രയിക്കുന്ന “man-driven” രീതിയിൽ നിന്ന്
ഒരു system-driven, process-driven organization ആയി മാറ്റാൻ കഴിഞ്ഞത്
റോയൽ ഡ്രൈവ് ടീമിന്റെ പരിശ്രമവും
നിങ്ങളുടെ വിശ്വാസവും ചേർന്നതാണ്.

ഞങ്ങൾ കൈകാര്യം ചെയ്ത ഉപഭോക്താക്കളിൽ
ഏകദേശം 99% പേർക്കും സന്തോഷവും സംതൃപ്തിയും നൽകാൻ കഴിഞ്ഞത്,
ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്.

ഇന്ന് “Trust” എന്ന വാക്ക്
ഈ മേഖലയുമായി ബന്ധിപ്പിക്കുമ്പോൾ
റോയൽ ഡ്രൈവ് ഒരു benchmark ആയി മാറിയെന്നത്
ഞങ്ങളുടെ ഏറ്റവും വലിയ അഭിമാനമാണ്.

ഈ യാത്രയിൽ
ഞങ്ങളെ വിശ്വസിച്ച ഓരോ കസ്റ്റമർക്കും,
എന്നോടൊപ്പം നിന്ന ടീമിനും,
വിവിധ രീതിയിൽ സഹായിച്ച എല്ലാ നല്ല മനസ്സുകൾക്കും
എന്റെ ഹൃദയംഗമമായ നന്ദി 🙏

ഇനി മുന്നോട്ട് പോകുന്ന ഈ യാത്രയിൽ
നിങ്ങളുടെ പ്രാർത്ഥനയും, പിന്തുണയും, വിശ്വാസവും
അതേ ശക്തിയോടെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

നന്ദി…
റോയൽ ഡ്രൈവ് കുടുംബത്തിന്റെ ഭാഗമായതിനായി ❤️

Mujeeb Rahman
Founder & Team Royal Drive

11/04/2026

27/01/2026

പുതിയ കാറിന് മാത്രമല്ല! Pre Owned Car-നും Depreciation Benefits ലഭിക്കും! ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി...

19/01/2026

പുതിയ കാർ വാങ്ങണോ? Pre-Owned Car വാങ്ങണോ?
ഈ രീതിയിൽ കാർ വാങ്ങിയാൽ നിങ്ങളുടെ പണം ലാഭിക്കാം...
എന്താണ് നിങ്ങളുടെ അഭിപ്രായം...?

കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ വിയറ്റ്നാം ട്രിപ്പിലായിരുന്നു, കടന്നു വന്ന ചില ബുദ്ധ ചിന്തകൾ ഷെയർ ചെയ്യുന്നു ഇന്ത്യയിൽ നിന്നും...
04/01/2026

കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ വിയറ്റ്നാം ട്രിപ്പിലായിരുന്നു, കടന്നു വന്ന ചില ബുദ്ധ ചിന്തകൾ ഷെയർ ചെയ്യുന്നു
ഇന്ത്യയിൽ നിന്നും ആരംഭിച്ച ബുദ്ധദർശനം പിന്നീട് വിയറ്റ്നാം , ചൈന, ജപ്പാൻ, നേപാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ലോകത്തിലെ പ്രത്യേകിച്ച് ഏഷ്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ ജീവിതശൈലിയും ചിന്താഗതിയും ആത്മീയബോധവും രൂപപ്പെടുത്തുന്നതിൽ ബുദ്ധന്റെ ആശയങ്ങൾ നിർണായക പങ്കുവഹിച്ചു. രാജ്യങ്ങളും കാലഘട്ടങ്ങളും മാറിയെങ്കിലും, ബുദ്ധന്റെ സന്ദേശങ്ങൾ ഇന്നും പ്രസക്തമാണ് - അഹിംസ, കരുണ, മധ്യമാർഗം, മനസ്സിന്റെ ശാന്തി.
അധികാരമോ ആയുധമോ ഇല്ലാതെ, ആശയങ്ങളിലൂടെ മാത്രം ഇത്രയും വലിയ ജനവിഭാഗത്തെ നൂറ്റാണ്ടുകളോളം സ്വാധീനിക്കാൻ കഴിഞ്ഞത് ബുദ്ധനെ ചരിത്രത്തിലെ അതുല്യനായ മഹാനാക്കുന്നു. ക്രിസ്തുവിന്റെ ജനനത്തിന് ഏകദേശം അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ജനിച്ചിട്ടും, ഇന്നും ലോകത്തിന്റെ വലിയൊരു വിഭാഗത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന അപൂർവ വ്യക്തിത്വമാണ് ബുദ്ധൻ. ബോധം നേടിയ സിദ്ധാർത്ഥ ഗൗതമൻ രാജകുമാരനായി ജനിച്ചെങ്കിലും, ജീവിതത്തിലെ ദുഃഖവും അസന്തോഷവും കണ്ടറിഞ്ഞപ്പോൾ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് സത്യാന്വേഷണത്തിന് ഇറങ്ങി. ദീർഘധ്യാനത്തിന് ശേഷം ബോധിവൃക്ഷത്തിന് കീഴിൽ ബോധം പ്രാപിച്ചപ്പോൾ അദ്ദേഹം ബുദ്ധൻ ആയി.
ബുദ്ധൻ മനുഷ്യരെ ദുഃഖത്തിൽ നിന്ന് മോചിപ്പിക്കുന്ന വഴിയാണ് പഠിപ്പിച്ചത്. ജീവിതത്തിൽ ദുഃഖമുണ്ടെന്നും, അതിന് കാരണം ആസക്തിയും ആഗ്രഹവുമാണെന്നും, ശരിയായ വഴി പിന്തുടർന്നാൽ ദുഃഖം അവസാനിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ശരിയായ ചിന്ത, വാക്ക്, പ്രവർത്തി, ജീവിതശൈലി, ധ്യാനം എന്നിവ ഉൾപ്പെടുന്ന ഒരു സമതുലിത ജീവിതരീതി.
ബുദ്ധമതത്തിന്റെ സാരം അഹിംസ, കരുണ, മധ്യമാർഗം, സ്വയംബോധം എന്നിവയാണ്. ബുദ്ധൻ ദൈവമല്ല; ഒരു ബോധോദ്ഭവിച്ച ഗുരുവാണ്. മനുഷ്യന്റെ മനസ്സാണ് സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും അടിസ്ഥാനം എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. ഇന്നത്തെ ജീവിതത്തിലും ബുദ്ധന്റെ സന്ദേശം വളരെ പ്രസക്തമാണ് —

ഭൂതകാലത്തിലും ഭാവിയിലും അല്ല, “ഇപ്പോഴത്തെ നിമിഷത്തിൽ ജീവിക്കുക”.

“നീ സ്വയം തന്നെയാണ് നിന്റെ രക്ഷകൻ.” “ആഗ്രഹങ്ങൾ നിയന്ത്രിച്ചാൽ മനസ്സിന് ശാന്തി”
“പ്രതികാരത്തിന് പകരം കരുണ
“സമ്പത്ത്, പദവി എല്ലാം താൽക്കാലികമാണ്”

ഏഷ്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ ജീവിതശൈലിയും ചിന്താഗതിയും ആത്മീയബോധവും രൂപപ്പെടുത്തുന്നതിൽ ബുദ്ധന്റെ ആശയങ്ങൾ നിർണായക പങ്കുവഹിച്ചു. അതിനെ ആത്മാർത്ഥമായി സ്വീകരിച്ച രാജ്യങ്ങളിലൊന്നാണ് Vietnam. വിയറ്റ്നാമിന്റെ സംസ്കാരത്തിലും ദൈനംദിന ജീവിതത്തിലും ബുദ്ധമതം ആഴത്തിൽ പതിഞ്ഞിരിക്കുന്നു. വിയറ്റ്നാമിൽ പ്രധാനമായും മഹായാന ബുദ്ധമതം ആണ് പിന്തുടരുന്നത്. കരുണ, ക്ഷമ, അഹിംസ, മനസ്സിന്റെ ശാന്തി എന്നിവയാണ് ഇവിടെ ബുദ്ധമതത്തിന്റെ ആധാരം. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കു വരെ പഗോഡകളും (ബുദ്ധക്ഷേത്രങ്ങൾ) സന്യാസികളും വിയറ്റ്നാമിന്റെ ആത്മീയ തിരിച്ചറിവിന്റെ ഭാഗമാണ്. ഡാ നാങ്ങിലെ പ്രശസ്തമായ **Linh Ung Pagoda**യിലെ Lady Buddha പ്രതിമ വിയറ്റ്നാമിലെ ബുദ്ധവിശ്വാസത്തിന്റെ ഒരു ശക്തമായ പ്രതീകമാണ്. കടലിനോട് മുഖാമുഖമായി നിൽക്കുന്ന ഈ പ്രതിമ, സംരക്ഷണത്തിന്റെയും കരുണയുടെയും പ്രതീകമായി ജനങ്ങൾ വിശ്വസിക്കുന്നു.
വിയറ്റ്നാമിൽ നിന്ന് ലോകത്തിന് ലഭിച്ച ഏറ്റവും പ്രശസ്തനായ ബുദ്ധചിന്തകനാണ് Thich Nhat Hanh. Mindfulness എന്ന ആശയം ലോകവ്യാപകമാക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമാണ്. “ഇപ്പോഴത്തെ നിമിഷത്തിൽ ജീവിക്കുക” എന്ന ബുദ്ധസന്ദേശം ആധുനിക ലോകത്തേക്ക് എത്തിച്ചത് അദ്ദേഹമാണ്.
യുദ്ധങ്ങളും രാഷ്ട്രീയ കലാപങ്ങളും അനുഭവിച്ച വിയറ്റ്നാമിന്, ബുദ്ധമതം ഒരു ആന്തരിക ശക്തിയും മാനസിക സമാധാനവും നൽകിയതായി പറയാം. അതുകൊണ്ടുതന്നെ, ബുദ്ധമതം വിയറ്റ്നാമിൽ ഒരു മതം മാത്രമല്ല —
അത് ഒരു ജീവിതരീതി കൂടിയാണ്
ജനനം: ക്രി.മു. 563
മുഖ്യ ഉപദേശങ്ങൾ
1. ജീവിതത്തിൽ ദുഃഖം നിലനില്ക്കുന്നു
2. ദുഃഖത്തിന് കാരണമുണ്ട് – ആസക്തിയും ആഗ്രഹവും
3. ദുഃഖം അവസാനിപ്പിക്കാൻ സാധിക്കും
4. ദുഃഖനിവാരണത്തിനുള്ള മാർഗമുണ്ട് – അഷ്ടാംഗമാർഗം
എന്താണ് അഷ്ടാംഗമാർഗം
• ശരിയായ ദർശനം
• ശരിയായ ചിന്ത
• ശരിയായ വാക്ക്
• ശരിയായ പ്രവർത്തി
• ശരിയായ ജീവിതം
• ശരിയായ പരിശ്രമം
• ശരിയായ സ്മൃതി
• ശരിയായ ധ്യാനം
ലക്ഷ്യം: മനസ്സിന്റെ ശുദ്ധി, സമാധാനം, നിർവാണം
ബുദ്ധമതത്തിന്റെ സാരം
• അഹിംസ
• കരുണ
• മധ്യമാർഗം
• സ്വയംബോധം
ബുദ്ധൻ ദൈവമാണോ?
ബുദ്ധൻ ദൈവമല്ല.
അദ്ദേഹം ഒരു ബോധോദ്ഭവിച്ച ഗുരുവാണ്.
ദൈവവാദങ്ങളെക്കാൾ മനുഷ്യന്റെ മനസ്സ്, ദുഃഖം, അതിൽ നിന്നുള്ള മോചനം എന്നിവയാണ് അദ്ദേഹത്തിന്റെ ഉപദേശങ്ങളുടെ കേന്ദ്രം
ഇന്നത്തെ ജീവിതത്തിൽ ബുദ്ധൻ നമ്മെ പഠിപ്പിക്കുന്നത്
കടപ്പാട്: എൻഷ്യന്റ് ഹിസ്റ്ററി

This Kerala Piravi, let’s celebrate our land that moves forward with pride and togetherness.From our roads to our backwa...
31/10/2025

This Kerala Piravi, let’s celebrate our land that moves forward with pride and togetherness.

From our roads to our backwaters, every journey reflects the beauty and strength of our state. Here’s to driving ahead towards a bright and proud future for all.

This Diwali, may the glow of every diya fill your life with warmth, happiness, and endless opportunities. Let’s continue...
19/10/2025

This Diwali, may the glow of every diya fill your life with warmth, happiness, and endless opportunities. Let’s continue to drive forward with faith, unity, and shared success.

Wishing you and your loved ones a Happy Diwali!

As we celebrate Gandhi Jayanthi, we honour the values that continue to inspire generations — truth, peace, and simplicit...
01/10/2025

As we celebrate Gandhi Jayanthi, we honour the values that continue to inspire generations — truth, peace, and simplicity. Just as Gandhi believed in moving forward with purpose and integrity, we, too, strive to bring you journeys that are guided by trust and excellence.

May your first step into knowledge lead to a life of endless possibilities.
01/10/2025

May your first step into knowledge lead to a life of endless possibilities.

Every smooth drive begins with the way you care for your car. From regular checks to small protective habits, these litt...
19/09/2025

Every smooth drive begins with the way you care for your car. From regular checks to small protective habits, these little steps ensure your car stays safe, dependable, and looking its best. After all, caring for your car is ultimately caring for every journey you take.

Address

Calicut

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 2pm - 9pm

Telephone

+918593019090

Website

http://www.mujeebroyaldrive.com/

Alerts

Be the first to know and let us send you an email when Mujeeb rahman posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mujeeb rahman:

Share