19/04/2026
വാല്‍പ്പാറ അപകടം; വാഹനമോടിച്ചത് ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ല സ്കൂള്‍ ബസ് ഡ്രൈവര്‍..
വാല്‍പ്പാറ : വാല്‍പ്പാറ അപകടം; വാഹനമോടിച്ചത് ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ല സ്കൂള്‍ ബസ് ഡ്രൈവര്‍..9 പേരുടെ ജീവനെടുത്ത വാഹനാപകടം, വാഹനം ഓടിച്ചത് ടെമ്പോ ട്രാവലർ ഡ്രൈവർ അല്ല സ്കൂള്‍ ബസ് ഡ്രൈവറെന്ന് റിപ്പോർട്ട്.
ട്രാവലർ ഡ്രൈവർ ഫാഹിസിന് പകരം യാത്രാ സംഘത്തില്‍ ഉള്‍പ്പെട്ട സ്കൂള്‍ ബസ് ഡ്രൈവർ നൗഷാദ് വാഹനം ഓടിക്കുകയായിരുന്നു വാഹനം. മോട്ടോർ വാഹന വകുപ്പിന്റേതാണ് കണ്ടെത്തല്‍.അപകടത്തില്‍പ്പെട്ട വാഹനം താഴേക്ക് പതിക്കുന്നതിനിടയില്‍ പാറക്കെട്ടില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ മുന്നില്‍ നിന്ന് തെറിച്ചു വീണവരാണ് രക്ഷപ്പെട്ടതെന്നും കണ്ടെത്തല്‍. അപകടകാരണം കണ്ടെത്തണമെങ്കില്‍ നൗഷാദിന്റെ മൊഴി രേഖപ്പെടുത്തണം.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നൗഷാദ് ഇപ്പോഴും ചികിത്സയില്‍.